കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയെ ലക്ഷ്യമാക്കി ഹൂത്തികളുടെ മിസ്സൈല്‍ ആക്രമണം... ഞെട്ടിപ്പിക്കുന്ന വാര്‍ത്ത... വീഡിയോ

സൗദി സൈന്യത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്

  • By Desk
Google Oneindia Malayalam News

ജിദ്ദ: സൗദിയും ഹൂത്തി വിമതരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുന്നില്ല. സൗദിയെ മാത്രമല്ല, ആഗോള തലത്തില്‍ ഇസ്ലാം മത വിശ്വാസികളേയും ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഹൂത്തികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ഇസ്ലാം മത വിശ്വാസികളുടെ പുണ്യനഗരമായ മെക്കയെ ലക്ഷ്യമാക്കി ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ സൗദി സൈന്യത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. ആര്‍ടി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മക്ക നഗരത്തിന്റെ 65 കിലോമീറ്റര്‍ അടുത്ത് വരെ ഹൂത്തി വിമതരുടെ മിസൈല്‍ എത്തിയിരുന്നു എന്ന് അറിയുമ്പോഴാണ് സംഭവിക്കാമായിരുന്ന ദുരന്തം എത്ര ഭീകരമാണെന്ന് വ്യക്തമാകുന്നത്.

ഭയക്കണം

ഭയക്കണം

ഹൂത്തി വിമതരെ ശരിക്കും ഭയക്കണം എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഇപ്പോഴത്തെ മിസൈല്‍ ആക്രമണം. മക്ക ആക്രമിക്കപ്പെട്ടാല്‍ അത് ലോകത്തെ ഇസ്ലാമിക വിശ്വാസികളെയെല്ലാം തന്നെ വലിയ ആശങ്കയിലാഴ്ത്തും.

ബാലിസ്റ്റിക് മിസൈല്‍

ബാലിസ്റ്റിക് മിസൈല്‍

ഒരു സാധാരണ മിസൈല്‍ ആക്രമണം എന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതല്ല ഈ ആക്രമണം. ബാലിസ്റ്റിക് മിസൈല്‍ ആണ് വിക്ഷേപിച്ചത്. അതും നഗരത്തിന്റെ അടുത്ത് വരെ മിസൈല്‍ എത്തി.

അത്രയകലെ

അത്രയകലെ

യെമനിലെ സഅദയില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത് എന്നാണ് കരുതുന്നത്. മക്കയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. അവിടെ നിന്ന് ഇത്രയും സഞ്ചാര ശേഷിയുള്ള മിസൈല്‍ വിടാനുള്ള ശേഷി എങ്ങനെ വിമതര്‍ക്ക് കിട്ടി എന്നാണ് സംശയിക്കുന്നത്.

അറബ് സേന

അറബ് സേന

അറബ് സഖ്യസേനയുടെ നിരീക്ഷണത്തിലാണ് മിസൈല്‍ ആക്രമണം തിരിച്ചറിഞ്ഞത്. പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആണ് ആക്രമണം നടന്നത്.

പിന്നില്‍ ഇറാന്‍?

പിന്നില്‍ ഇറാന്‍?

ഹൂത്തി വിമതരുടെ കൈവശം അത്തരം മിസൈലുകള്‍ ഒന്നും ഇല്ലെന്നാണ് അറബ് സഖ്യസേന പറയുന്നത്. ഇങ്ങനെ ഒരു മിസൈല്‍ ആക്രമണത്തിന് സഹായം നല്‍കിയത് ഇറാനും ഹിസ്ബുള്ളയും ആണെന്ന് മേജര്‍ ജനറല്‍ അഹമ്മദ് അസിരി ആരോപിച്ചു.

തിരിച്ചടി

തിരിച്ചടി

മക്കയ്ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും എന്ന് അറബ് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. മേജര്‍ ജനറല്‍ അഹമ്മദ് അസിരി ഇക്കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്.

ബുര്‍കാന്‍ 1

ബുര്‍കാന്‍ 1

സ്‌കഡ് മിസൈലുകള്‍ക്ക് സമാനമായ ബുര്‍കാന്‍ 1 എന്ന മിസൈലാണ് തങ്ങള്‍ വിക്ഷേപിച്ചതെന്ന് ഹൂത്തി വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുത്തു.

മക്കയല്ല?

മക്കയല്ല?

എന്നാല്‍ തങ്ങള്‍ മക്കയെ അല്ല ലക്ഷ്യം വച്ചത് എന്ന് ഹൂത്തി വിമതര്‍ പറയുന്നു. ജിദ്ദയിലെ തിരക്കേറിയ വിമാനത്താവളമായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാണ് വിമതര്‍ പറയുന്നത്.

വാദം ശരിയോ?

വാദം ശരിയോ?

മക്കയായിരുന്നില്ല തങ്ങളുടെ ലക്ഷ്യം എന്ന ഹൂത്തി വിമതരുടെ വാദം ശരിയാകാനാണ് സാധ്യത എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാരണം മെക്കയില്‍ നിന്ന് വെറും 60 കിലോമീറ്റര്‍ മാത്രമാണ് ജിദ്ദയിലേക്കുള്ള ദൂരം.

വീഡിയോ

അറബ് സഖ്യ സേന ഹൂത്തി വിമതരുടെ മിസൈല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അത് കാണാം.

English summary
Saudi Arabia has allegedly intercepted a ballistic missile launched from Houthi-controlled territory in Yemen towards Islam's holiest city of Mecca, Saudi state media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X