കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയത്തുള്ള സൗദി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൂന്നാമത്തെ രാജ്യം... യൂറോപ്പൊക്കെ താഴെ!!!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ മത നിയമങ്ങള്‍ പലപ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്നതാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് സൗദിയില്‍ നടക്കുന്നത് എന്നാണ് ആക്ഷേപം.

എന്നാല്‍ വിന്‍/ഗാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ സംഗതി എന്തെന്നോ... ലോകത്തില്‍ ജനങ്ങള്‍ ഏറ്റവും അധികം സന്തോഷത്തോടെ ജീവിയ്ക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ എന്നാണ്.

അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം തുടങ്ങിയവയുടെ കാര്യത്തില്‍ സൗദി ഭരണകൂടത്തിന്റെ നിലപാടുകള്‍ തനി പിന്തിരിപ്പനാണെന്ന് ലോകസമൂഹം വിലയിരുത്തുമ്പോഴാണ് ഇത് എന്ന് കൂടി ആലോചിയ്ക്കണം. ഇക്കാര്യങ്ങളിലെല്ലാം വന്‍ പുരോഗമനാത്മകം എന്ന് കരുതുന്ന യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തന്നെ സൗദിയ്ക്ക് പിറകിലാണ് എന്നതാണ് കൗതുകം.

ശരിയത്താണ് നിയമം

ശരിയത്താണ് നിയമം

ഇസ്ലാമിക ശരിയത്ത് ആണ് സൗദി അറേബ്യയിലെ നിയമം. അവിടെ ഇളവുകള്‍ കിട്ടുക എന്നത് അത്ര എളുപ്പമല്ല.

 മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം

അഭിപ്രായ സ്വതന്ത്ര്യം തീരെയില്ലാത്ത രാജ്യങ്ങളില്‍ ഒന്നാണ് സൗദി. സര്‍ക്കാരിനെതിരെ ഉയരുന്ന വിമത ശബ്ദങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടി തന്നെയാണ് ലഭിയ്ക്കുക. സ്ത്രീകളുടെ വസ്ത്ര ധാരണത്തിന്റെ കാര്യത്തിലും കര്‍ശന നിയന്ത്രണങ്ങളുണ്ട്.

 അതൊന്നും അല്ല കാര്യം

അതൊന്നും അല്ല കാര്യം

ജനങ്ങളുടെ സന്തോഷമാണല്ലോ പ്രധാനം. അഭിപ്രായ സ്വാതന്ത്ര്യമോ മറ്റോ അല്ല ജനങ്ങള്‍ക്ക് പ്രധാനം എങ്കില്‍ അവര്‍ സന്തുഷ്ടരായിരിക്കുന്നതില്‍ എന്താണ് തെറ്റ്.

 സര്‍വ്വേ

സര്‍വ്വേ

വിന്‍/ഗാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. 68 രാജ്യങ്ങളില്‍ നിന്നായി 66,040 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

കൊളംബിയ ആണ് ഒന്നാമത്

കൊളംബിയ ആണ് ഒന്നാമത്

കൊളംബിയ എന്ന് കേള്‍ക്കുമ്പോള്‍ ആന്ദ്രേ എസ്‌കോബാറിനെ ആയിരിയ്ക്കും ഓര്‍മവരിക. അതിനപ്പുറം മയക്കുമരുന്ന മാഫിയയകളുടെ കുടിപ്പകകളുടേയും തെരുവ് യുദ്ധങ്ങളുടേയും നാട്. എന്നാല്‍ ഈ കൊളംബിയയിലെ ജനങ്ങളാണത്രെ ഏറ്റവും സന്തുഷ്ടര്‍.

ഫിജി

ഫിജി

ജനങ്ങളുടെ സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഫിജിയാണ്.

യൂറോപ്പില്‍ നിന്ന്

യൂറോപ്പില്‍ നിന്ന്

പട്ടികയില്‍ ആദ്യ പത്തില്‍ യൂറോപ്പില്‍ നിന്ന് കാര്യമായ പ്രാതിനിധ്യമൊന്നും ഇല്ല. ആദ്യ പത്തില്‍ എത്തിയത് ഒരേയൊരു രാജ്യമാണ്. ഐസ് ലാന്റ് മാത്രം.

ഏറ്റവും മോശം ഇറ്റലി

ഏറ്റവും മോശം ഇറ്റലി

68 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍, ഏറ്റവും അസന്തുഷ്ടി അനുഭവിയ്ക്കുന്നവര്‍ ഇറ്റലിക്കാരാണത്രെ. തൊട്ടടുത്ത് തന്നെയാണ് ഗ്രീസിന്റേയും സ്ഥാനം.

English summary
Saudi Arabia has come third in a poll for the world's happiest countries - in a list which features almost no European.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X