• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചരിത്ര മാറ്റത്തിന് സൗദി; വിദേശ വനിതകള്‍ക്ക് പര്‍ദ വേണ്ട, ടൂറിസ്റ്റുകള്‍ക്ക് മദ്യം കിട്ടുമോ? മറുപടി..

റിയാദ്: സൗദി അറേബ്യയില്‍ സമീപകാലത്തായി ഒട്ടേറെ മാറ്റങ്ങളാണ് ഭരണകൂടം നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു എന്നതാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കി കൊണ്ടുള്ള നീക്കങ്ങളും. അതിന് പുറമെയാണ് ആഗോള സമൂഹത്തിന് മുമ്പില്‍ സൗദിയുടെ യാഥാസ്ഥിതിക മുഖഛായ മാറ്റാനുള്ള ശ്രമങ്ങള്‍. ഇതിന്റെ ഭാഗമായിട്ടണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുക എന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍.

ഏറ്റവും ഒടുവില്‍ ടൂറിസ്റ്റ് വിസ നല്‍കാന്‍ സൗദി തീരുമാനിച്ചിരിക്കുന്നു. വെള്ളിയാഴ്ച മുതല്‍ വിസ നല്‍കി തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ടൂറിസ്റ്റുകള്‍ അകന്നു നില്‍ക്കാനുള്ള കാരണങ്ങള്‍ ഓരോന്നും ഒഴിവാക്കുകയാണ് സൗദി. ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് പര്‍ദ നിര്‍ബന്ധമില്ല. ദശാബ്ദങ്ങളായി തുടരുന്ന കീഴ്‌വഴക്കം മാറ്റുകയാണ് സൗദി. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ....

 സൗദിയുടെ വാതില്‍ തുറന്നിടുന്നു

സൗദിയുടെ വാതില്‍ തുറന്നിടുന്നു

വിദേശ ടൂറിസ്റ്റുകള്‍ക്കായി സൗദിയുടെ വാതില്‍ തുറന്നിടുകയാണ് ഭരണകൂടം. നൂറ്റാണ്ടുകളുടെ കഥ പറയുന്ന സൗദിയുടെ പൈതൃകങ്ങളും സംസ്‌കാരവും പഠിക്കാനും അറിയാനും ഒട്ടേറെ വിദേശികള്‍ എത്തുമെന്നാണ് കരുതുന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.

ഡ്രസ് കോഡ് ബാധകമാകില്ല

ഡ്രസ് കോഡ് ബാധകമാകില്ല

ടൂറിസം മേഖലയിലേക്ക് വിദേശ വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനുള്ള നീക്കമാണ് സൗദി നടത്തുന്നത്. ഇതുവഴി കോടികള്‍ സമ്പാദിക്കാമെന്നും വിശ്വസിക്കുന്നു. ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശ വനതികള്‍ക്ക് സൗദിയുടെ പരമ്പരാഗതമായ ഡ്രസ് കോഡ് ബാധകമാകില്ല.

പര്‍ദ നിര്‍ബന്ധമില്ല

പര്‍ദ നിര്‍ബന്ധമില്ല

സൗദിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മറയ്ക്കണമെന്നായിരുന്നു നേരത്തെയുള്ള ചട്ടം. ചിലര്‍ മുഖം മറയ്ക്കാറില്ല. എന്നാല്‍ ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശ വനികള്‍ക്ക് പര്‍ദ നിര്‍ബന്ധമില്ല. എന്നാല്‍ തീരെ ചെറിയ വസ്ത്രങ്ങള്‍ അനുവദിക്കുകയുമില്ല.

 ബീച്ചിലും മാന്യവസ്ത്രം വേണം

ബീച്ചിലും മാന്യവസ്ത്രം വേണം

അബായ നിര്‍ബന്ധമല്ലെങ്കിലും മാന്യമായ വസ്ത്രം വിദേശികളായ സ്ത്രീകള്‍ ധരിക്കണമെന്ന് നിബന്ധനയുണ്ട്. കടല്‍തീരങ്ങളിലാണെങ്കിലും മാന്യമായ വസ്ത്രം ധരിക്കണമെന്ന് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖതീബ് പറഞ്ഞു. തീരങ്ങളില്‍ ബിക്കിനി ധരിക്കുന്നതില്‍ വിലക്കുണ്ടായേക്കാം.

