കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കോടികളുടെ സ്വര്‍ണം; എല്ലാം സ്യൂട്ട്‌കേസുകളില്‍!! ഭരണകൂടം അമേരിക്കക്ക് കൈമാറി

Google Oneindia Malayalam News

റിയാദ്: സൗദി ഭരണകൂടത്തിന്റെ കൈവശം കോടികളുടെ സ്വര്‍ണശേഖരമുണ്ടെന്ന വിവരങ്ങള്‍ നേരത്തെ വന്നിരുന്നു. സൗദിയില്‍ സ്വര്‍ണമലകളുണ്ടെന്ന പ്രചാരണവും തകൃതിയാണ്. എണ്ണ സമ്പത്ത് ഏതെങ്കിലും കാലത്ത് തീര്‍ന്നാല്‍ സൗദിയുടെ പ്രൗഢി കാക്കാന്‍ സ്വര്‍ണമല ഉപയോഗിക്കുമെന്നതും വ്യക്തമായ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത പ്രചാരണങ്ങളാണ്. എന്നാല്‍ ഇവിടെ മറ്റൊരു സംഭവമാണ് പറയുന്നത്. സൗദി ഭരണകൂടം കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം അമേരിക്കക്കാര്‍ക്ക് കൈമാറിയ കഥ. അമേരിക്കയുടെ പ്രമുഖ ഉദ്യോഗസ്ഥനായ വ്യക്തി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്തിനാണ് സ്യൂട്ട്‌കേസുകളില്‍ സൗദി അമേരിക്കക്കാര്‍ക്ക് സ്വര്‍ണം കൈമാറിയത്? വിശദീകരിക്കാം...

സ്വര്‍ണ കൂമ്പാരം നല്‍കി

സ്വര്‍ണ കൂമ്പാരം നല്‍കി

അമേരിക്കന്‍ പ്രസിഡന്റിന്റെ സഹായികളായ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് സൗദി അറേബ്യ സ്വര്‍ണ കൂമ്പാരം നല്‍കിയത്. കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസുകള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു. ബറാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് സംഭവം.

മരുഭൂമിയിലെ കൊട്ടാരത്തില്‍

മരുഭൂമിയിലെ കൊട്ടാരത്തില്‍

ഒബാമയുടെ പ്രസംഗ എഴുത്തുകാരനും ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകനുമായിരുന്ന ബെന്‍ റോഡസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക കാലത്തെ ഓര്‍മകള്‍ ഉള്‍പ്പെടുത്തി ബെന്‍ റോഡസ് ഇറക്കിയ പുസ്തകത്തിലാണ് സൗദിയില്‍ നിന്ന് സ്വര്‍ണം ലഭിച്ച കഥ വിവരിക്കുന്നത്. 2009 ജൂണിലാണ് സംഭവം. സൗദി രാജാവിന്റെ മരുഭൂമിയിലെ കൊട്ടാരത്തില്‍ വച്ചാണ് ഈ സ്വര്‍ണ കൈമാറ്റം നടന്നത്.

തുറന്നു നോക്കിയപ്പോള്‍

തുറന്നു നോക്കിയപ്പോള്‍

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം മുറികള്‍ ഈ കൊട്ടാരത്തില്‍ അനുവദിച്ചിരുന്നു. റോഡസ് സംഭവം ഓര്‍ക്കുന്നത് ഇങ്ങനെ- താന്‍ മുറിയിലേക്ക് കയറിയപ്പോള്‍ അവിടെ മേശയില്‍ ഒരു സ്യൂട്ട്‌കേസ് കണ്ടു. ആശ്ചര്യം തോന്നി. തുറന്നു നോക്കിയപ്പോള്‍ അതില്‍ നിറയെ സ്വര്‍ണാഭരണങ്ങളായിരുന്നു.

അത് കൈക്കൂലിയാണോ

അത് കൈക്കൂലിയാണോ

ഇത് കൈക്കൂലിയാണെന്നാണ് റോഡസ് ആദ്യം കരുതിയത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പ്രശസ്തമായ കെയ്‌റോ പ്രസംഗം എഴുതുന്ന വേളയായിരുന്നു അത്. അതുകൊണ്ടുതന്നെ പ്രസംഗത്തില്‍ സൗദിക്ക് അനുകൂലമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി കൈക്കൂലി തന്നതാണെന്നാണ് തോന്നിയത്. എന്നാല്‍ അത് കൈക്കൂലി ആയിരുന്നില്ല.

ആ തോന്നല്‍ തെറ്റായിരുന്നു

ആ തോന്നല്‍ തെറ്റായിരുന്നു

സൗദിയില്‍ നിന്ന് ഒബാമയും സംഘവും പോയത് ഈജിപ്തിലേക്കായിരുന്നു. അവിടെ വച്ച് മുസ്ലിം ലോക നേതാക്കളെ അമേരിക്കന്‍ പ്രസിഡന്റ് അഭിസംബോധന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈജിപ്തില്‍ ഒബാമ നടത്തുന്ന പ്രസംഗം മുസ്ലിം രാജ്യങ്ങള്‍ വളരെ ആകാംഷയോടെയാണ് കണ്ടത്. ഈ പ്രസംഗത്തില്‍ സൗദിയെ പുകഴ്ത്തുന്നതിന് വേണ്ടിയാണ് ഈ സ്വര്‍ണം തന്നതെന്ന തോന്നല്‍ തെറ്റാണെന്ന് പിന്നീട് വ്യക്തമായി.

