പാകിസ്താനില്‍ 10 ബില്യണിന്റെ വന്‍ നിക്ഷേപത്തിന് സൗദി; റിഫൈനറിയിലൂടെ ലക്ഷ്യമിടുന്നത് ഇക്കാര്യം
റിയാദ്: പാകിസ്താനില്‍ വീണ്ടും വമ്പന്‍ നിക്ഷേപത്തിന് സൗദി അറേബ്യ. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റിഫൈനറികളിലൊന്നില്‍ നിക്ഷേപത്തിനാണ് സൗദി ഒരുങ്ങുന്നത്. ഗ്വാദറിലുള്ള ഈ റിഫൈനറിയില്‍ പത്ത് ബില്യണാണ് സൗദി നിക്ഷേപിക്കുന്നത്. പാകിസ്താന്‍ സര്‍ക്കാര്‍ അധീനതയിലുള്ള നാല് പെട്രോളിയം കമ്പനികള്‍ ഇക്കാര്യത്തില്‍ സൗദിയുമായി ധാരണാപത്രം ഒപ്പുവെച്ചു.
ആഗോള തലത്തില്‍ തന്നെ ഇന്ധന ഉല്‍പ്പാദനത്തില്‍ കുതിപ്പാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്. പ്രതിദിനം മൂന്ന് ലക്ഷം ബാരലുകള്‍ ഉല്‍പ്പാദിപ്പിക്കുക എന്ന കരാറാണ് സൗദി ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം വലിയ നേട്ടങ്ങളും ലക്ഷ്യങ്ങളും ഇതിലൂടെ സൗദി സ്വപ്‌നം കാണുന്നുണ്ട്. പാകിസ്താനിലെ തന്ത്രപ്രധാനമായ മേഖലയാണ് ഗ്വാദര്‍ തുറമുഖം. പാകിസ്താനിലെ ഏറ്റവും വലിയ എണ്ണ റിഫൈനറിയാണ് ഇവിടെ സൗദി നിര്‍മിക്കുന്നത്. ഗ്വാദറിലാണ് പത്ത് ബില്യണിന്റെ നിക്ഷേപം സൗദി നടത്തുന്നത്.

പാകിസ്താന്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഒജിഡിസിഎല്‍, പിഎസ്ഒ, പാകിസ്താന്‍ പെട്രോളിയം ലിമിറ്റഡ്, ജിഎച്ച്പിഎല്‍ എന്നിവയുമായിട്ടാണ് ധാരണാപത്രം ഒപ്പിട്ടത്. വമ്പന്‍ നിക്ഷേപവുമായി പാകിസ്താനിലെത്താന്‍ സൗദിക്ക് സഹായകരമാവും ഈ പദ്ധതിയെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തില്‍ സൗദി അരാംകോയുമായി ചര്‍ച്ചകള്‍ ഒരുവശത്ത് പുരോഗതി നേടിയിട്ടുണ്ട്.
ഗ്വാദര്‍ തുറമുഖത്ത് ഗ്രീന്‍ഫീല്‍ഡ് റിഫൈനറി പദ്ധതി നടപ്പാക്കുന്നതിനാണ് അരാംകോയുടെ സഹകരണം പാകിസ്താന്‍ തേടുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. അതിന് മുമ്പ് കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കാനുള്ള പ്ലാനാണ് പാകിസ്താനുള്ളത്. ഓഗസ്റ്റ് പതിനാലിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. റിഫൈനിംഗ് മേഖലയില്‍ സൗദിയുടെ നിക്ഷേപത്തെ കണക്കിലെടുത്ത് മൂന്ന് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുക എന്ന കാര്യത്തിനാണ് പാകിസ്താന്‍ മുന്‍ഗണന നല്‍കുന്നത്.
പെട്രോകെമിക്കല്‍ കേന്ദ്രം അടക്കമുള്ള പദ്ധതിയാണ് തയ്യാറാവുന്നത്. ഈ കോംപ്ലക്‌സില്‍ നിരവധി സേവനങ്ങളും ലഭ്യമാക്കും. ക്രൂഡ് ഓയില്‍ സ്റ്റോറേജ്, പൈപ്പ് ലൈന്‍ കണക്ടിവിറ്റി, മറീന്‍ ഇന്‍ഫ്രാസ്ട്രചക്ടര്‍ എന്നിവയാണ് ഇതിലുണ്ടാവുക. സമ്പദ് ഘടന വളര്‍ച്ച നേടേണ്ടത് ഈ ഘട്ടത്തില്‍ പാകിസ്താന് ആവശ്യമായ കാര്യമാണ്. കടത്തില്‍ മുങ്ങി നില്‍ക്കുകയാണ് അവര്‍. കാര്യമായ വരുമാനവും പാകിസ്താന് ലഭിക്കുന്നില്ല. ഒരു ദശാബ്ദത്തോളമായി പാകിസ്താനിലേക്ക് റിഫൈനറി പദ്ധതികള്‍ക്കായി ആരും വന്നിട്ടില്ല.
40 വര്‍ഷത്തിനിടെ രണ്ട് റിഫൈനറികള്‍ മാത്രം ചേര്‍ക്കാനായത്. റിഫൈനറികള്‍ അവരുടെ ഉല്‍പ്പാദനത്തെ കുറയ്ക്കണമെന്ന നിര്‍ദേശവം ഉയര്‍ന്നിട്ടുണ്ട്. 2023ല്‍ പാകിസ്താന്റെ ഇന്ധന ആവശ്യകത വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 33 മില്യണ്‍ ടണ്ണുകളാണ് ഒരു വര്‍ഷം പെട്രോള്‍-ഡീസല്‍ ആവശ്യകത. സൗദി നിക്ഷേപിക്കുന്ന റിഫൈനറിക്ക് നികുതി ഇളവുകളും നല്‍കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടികള്‍ക്കും ഇളവുണ്ട്.












Click it and Unblock the Notifications