Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ശരണം, പിന്നെ യുഎഇ, കുവൈത്ത്; അമേരിക്കയുടെ നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാകും

സൗദി അറേബ്യയില്‍ നിന്നായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ക്രൂഡ് ഓയില്‍ ഇന്ത്യ കൂടുതലും ഇറക്കുമതി ചെയ്തിരുന്നത്. 2022ല്‍ പ്രതിസന്ധിയിലായ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ പുതിയ സാധ്യത ഉപയോഗപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത്.

എന്നാല്‍ റഷ്യയുമായി ഇടപാട് നടത്തുന്നവര്‍ക്ക് വലിയ തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. അമേരിക്കന്‍ സെനറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ബില്ല് വരികയാണ്. ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ തിരിച്ചടിയാകും പുതിയ ബില്ല് എന്ന് റിപബ്ലിക്കന്‍ സെനറ്റര്‍ ലിന്റ്‌സെ ഗ്രഹാം പറയുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 500 ശതമാനം വരെ നികുതി ചുമത്തും...

saudi india crude oil deal-

റഷ്യയുമായി വ്യാപാര-സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്ന ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്തുന്ന ബില്ലാണ് സെനറ്റില്‍ വരാന്‍ പോകുന്നത് എന്ന് ഗ്രഹാം പറഞ്ഞു. റഷ്യയുമായി സഹകരിക്കുകയും യുക്രൈനെ സഹായിക്കാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ബില്ല് എന്ന് എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.

റഷ്യയുടെ 70 ശതമാനം ക്രൂഡ് ഓയില്‍ പോകുന്നത് ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്. റഷ്യയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ് ആണിത്. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു ബില്ല് കൊണ്ടുവരുന്നത് എന്ന് ഗ്രഹാം സൂചിപ്പിക്കുന്നു. യുക്രൈനെതിരെ ആക്രമണം നടത്താന്‍ വേണ്ടിയാണ് റഷ്യ ഈ വരുമാനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാഡ് ബ്ലൂമെന്തലുമായി ചേര്‍ന്നാണ് പുതിയ ബില്ല് കൊണ്ടുവരുന്നത്. 84 സെനറ്റര്‍മാരുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട് എന്ന് ഇവര്‍ അവകാശപ്പെടുന്നു. നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്ലിനെ ഗൗരവത്തില്‍ കണ്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ അദ്ദേഹം ബില്ലിന്റെ ആവശ്യകതയെ കുറിച്ച് സൂചിപ്പിച്ചുവെന്നും ഗ്രഹാം പറഞ്ഞു.

റഷ്യയില്‍ നിന്നാണ് 40 ശതമാനം എണ്ണ ഇറക്കുമതി

റഷ്യയില്‍ നിന്നാണ് ഇന്ത്യ ഓരോ മാസവും 40 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്നത്. റഷ്യ മറ്റു വിപണികളേക്കാള്‍ വില കുറച്ച് നല്‍കുന്നതിനാലാണിത്. 2022ന് മുമ്പ് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയിരുന്നില്ല. പിന്നീടാണ് വലിയ മാറ്റം സംഭവിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. പ്രതിസന്ധിയിലായതോടെയാണ് റഷ്യ ക്രൂഡ് ഓയില്‍ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയത്.

ഈ അവസരം മുതലെടുത്ത ഇന്ത്യ, വന്‍തോതില്‍ എണ്ണ ഇറക്കാന്‍ തുടങ്ങി. ഇന്ത്യ എണ്ണ കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇറാഖ് ആണ്. മൂന്നാം സ്ഥാനത്തേക്ക് സൗദി അറേബ്യ പിന്തള്ളപ്പെട്ടു. പിന്നീടാണ് യുഎഇ, അമേരിക്ക, കുവൈത്ത് എന്നീ രാജ്യങ്ങള്‍. അമേരിക്കയുടെ പുതിയ നീക്കം ഔദ്യോഗികമായി നിലവില്‍ വന്നാല്‍ ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നത് കുറച്ചേക്കും. രാജ്യത്തിന്റെ എണ്ണ ആവശ്യം പൂര്‍ത്തീകരിക്കാന്‍ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, അമേരിക്ക എന്നീ രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കുകയാകും ഇന്ത്യയ്ക്ക് മുന്നിലുള്ള വഴി എന്നും വിപണി നിരീക്ഷകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+