എല്ലാ ഉദ്യോഗസ്ഥര്‍ക്കും കിട്ടി

എല്ലാ ഉദ്യോഗസ്ഥര്‍ക്കും കിട്ടി

ബെന്‍ റോഡസിന് മാത്രമല്ല സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസുകള്‍ നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സംഘത്തില്‍പ്പെട്ട പ്രധാന ഉദ്യോഗസ്ഥര്‍ക്കെല്ലാം സമാനമായ സ്യൂട്ട്‌കേസുകള്‍ നല്‍കിയിരുന്നു. എല്ലാത്തിലും നിറയെ ആഭരണങ്ങളായിരുന്നുവെന്ന് റോഡസ് ഗാര്‍ഡിയന്‍ ലേഖകനോടും പ്രതികരിച്ചു.

എത്ര തുകയുടെ സ്വര്‍ണം

എത്ര തുകയുടെ സ്വര്‍ണം

ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം സമ്മാനങ്ങള്‍ നേരിട്ട് സ്വീകരിക്കാന്‍ സാധിക്കില്ല. അവര്‍ സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസിന് കൈമാറി. ചിലപ്പോള്‍ സമ്മാനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം തിരിച്ചു വാങ്ങാന്‍ സാധിക്കും. അല്ലെങ്കില്‍ അതിന്റെ മൂല്യം കണക്കാക്കി പണം വാങ്ങാം. എത്ര തുകയുടെ സ്വര്‍ണമുണ്ടെന്ന് തനിക്ക് ഓര്‍മയില്ലെന്നും ബെന്‍ റോഡസ് ഗാര്‍ഡിയനോട് പറഞ്ഞു.

ഒബായുടെ ഭാര്യയ്ക്ക് ലഭിച്ച വജ്രങ്ങള്‍

ഒബായുടെ ഭാര്യയ്ക്ക് ലഭിച്ച വജ്രങ്ങള്‍

ഒബായുടെ ഭരണകാലത്ത് സൗദി സന്ദര്‍ശനത്തിനിടെ പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്ക് സ്വര്‍ണം സമ്മാനമായി ലഭിച്ച സംഭവം അന്ന് വാര്‍ത്തയായിരുന്നു. സൗദി രാജാവ് അബ്ദുല്ലയുടെ സമ്മാനമായിരുന്നു അത്. 132000 ഡോളര്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളാണ് മിഷേലിന് ലഭിച്ചത്. വജ്രാഭരണങ്ങളും ഇതിലുണ്ടായിരുന്നു. ഒബമ, പത്‌നി, രണ്ടു പെണ്‍മക്കള്‍ എന്നിവര്‍ക്കും സൗദി രാജാവ് സമാനമായ സമ്മാനം നല്‍കിയിരുന്നു.

സ്വര്‍ണം കൈമാറി

സ്വര്‍ണം കൈമാറി

ഈ സമ്മാനങ്ങളെല്ലാം അമേരിക്കന്‍ ദേശീയ ആര്‍കൈവ്‌സിന് കൈമാറുകയാണ് ചെയ്തത്. അമേരിക്കയുടെ നിയമപ്രകാരമാണ് ഇങ്ങനെ ചെയ്തത്. ഒരു ലക്ഷം ഡോളര്‍ വിലയുള്ള ആഭരണങ്ങളാണ് റോഡസിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ല. സംഘത്തിലെ 13 പ്രതിനിധികള്‍ക്കും സമാനമായ സമ്മാനങ്ങള്‍ തന്നെയാണ് ലഭിച്ചത്.

ട്രംപ് വന്നപ്പോള്‍ കൊടുത്തത്

ട്രംപ് വന്നപ്പോള്‍ കൊടുത്തത്

കഴിഞ്ഞവര്‍ഷം നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും അമേരിക്കന്‍ പ്രതിനിധികളും സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു അത്. ഈ വേളയില്‍ സല്‍മാന്‍ രാജാവ് ട്രംപിന് സ്വര്‍ണ മെഡലും മാലയും സമ്മാനമായി നല്‍കിയത് വാര്‍ത്തയായിരുന്നു.

മൂല്യം കൂടാന്‍ സാധ്യത

മൂല്യം കൂടാന്‍ സാധ്യത

എന്നാല്‍ ട്രംപിനും സംഘത്തിനും സൗദി നല്‍കിയ സമ്മാനത്തിന്റെ മൂല്യം എത്രയാണെന്ന് വ്യക്തമല്ല. ഒബാമ പ്രസിഡന്റായിരുന്ന കാലത്തേക്കാള്‍ സൗദിയും അമേരിക്കയും അടുത്തത് ട്രംപ് പ്രസിഡന്റായ വേളയിലാണ്. അതുകൊണ്ടുതന്നെ സമ്മാനത്തിന്റെ മൂല്യവും വര്‍ധിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത് ഷാ മുംബൈയിലേക്ക്!! പാഠം പഠിച്ച ബിജെപി തന്ത്രങ്ങള്‍ മാറ്റി; തിരഞ്ഞെടുപ്പിന് കളമൊരുങ്ങിഅമിത് ഷാ മുംബൈയിലേക്ക്!! പാഠം പഠിച്ച ബിജെപി തന്ത്രങ്ങള്‍ മാറ്റി; തിരഞ്ഞെടുപ്പിന് കളമൊരുങ്ങി

English summary
Saudis gave Obama aides jewels worth thousands, ex-adviser says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X