2030 ആകുമ്പോഴേക്കും

2030 ആകുമ്പോഴേക്കും

എണ്ണ കഴിഞ്ഞാല്‍ സൗദിയുടെ സാമ്പത്തിക രംഗത്ത് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന മേഖല ടൂറിസമാണ്. ഇതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. 2030 ആകുമ്പോഴേക്കും സൗദിയുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 10 ശതമാനം ടൂറിസം മേഖലയില്‍ നിന്ന് ലഭിക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

5656 രൂപ ചെലവ്

5656 രൂപ ചെലവ്

5656 രൂപയാണ് ടൂറിസ്റ്റ് വിസയ്ക്ക് നല്‍കേണ്ടത്. ഓണ്‍ലൈനിലാണ് അപേക്ഷ സ്വീകരിക്കുക. വിദേശികളായ സ്ത്രീകളുടെ കൂടെ പുരുഷന്‍മാര്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് വിശുദ്ധ നഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും നിയന്ത്രണമുണ്ടാകും.

49 രാജ്യങ്ങള്‍ക്ക്

49 രാജ്യങ്ങള്‍ക്ക്

49 രാജ്യങ്ങള്‍ക്കാണ് ടൂറിസ്റ്റ് വിസ സൗദി അനുവദിക്കുക. രാജ്യങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടും. ഇന്ത്യ, ചൈന, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ പട്ടികയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതുവരെ സൗദിയിലേക്കുള്ള വിസ കര്‍ശന നിയന്ത്രണത്തിലാണ് നല്‍കിയിരുന്നത്. ജോലിക്കാര്‍, അവരുടെ ആശ്രിതര്‍, ബിസിനസുകാര്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുക. അതിന് പുറമെയാണ് ഇപ്പോള്‍ ടൂറിസ്റ്റ് വസ നല്‍കുന്നത്.

മദ്യം ലഭിക്കുമോ?

മദ്യം ലഭിക്കുമോ?

വിദേശ ടൂറിസ്റ്റുകള്‍ക്ക് മദ്യം ലഭിക്കില്ലെന്ന് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖത്തീബ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ മറ്റു ആസ്വാദനങ്ങള്‍ ആകാം. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് സൗദിയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍. കായിക വിനോദ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് എത്തുന്നതിനുള്ള വിലക്ക് നീക്കിയത് കഴിഞ്ഞ ഡിസംബറിലാണ്.

അഞ്ച് ലക്ഷം ഹോട്ടലുകള്‍

അഞ്ച് ലക്ഷം ഹോട്ടലുകള്‍

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാം. പുരുഷന്‍ കൂടെയില്ലാതെ പുറത്തിറങ്ങാം. പുതിയ പരിഷ്‌കാരങ്ങളെല്ലാം വിദേശരാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാകുമെന്ന് മനസിലാക്കി അഞ്ച് ലക്ഷം ഹോട്ടലുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സൗദി.

അഞ്ച് യുനസ്‌കോ കേന്ദ്രങ്ങള്‍

അഞ്ച് യുനസ്‌കോ കേന്ദ്രങ്ങള്‍

നീണ്ടുകിടക്കുന്ന മരുഭൂമിയും കൂറ്റന്‍ മലനിരകളുമുള്ള രാജ്യമായ സൗദിയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ഇറാഖ് ആണ്. തെക്കന്‍ അതിര്‍ത്തി യമനും. തീരപ്രദേശങ്ങളും ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. യുനസ്‌കോ അംഗീകരിച്ച അഞ്ച് പൈതൃക കേന്ദ്രങ്ങളാണ് സൗദിയിലുള്ളത്.

10 ലക്ഷം തൊഴില്‍

10 ലക്ഷം തൊഴില്‍

ടൂറിസം മേഖലയില്‍ 10 ലക്ഷം തൊഴില്‍ രൂപീകരിക്കപ്പെടുമെന്നാണ് സൗദി കരുതുന്നത്. സൗദികളായ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയും ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. 12 ശതമാനം തൊഴില്‍രഹിതരുള്ള സൗദിയില്‍ ടൂറിസം മികച്ച നേട്ടം കൊയ്യാനുള്ള അവസരം ഒരുക്കുമെന്നാണ് ഭരണകൂടം കരുതുന്നത്.

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

English summary
Saudi Arabia issue new visas, relax dress code for tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more