കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പ്രവാസികള്‍ക്ക് ആശ്വാസം; കാലാവധികള്‍ സൗജന്യമായി നീട്ടി നല്‍കി സല്‍മാന്‍ രാജാവ്

Google Oneindia Malayalam News

റിയാദ്: നിയന്ത്രങ്ങള്‍ കര്‍ശനമായി തുടരുകയാണെങ്കിലും സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് പ്രതിദിന മരണനിരക്കാണ് (58) ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1916 ആയി.

580 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ്​ ബാധിതരുടെ ആകെ എണ്ണം 209509 ആവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വൈറസ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്നത് കൂടി പരിഗണിച്ച് വിദേശ പൗരന്‍മാര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം.

ഇഖാമ, വീസാ കാലാവധി

ഇഖാമ, വീസാ കാലാവധി

ഇഖാമ, വീസാ കാലാവധി അവസാനിച്ചവര്‍ക്ക് നീട്ടിനല്‍കാനാണ് സൗദി ഭരണകൂടത്തിന്‍റെ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി ഇളവുകള്‍ പ്രഖ്യാപിച്ചത്.

സൗജന്യം

സൗജന്യം

പൂര്‍ണ്ണമായും സൗജന്യമായാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം അറിയിച്ചത്. പ്രവാസി മലയാളികള്‍ക്ക് അടക്കം ഏറെ അശ്വാകരമാവുന്ന നടപടിയാണ് ഇത്.

പ്രധാന പ്രഖ്യാപനം

പ്രധാന പ്രഖ്യാപനം

ഇഖാ കാലാവധി നീട്ടുനല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതിനാല്‍ സ്വന്തം രാജ്യത്തേക്ക് പോകാനാകെ കുടുങ്ങിയ പ്രവാസികളുടെ ഫൈനല്‍ എക്സിറ്റ് വീസ സൗജന്യമായി നീട്ടി നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്.

 സര്‍ക്കാര്‍ വഹിക്കും

സര്‍ക്കാര്‍ വഹിക്കും

അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങി വരാനാകാത്തതിനാൽ ഇഖാമ കാലാവധി തീർന്നവർക്കും തീരാനിരിക്കുന്നവർക്കും ഇഖാമ സൗജന്യമായി നീട്ടി നല്‍കും. ഇത്തരത്തില്‍ നീട്ടി നല്‍കുന്ന കാലാവധിയുടെ ഫീസുകള്‍ സര്‍ക്കാര്‍ വഹിക്കും. വിദേശികളുടെ ഇഖാമ പുതുക്കുന്നതോടെ അവരുടെ കീഴിലുള്ള ആശ്രിതരുടെ ഇഖാമ കാലാവധിയും നീട്ടികിട്ടും.

റീ എന്‍ട്രി വിസ

റീ എന്‍ട്രി വിസ

റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തേക്ക് പോയ വിദേശികളുടെ ഇഖാമ കാലാവധിയും ഇതോടെ പുതുക്കി ലഭിക്കും. റീ എന്‍ട്രി വിസ അടിച്ചിട്ട് സൗദിക്ക് പുറത്തേക്ക് പോവാന്‍ സാധിക്കാത്തവര്‍ക്കും ഇതേ അനുകൂല്യം ലഭിക്കും. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിലായിരുന്നു സൗദി ഈ ആനുകൂല്യങ്ങള്‍ ആദ്യം പ്രഖ്യാപിച്ചത്.

 രാഹുൽ ഗാന്ധി ഈ ചാനല്‍ പ്രവചിച്ച വോട്ട് ശതമാനം ഓര്‍ക്കണം; ഏഷ്യാനെറ്റ് സര്‍വേ തള്ളി യൂത്ത് ലീഗ് രാഹുൽ ഗാന്ധി ഈ ചാനല്‍ പ്രവചിച്ച വോട്ട് ശതമാനം ഓര്‍ക്കണം; ഏഷ്യാനെറ്റ് സര്‍വേ തള്ളി യൂത്ത് ലീഗ്

English summary
Saudi Arabia; king salman orders 3 month free extension of iqama reentry visas of expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X