Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി രാജാവിന്റെ വന്‍ പ്രഖ്യാപനങ്ങള്‍; പ്രവാസികള്‍ക്ക് ഏറെ ആശ്വാസം, വിശദാംശങ്ങള്‍ ഇങ്ങനെ...

റിയാദ്: കൊറോണ രോഗ വ്യാപനം കടുത്ത നിയന്ത്രണത്തിലൂടെ പ്രതിരോധിക്കുന്ന സൗദി അറേബ്യ, ഇതിന്റെ ആഘാതം ജനങ്ങളിലേക്കെത്താതിരിക്കാന്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സൗദി. ആദ്യം നേരിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സൗദി പിന്നീട് ശക്തമായ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.

Recommended Video

cmsvideo
    പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി രാജാവിന്റെ പ്രഖ്യാപനങ്ങള്‍ | Oneindia Malayalam

    ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പ്രതിസന്ധി തീര്‍ക്കാന്‍ സൗദി രാജാവ് ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. എക്‌സിറ്റ്, റീ എന്‍ട്രി വിസകളുടെ കാലാവധി തീര്‍ന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ പുതുക്കി നല്‍കാനാണ് സല്‍മാന്‍ രാജാവിന്റെ ഏറ്റവും പുതിയ നിര്‍ദേശം. ജവാസാത്ത് ഇതിന്റെ നടപടികള്‍ തുടങ്ങി. രാജാവിന്റെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍....

    വിസകള്‍ സൗജന്യം

    വിസകള്‍ സൗജന്യം

    സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍ നിലവില്‍ കൈയ്യിലുള്ള എക്‌സിറ്റ്, റീ എന്‍ട്രി വിസകള്‍ സൗജന്യമായി പുതുക്കി നല്‍കാനാണ് രാജാവ് നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ അടിക്കുന്ന വിസകളുടെ കാലാവധിയാണ് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നത്. ഇങ്ങനെ വിസകള്‍ അടിക്കുന്നത് തീര്‍ത്തും സൗജന്യമായിട്ടായിരിക്കും.

    പോര്‍ട്ടല്‍ വഴി

    പോര്‍ട്ടല്‍ വഴി

    നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ധനമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് വിസകള്‍ ജവാസാത്ത് പുതുക്കി നല്‍കുക. അബ്ഷീറില്‍ വരും ദിവസങ്ങളില്‍ കാലാവധി നീട്ടിയുള്ള വിവരം ലഭിക്കും. എക്‌സിറ്റ്, എന്‍ട്രി വിസകളില്‍ നേരത്തെ സ്വന്തം നാടുകളില്‍ പോയവരുടെ റീ എന്‍ട്രി വിസ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി പുതുക്കണമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു.

    തടവുകാരെ വിട്ടയക്കും

    തടവുകാരെ വിട്ടയക്കും

    സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍പ്പെട്ട് സൗദിയിലെ ജയിലുകളില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും രാജാവ് നിര്‍ദേശിച്ചു. പ്രതികളെ വിട്ടയക്കണമെന്ന ഉത്തരവ് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് നേട്ടമാണ്. ജാമ്യം നിന്ന് കുടുങ്ങിയവര്‍ക്കും ആശ്വാസമാണ് പുതിയ ഉത്തരവ്.

    ലെവിയില്‍ ഇളവ്

    ലെവിയില്‍ ഇളവ്

    ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് അനുവദിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ഒമ്പത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം. സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിസഭ പ്രത്യേക അനുമതി നല്‍കിയത്.

    സൗജന്യ ചികില്‍സ

    സൗജന്യ ചികില്‍സ

    കൊറോണ രോഗ ചികില്‍സ സൗദിയിലെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം. സ്വകാര്യ ആശുപത്രികളിലും പണം വേണ്ട. സന്ദര്‍ശകര്‍, നിയമലംഘകര്‍, പൗരന്‍മാര്‍, വിദേശ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സൗജന്യ ചികില്‍സ ലഭിക്കും.

    997 എന്ന ടോള്‍ ഫ്രീ നമ്പര്‍

    997 എന്ന ടോള്‍ ഫ്രീ നമ്പര്‍

    രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ വേളകളില്‍ ഇളവ് നേടി ആശുപത്രിയില്‍ പോകാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തില്ല

    ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തില്ല

    അതേസമയം, 137 പേര്‍ക്കാണ് സൗദിയില്‍ ബുധനാഴ്ച കൊറോണ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2932 ആണ്. 16 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. മദീന, റിയാദ്, മക്ക, ജിദ്ദ, ദമ്മാം, ഖത്തീഫ് എന്നീ പ്രധാന നഗരങ്ങളിലെല്ലാം ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സൗദിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. ഇതുവരെ രാജ്യത്ത് മരിച്ചത് 41 പേരാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+