കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വമ്പന്‍ പരിഷ്‌കാരം; ശിക്ഷാരീതികള്‍ മാറ്റുന്നു, സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശം

  • By Desk
Google Oneindia Malayalam News

റിയാദ്: സമീപകാലത്ത് ഒട്ടേറെ പരിഷ്‌കാരങ്ങളാണ് സൗദി അറേബ്യന്‍ ഭരണകൂടം നടപ്പാക്കിയത്. മിക്കതും അന്താരാഷ്ട്രതലത്തില്‍ കൈയ്യടി നേടുകയും ചെയ്തു. കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പരിഷ്ാകരങ്ങളും പ്രശംസ പിടിച്ചുപറ്റി. വിദേശികളെ നാട്ടിലെത്തിക്കുന്നതിനുള്ള സഹായവും എല്ലാവര്‍ക്കും സൗജന്യ ചികില്‍സയും രാജാവ് വാഗ്ദാനം ചെയ്തതില്‍ ചിലതായിരുന്നു.

Recommended Video

cmsvideo
Saudi Arabia to End Flogging as Form of Punishment | Oneindia Malayalam

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പ്രധാന വാര്‍ത്ത സൗദി അറേബ്യയില്‍ കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന ശിക്ഷാ രീതികളില്‍ മാറ്റം വരുന്നുവെന്നാണ്. സൗദി രാജാവിന്റെ നിര്‍ദേശ പ്രകാരം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പഴക്കമുള്ള ശിക്ഷാ രീതി

പഴക്കമുള്ള ശിക്ഷാ രീതി

സൗദി അറേബ്യയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിക്ഷാ രീതിയാണ് ചാട്ടവാറടി. ഈ ശിക്ഷാ രീതി ഒഴിവാക്കാനാണ് തീരുമാനം. സൗദി സുപ്രീംകോടതിയിലെ രേഖകള്‍ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ചാട്ടവാറടക്ക് പകരം മറ്റുചില ശിക്ഷകളാകും പ്രതികള്‍ക്ക് ലഭിക്കുക.

സുപ്രധാന പരിഷ്‌കാരം

സുപ്രധാന പരിഷ്‌കാരം

സൗദി സുപ്രീംകോടതിയുടെ ജനറല്‍ കമ്മീഷനാണ് സുപ്രധാന പരിഷ്‌കാരം നടപ്പാക്കുന്നത്. ഈ മാസം മുതല്‍ തന്നെ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നാണ് കരുതുന്നത്. ചാട്ടവറടിക്ക് പകരമായി ജയില്‍ ശിക്ഷയോ പിഴയോ ആണ് ഇനി വിധിക്കുക. അല്ലെങ്കില്‍ ഇവ രണ്ടും വിധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മയക്ക് മരുന്ന്, പീഡന കേസുകള്‍

മയക്ക് മരുന്ന്, പീഡന കേസുകള്‍

നേരത്തെ മയക്ക് മരുന്ന്, പീഡന കേസില്‍ പിടിയിലായവര്‍ക്ക് സൗദിയില്‍ ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്നു. ഇതിനെതിരെ ചില പാശ്ചാത്യ മനുഷ്യവകാശ സംഘടനകള്‍ രംഗത്തുവരികയും ചെയ്തു. തുടര്‍ന്നാണ് പരിഷ്‌കരണം നടപ്പാക്കിയതെന്നാണ് വിവരം.

കൈവെട്ടലും വധശിക്ഷയും

കൈവെട്ടലും വധശിക്ഷയും

മനുഷ്യാവകാശ വിഷയത്തില്‍ സൗദി നടത്തുന്ന സുപ്രധാന ചുവടുവയ്പ്പാണിതെന്ന് സൗദിയിലെ ഹ്യമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷന്‍ അവ്വദ് അലവ്വദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം, മോഷണം നടത്തിയവന്റെ കൈവെട്ടുക, കൊലപാതകം ഉള്‍പ്പെടെയുള്ള കടുത്ത കുറ്റം ചെയ്തവര്‍ക്ക് വധശിക്ഷ വിധിക്കുക തുടങ്ങിയ ശിക്ഷാ രീതികള്‍ തുടരും.

ജനപ്രിയ പദ്ധതികള്‍

ജനപ്രിയ പദ്ധതികള്‍

കൊറോണ വ്യാപനമുണ്ടായ ശേഷം സൗദിയില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എക്‌സിറ്റ്, റീ എന്‍ട്രി വിസകളുടെ കാലാവധി തീര്‍ന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ പുതുക്കി നല്‍കാനാണ് സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ അടിക്കുന്ന വിസകളുടെ കാലാവധിയാണ് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നത്.

തടവുകാരെ വിട്ടയക്കും

തടവുകാരെ വിട്ടയക്കും

സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍പ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും രാജാവ് നിര്‍ദേശിച്ചു. പ്രതികളെ വിട്ടയക്കണമെന്ന ഉത്തരവ് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് നേട്ടമാണ്. ജാമ്യം നിന്ന് കുടുങ്ങിയവര്‍ക്കും ആശ്വാസമാണ് രാജാവിന്റെ ഉത്തരവ്.

സൗജന്യ ചികില്‍സ

സൗജന്യ ചികില്‍സ

ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് അനുവദിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ഒമ്പത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം. കൊറോണ രോഗ ചികില്‍സ സൗദിയിലെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം.

English summary
Saudi Arabia King Salman directs to end flogging
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X