സൗദി അറേബ്യ മിസ് യൂനിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നില്ല; വാർത്ത വ്യാജമെന്ന് സംഘാടകർ
മിസ് യൂനിവേള്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന വാർത്തകൾ തെറ്റെന്ന് മിസ് യൂനിവേഴ്സ് സംഘാടകർ. സൗദിയിൽ നിന്നും യാതൊരു സെലക്ഷൻ നടപടികളും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ വ്യാജവും തെറ്റിധരിപ്പിക്കുന്നതുമാണെന്നും സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ വർഷത്തെ മുസ് യൂനിവേഴ്സ് മത്സരിത്തിൽ പങ്കെടുക്കുന്നതായി സൗദി മോഡലായ റൂമി അൽഖഹ്താനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ പ്രതികരണം.

'ഈ വർഷം പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇല്ല.നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടുള്ളതാണ് സെലക്ഷൻ പ്രക്രിയ. ഓരോ രാജ്യങ്ങളേയും തിരഞ്ഞെടുക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിട്ടായിരിക്കും. സെലക്ഷൻ നടപടികളിൽ നീതിയും സ്വകാര്യതയും ഉറപ്പാക്കും. മെക്‌സിക്കോയിലെ മിസ് യൂണിവേഴ്‌സ് മത്സരത്തിൻ്റെ വരാനിരിക്കുന്ന പതിപ്പിനായി ഞങ്ങൾ തയ്യാറെടുക്കുകയാണ്. നൂറ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതിൽ സൗദി അറേബ്യ ഇല്ല.അപ്രൂവൽ കമ്മിറ്റിയാണ് സെലക്ഷൻ ട്രയൽ പൂർണമായി നടത്തുന്നത്', സംഘടന വ്യക്തമാക്കി.
മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന വരികളോടെയായിരുന്നു 27 കാരിയായ റൂമി അൽഖഹ്താനി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കിട്ടത്. 'ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നു',എന്നായിരുന്നു അവർ പോസ്റ്റിൽ പറഞ്ഞത്.
റിയാദിൽ നിന്നുള്ള റൂമി അൽഖഹ്താനി മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസ്സിസ് ഗ്ലോബൽ ഏഷ്യനിൽ പങ്കെടുത്തിരുന്നു. മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ, മിസ് മിഡിൽ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേൾഡ് പീസ് 2021,മിസ് വുമൺ (സൗദി അറേബ്യ) എന്നീ പദവികളും സ്വന്തമാക്കിയ താരമാണ് അവർ.












Click it and Unblock the Notifications