കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍

Google Oneindia Malayalam News

റിയാദ്: പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന അഴിമതി അന്വേഷണത്തെ തുടര്‍ന്ന് രാജകുടുംബത്തില്‍പ്പെട്ടവരെ പുറത്താക്കി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. യമനിലെ യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പദവികളില്‍ നിന്ന് നീക്കിയത്. ഫഹദ് ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് ആലുസൗദ് രാജകുമാരനെയും അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരനെയുമാണ് പുറത്താക്കിയത്.

യമനില്‍ പ്രവര്‍ത്തിക്കുന്ന മറ്റു നാല് സൈനിക ഓഫീസര്‍മാരെയും നീക്കിയിട്ടുണ്ട്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി തടയല്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അനധികൃതമായി ഇടപെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി....

2015ലെ ഇടപെടല്‍

2015ലെ ഇടപെടല്‍

2015 മുതലാണ് സൗദി അറേബ്യന്‍ സൈന്യം യമനില്‍ ഇടപെടാന്‍ തുടങ്ങിയത്. ഷിയാ വിഭാഗമായ ഹൂത്തികള്‍ യമനിന്റെ അധികാരം പിടിക്കാന്‍ ശ്രമം നടത്തിയപ്പോഴായിരുന്നു ഇത്. ഇന്ന് യമന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഹൂത്തികള്‍ക്ക് നിയന്ത്രണമുണ്ട്.

രാജാവിന്റെ ഉത്തരവ്

രാജാവിന്റെ ഉത്തരവ്

യമനില്‍ സേവനം അനുഷ്ടിക്കുന്നവര്‍ക്കെതിരെയാണ് അഴിമതി കേസില്‍ നടപടിയുണ്ടായിരിക്കുന്നത്. പ്രതിരോധ മേഖലയില്‍ അഴിമതി നടത്തിയത് കാരണമാണ് പദവികളില്‍ നിന്ന് പുറത്താക്കുന്നതെന്ന് രാജാവിന്റെ ഉത്തരവില്‍ പറയുന്നു. അല്‍ ജൗഫ് മേഖലയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍.

അഴിമതി വിരുദ്ധ ഏജന്‍സി

അഴിമതി വിരുദ്ധ ഏജന്‍സി

കിരീവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദിയില്‍ അഴിമതി വിരുദ്ധ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഇരുവരും അനധികൃത ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പദവികളില്‍ നിന്ന് നീക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
ലോകത്തെ ഞെട്ടിക്കാന്‍ സൗദിയുടെ വമ്പന്‍ ടെക് സിറ്റി | Oneindia Malayalam
2017ല്‍ സംഭവിച്ചത്

2017ല്‍ സംഭവിച്ചത്

2017ല്‍ കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ബിന്‍ സല്‍മാന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വിഷയം അഴിമതി തടയുക എന്നതാണ്. 2017ല്‍ സൗദിയില്‍ കോടീശ്വരന്‍മാരെയും രാജകുടുംബാംഗങ്ങളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് പ്രധാന വാര്‍ത്തയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം ഈടാക്കിയാണ് എല്ലാവരെയും വിട്ടയച്ചത്.

യുവജനങ്ങള്‍ക്ക് പ്രിയങ്കരന്‍

യുവജനങ്ങള്‍ക്ക് പ്രിയങ്കരന്‍

അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് സൗദിയിലെ യുവജനങ്ങള്‍ക്കിടയില്‍ നായക പരിവേഷമാണ്. എന്നാല്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പകരം നിയമനം നടത്തി

പകരം നിയമനം നടത്തി

സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ കമാന്റര്‍ ആകുന്നതിന് മുമ്പ് പ്രിന്‍സ് ഫഹദ് റോയല്‍ സൗദി ഗ്രൗണ്ട് ഫോഴ്‌സിലെ കമാന്ററായിരുന്നുവെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ പിതാവ് നേരത്തെ പ്രതിരോധ സഹമന്ത്രിയായിരുന്നു. പ്രിന്‍സ് ഫഹദിനെ പുറത്താക്കിയതിന് പകരം ഓഫീസറെ നിയമിച്ച് രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങിഅജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കിയോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

English summary
Saudi Arabia king Salman removed two royal family members due to defence corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X