കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഭരണമാറ്റം?സല്‍മാന്‍ രാജാവ് അധികാരം മകന് കൈമാറാന്‍ ഒരുങ്ങുന്നു? പ്രതിസന്ധി മാറ്റാനോ?

Google Oneindia Malayalam News

റിയാദ്: സൗദിയിലെ ഭരണാധികാരിയായ സല്‍മാന്‍ രാജാവ് അധികാരം മകന് വിട്ടുനല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം നല്‍കാന്‍ രാജാവ് ഒരുങ്ങുന്നതായാണ് സൂചന. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗള്‍ഫ് അഫയേഴ്‌സിലെ ചില ഉന്നതരാണ് ഇക്കാര്യം പുറത്ത് വിട്ടതെന്ന് ഇറാനിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാര നിരയില്‍ പിന്നിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സഹോദരന്‍മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന് സല്‍മാന്‍ രാജാവ് ആഗ്രഹിയ്ക്കുന്നതായും മാധ്യമങ്ങള്‍.

അധികാര കൈമാറ്റത്തിന് പുതിയ രീതി പിന്തുടരാന്‍ തന്റെ ചില സഹോദരന്‍മാരുടെ സഹായവും അദ്ദേഹം തേടുന്നതായാണ് വിവരം. സല്‍മാന്‍ രാജാവാണ് രാജ്യത്തിന്റെ ഭരണാധികാരിയെങ്കിലും ഭരണത്തില്‍ നിര്‍ണായകമാകുന്നത് പ്രതിരോധമന്ത്രിയായ മകന്റെ തീരുമാനങ്ങളാണെന്നാണ് കേള്‍വി

മാറ്റിയിരുന്നു

മാറ്റിയിരുന്നു

അടുത്ത കിരീടാവകാശിയായ മുഹമ്മദ് ബിന്‍ നായിഫിനെ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും സൂചനയുണ്ട്. കിരീടാവകാശികളുടെ നിരയില്‍ ഒന്നാമതാണ് മുഹമ്മദ് ബിന്‍ നായിഫ്.

ഉടന്‍ കൈമാറും

ഉടന്‍ കൈമാറും

മകനിലേയ്ക്കുള്ള അധികാര കൈമാറ്റം ഉടന്‍ ഉണ്ടാകുമെന്ന തരത്തിലും വാര്‍ത്ത പ്രചരിയ്ക്കുന്നു

അസംതൃപ്തി

അസംതൃപ്തി

അധികാര കൈമാറ്റം സംബന്ധിച്ച് സൗദി രാജകുടുംബത്തില്‍ അസ്വസ്ഥത പുകയുന്നതായും റിപ്പോര്‍ട്ട്

പിന്തുണ

പിന്തുണ

മകന് അധികാരം കൈമാറുന്നതിന് വേണ്ടി സഹോദരന്മാരുടെ പിന്തുണയും സല്‍മാന്‍ രാജാവ് തേടിയിട്ടുണ്ടെന്നാണ് കേള്‍ലി

പ്രതിസന്ധികളില്‍

പ്രതിസന്ധികളില്‍

സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്ന സൗദിയില്‍ അധികാര കൈമാറ്റം ഉണ്ടായാല്‍ അത് വ്യാപാര ബന്ധങ്ങളെ ഉള്‍പ്പടെ എങ്ങനെ ബാധിയ്ക്കുമെന്നത് അവ്യക്തം

മുന്‍പും

മുന്‍പും

സല്‍മാന്‍ രാജാവിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി മുന്‍പും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Saudi King to abdicate throne in favor of son: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X