Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മന്ത്രിയെ അയച്ചു; ഇറാന്‍ മന്ത്രി എത്തിയ പിന്നാലെ, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് ശക്തമായത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നു. പാകിസ്താന്റെ ഇനിയുള്ള ഏത് നീക്കവും വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. ഇതൊഴിവാക്കാനാണ് ലോക നേതാക്കള്‍ ശ്രമിക്കുന്നത്. സൗദി അറേബ്യയുടെ മന്ത്രി ന്യൂഡല്‍ഹിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതും ഇതിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നു.

കശ്മീരിലെ പഹല്‍ഗാമില്‍ നിരായുധരായ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. പാകിസ്താനിലെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇന്ത്യ മറുപടി നല്‍കി. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍ തിരിച്ചടിക്കുമെന്നാണ് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞിരിക്കുന്നത്. അതിനിടെയാണ് ചില തിരക്കിട്ട നീക്കങ്ങള്‍.

saudi iran ministers meet fm s jayashankar

സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആണ് അപ്രതീക്ഷിതമായി ഇന്ന് ന്യൂഡല്‍ഹിയിലെത്തിയത്. സാധാരണ വിദേശരാജ്യത്തിന്റെ പ്രതിനിധി ഇന്ത്യയില്‍ എത്തുമ്പോള്‍ നേരത്തെ അറിയിക്കും. സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വരുത്തുകയും ചെയ്യും. എന്നാല്‍ സൗദി മന്ത്രി വന്നത് മാധ്യമങ്ങളും മറ്റും അറിഞ്ഞത് ഫോട്ടോ പുറത്തുവന്നതോടെയാണ്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സൗദി അറേബ്യയുടെ മന്ത്രി ചര്‍ച്ച നടത്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി എത്തിയത് എന്നാണ് അനൗദ്യോഗിക വിവരം. എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. സൗദി അറേബ്യയുടെ കാലാവസ്ഥാ വകുപ്പിന്റെ പ്രതിനിധി കൂടിയാണ് ആദില്‍ അല്‍ ജുബൈര്‍.

മന്ത്രിയുമായി ചര്‍ച്ച നടത്തിയ കാര്യം ജയശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് സൗദി അറേബ്യയുമായി പങ്കുവച്ചു എന്ന് ജയശങ്കര്‍ കുറിച്ചു. പാക് അധീന കശ്മീരിലും പാകിസ്താനിലും ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടി സംബന്ധിച്ചും വിശദീകരിച്ചു. സൗദി മന്ത്രി എത്തുന്നതിന് മുമ്പ് ഇറാന്റെ മന്ത്രി ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു.

ഇറാന്‍ മന്ത്രി വന്നതിന്റെ ലക്ഷ്യം മറ്റൊന്ന്

ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറഗ്ചി ബുധനാഴ്ച രാത്രിയാണ് ന്യൂഡല്‍ഹിയിലെത്തിയത്. ഈ സന്ദര്‍ശനം നേരത്തെ തീരുമാനിച്ചതാണ്. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയും ഇറാനും സംയുക്തമായുള്ള സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമിതിയുടെ യോഗത്തിനാണ് ഇറാന്‍ മന്ത്രി വന്നത്.

ഇന്ത്യയും പാകിസ്താനും സമവായത്തിന്റെ പാത സ്വീകരിക്കണമെന്നും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇറാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം സയ്യിദ് അബ്ബാസ് അറഗ്ചി വ്യക്തമാക്കിയിരുന്നു. പിന്നീട് അദ്ദേഹം പാകിസ്താനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഷഹ്ബാസ് ഷരീഫ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ശേഷം ഇറാനിലേക്ക് മടങ്ങി രണ്ടാംദിവസമാണ് ഇന്ത്യയിലേക്ക് വന്നത്.

പാക് എന്‍എസ്എ ആയി അസിം മാലിക്

ഇന്ത്യയുമായി പിന്‍വാതില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇസ്ഹാക് ദര്‍ തുര്‍ക്കിയുടെ ടിആര്‍ടി വേള്‍ഡ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ദര്‍ തയ്യാറായില്ല.

ഐഎസ്‌ഐയുടെ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പാകിസ്താന്‍ നിയമിച്ചത് കഴിഞ്ഞാഴ്ചയാണ്. 2022 ഏപ്രില്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു ഈ പദവി. പ്രശ്‌നത്തില്‍ പരിഹാരം കാണണം എന്ന ഉദ്ദേശത്തോടെയാണ് തിടുക്കത്തിലുള്ള പുതിയ നിയമനം. ജിസിസി രാജ്യങ്ങള്‍, ബ്രിട്ടന്‍, തായ്‌ലാന്റ് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ രംഗം ശാന്തമാക്കി പിന്‍മാറാന്‍ പാകിസ്താന്‍ കരുനീക്കം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+