കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയോടെ സൗദിയും ലോകരാജ്യങ്ങളും; ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം

  • By Desk
Google Oneindia Malayalam News

റിയാദ്: പൗരത്വ നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ സൗദി അറേബ്യയുടെ ജാഗ്രതാ നിര്‍ദേശം. ഇന്ത്യയിലേക്ക് പോകുന്ന സൗദി പൗരന്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്ന് സൗദി എംബസി പുറത്തിറക്കിയ യാത്ര ഉപദേശത്തില്‍ വ്യക്തമാക്കുന്നു.

അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും ആറ് പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ മറ്റു ചില രാജ്യങ്ങളും ഇന്ത്യയിലേക്കുള്ള യാത്ര വേണ്ടെന്ന് പൗരന്‍മാരോട് നിര്‍ദേശിച്ചിരുന്നു....

പ്രതിഷേധത്തിന് കാരണം

പ്രതിഷേധത്തിന് കാരണം

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാരായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നിയമം.

മൂന്ന് തരം പ്രതിഷേധം

മൂന്ന് തരം പ്രതിഷേധം

വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്. ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കിയാല്‍ തങ്ങളുടെ അസ്ഥിത്വം നഷ്ടമാകുമോ എന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആശങ്ക. മുസ്ലിങ്ങളെ ഒഴിവാക്കിയതില്‍ രാജ്യവ്യാപക പ്രതിഷേധമുണ്ട്. തമിഴരെ ഒഴിവാക്കിയതില്‍ തമിഴ്‌നാട്ടിലും പ്രതിഷേധമാണ്.

സംഘര്‍ഷത്തില്‍ ആറ് മരണം

സംഘര്‍ഷത്തില്‍ ആറ് മരണം

അസമിലും ത്രിപുരയിലുമടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. ഇവിടെ പോലീസ് വെടിവയ്പ്പില്‍ പരിക്കേറ്റവരാണ് മരിച്ചത്. ഇതുവരെ ആറ് പേര്‍ മരിച്ചുവെന്നാണ് കണക്ക്. ബംഗാളിലും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ മേഖലയിലേക്ക് പോകരുത്

വടക്കുകിഴക്കന്‍ മേഖലയിലേക്ക് പോകരുത്

ഈ സാഹചര്യത്തിലാണ് വിദേശരാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയാണ് ഏറ്റവും ഒടുവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അവര്‍ സൗദി പൗരന്‍മാരോട് ആവശ്യപ്പെട്ടു.

 മറ്റു രാജ്യങ്ങള്‍

മറ്റു രാജ്യങ്ങള്‍

സമാനമായ ആവശ്യം കഴിഞ്ഞദിവസം അമേരിക്കയും ബ്രിട്ടനും കാനഡയും അവരുടെ പൗരന്‍മാരോട് ഉന്നയിച്ചിരുന്നു. അസമില്‍ നടക്കാനിരുന്ന ചര്‍ച്ചകളില്‍ നിന്ന് നിന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പിന്‍മാറിയിരുന്നു. ബംഗ്ലാദേശ് മന്ത്രിയും ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കി.

ചില ഇളവുകള്‍ക്ക് സാധ്യത

ചില ഇളവുകള്‍ക്ക് സാധ്യത

പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സൂചിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ബംഗാളിലെ പ്രതിഷേധം വ്യാപകമായ അക്രമത്തിലേക്ക് എത്തിയിട്ടുണ്ട്.

രാഷ്ട്രപതി ഭരണം വേണമെന്ന്

രാഷ്ട്രപതി ഭരണം വേണമെന്ന്

ബംഗാളിലെ ഹൗറ, മുര്‍ഷിദാബാദ് ജില്ലകളിലാണ് സംഘര്‍ഷം രൂക്ഷമായത്. ഒട്ടേറെ തീവണ്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായി. റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് തീവച്ചു. ട്രെയിനുകള്‍ റദ്ദാക്കി. ഉപരോധം മൂലം ഹൈവേ ഗതാഗതവും താറുമാറായി. സമാധാനപരമായി പ്രതിഷേധിക്കണമെന്ന് മമത അഭ്യര്‍ഥിച്ചു. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

English summary
Saudi Arabia issues travel advisory for India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X