കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ പുറത്താക്കുന്നു; മലയാളികള്‍ നാട്ടിലേക്ക്!! സൗദിയും കുവൈത്തും ശക്തമായ നടപടിക്ക്

Google Oneindia Malayalam News

റിയാദ്/കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ പോയി വിയര്‍പ്പൊഴുക്കിയതിന്റെ ഫലമാണ് കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് കാരണം. ഇന്ത്യയ്ക്ക് മാത്രമല്ല, മറ്റു പല ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഗള്‍ഫ് പണം ഏറെ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ പ്രകടമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നു. അവര്‍ക്ക് ജോലി നല്‍കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ സ്വാഭാവികമായും വിദേശകളെ പുറത്താക്കി സ്വന്തം പൗരന്‍മാര്‍ക്ക് ജോലി നല്‍കുക എന്ന പദ്ധതിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കുന്നത്. സൗദിയും കുവൈത്തും ശക്തമായ സ്വദേശവല്‍ക്കരണ നടപടികള്‍ തുടങ്ങിയിരിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിശദവിവരങ്ങള്‍ ഇങ്ങനെ....

കുവൈത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍

കുവൈത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍

കുവൈത്തില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുകയാണ്. 3140 വിദേശികളെയാണ് പുറത്താക്കുന്നത്. ഇവരുടെ തൊഴില്‍കരാര്‍ റദ്ദാക്കി. കുവൈത്ത് ഭരണകൂടത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം.

വിദേശികളുടെ എണ്ണം

വിദേശികളുടെ എണ്ണം

ജനസംഖ്യയില്‍ സന്തുലിതത്വം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദേശികളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ ജസ്സാര്‍ പറഞ്ഞു.

ബദല്‍മാര്‍ഗം തേടുന്നവര്‍

ബദല്‍മാര്‍ഗം തേടുന്നവര്‍

കുവൈത്തിലെ സര്‍ക്കാര്‍ ജോലികളില്‍ ഒട്ടേറെ വിദേശകളാണുള്ളത്. ഇവരെ ഒഴിവാക്കാനാണ് തീരുമാനം. പകരം സ്വദേശികള്‍ക്ക് നിയമനം നല്‍കും. അതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ കരാര്‍ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ 3000ത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകുകയാണ്. ഇവര്‍ നാട്ടിലേക്ക് തിരിക്കും. പലരും മറ്റു മാര്‍ഗങ്ങള്‍ തേടുന്നുണ്ട്.

ആരോഗ്യമേഖല ഒഴിവാക്കി

ആരോഗ്യമേഖല ഒഴിവാക്കി

ആരോഗ്യമേഖലയെ കുവൈത്ത് ഭരണകൂടം നിലവില്‍ സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 44500 വിദേശികള്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒട്ടേറെ മലയാളികളും ഉള്‍പ്പെടും. ഇവരെ ഘട്ടങ്ങളായി പുറത്താക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കും ഇതോടെ ജോലി നഷ്ടമാകും.

സൗദിയില്‍ അടുത്ത 11 മുതല്‍

സൗദിയില്‍ അടുത്ത 11 മുതല്‍

അതേസമയം, സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം തുടങ്ങിയിട്ട് ഏറെകാലമായി. പുതിയ ഘട്ട സ്വദേശിവല്‍ക്കരണം സൗദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം 11 മുതലാണ് പുതിയ ഘട്ടം ആരംഭിക്കുക. മൂന്ന് ഘട്ടങ്ങളായിട്ടാണ് സൗദിയുടെ പുതിയ സ്വദേശിവല്‍ക്കരണം.

ഇനി രണ്ടാഴ്ചയാണ് ബാക്കി

ഇനി രണ്ടാഴ്ചയാണ് ബാക്കി

12 തൊഴില്‍ മേഖലകളെ സൗദി അറേബ്യ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ തൊഴില്‍മേഖലകളിലാണ് അടുത്ത മാസം 11 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ഇനി രണ്ടാഴ്ചയാണ് ബാക്കിയുള്ളത്. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി. പുതിയ നടപടികള്‍ മലയാളികളെയും ബാധിക്കും.

 നേരിയ ഇളവ്

നേരിയ ഇളവ്

ചില്ലറ-മൊത്ത വ്യാപാര മേഖലകളില്‍ ഉള്‍പ്പെടെയാണ് അടുത്ത മാസം മുതല്‍ സ്വദേശിവല്‍ക്കരണം വരുന്നത്. നൂറ് ശതമാനം സ്വദേശിവല്‍ക്കരമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നേരിയ ഇളവ് വരുത്തി. ഇതുപ്രകാരം 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പാക്കുക.

കടകള്‍ പൂട്ടേണ്ടിവരും

കടകള്‍ പൂട്ടേണ്ടിവരും

ചെറുകിട സ്ഥാപനങ്ങളിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് വരാന്‍ പോകുന്നത്. 10 ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഏഴ് സ്വദേശികളെ നിയമിക്കണമെന്നാണ് നിബന്ധന. ഇത് വിദേശികളായ ചെറുകിട കച്ചവടക്കാര്‍ക്ക് ഭാരം വര്‍ധിപ്പിക്കും. കടകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാകും.

സാധനങ്ങള്‍ വിറ്റഴിക്കുന്നു

സാധനങ്ങള്‍ വിറ്റഴിക്കുന്നു

സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ് സപ്തംബര്‍ 11 മുതലുള്ള സ്വദേശിവല്‍ക്കരണം. കടകള്‍ പൂട്ടുകയാണെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്നും ഒട്ടേറെ പ്രവാസികള്‍ പറയുന്നു. കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കുന്ന തിരക്കിലാണിവര്‍. വലിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും.

 ജനുവരിയോടെ പൂര്‍ത്തിയാകും

ജനുവരിയോടെ പൂര്‍ത്തിയാകും

മൂന്ന് ഘട്ടങ്ങളായിട്ടാണ് പുതിയ സ്വദേശിവല്‍ക്കരണം സൗദി അറേബ്യ നടപ്പാക്കുന്നത്. ആദ്യത്തേത് സപ്തംബര്‍ 11ന്. രണ്ടാംഘട്ടം നവംബര്‍ ഒമ്പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്ന് മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി.

മേഖലകള്‍ ഇതാണ്

മേഖലകള്‍ ഇതാണ്

സപ്തംബര്‍ 11 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന മേഖലകള്‍- വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്രക്കട, വീട്ടുപകരണങ്ങളുടെ കടകള്‍, പാത്രക്കടകള്‍. നവംബര്‍ ഒമ്പതുമുതല്‍- ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍. ജനുവരി മുതലുള്ള മൂന്നാംഘട്ടത്തില്‍- ബേക്കറി, സ്‌പെയര്‍ പാട്‌സ്, കാര്‍പ്പറ്റ്്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും നടപ്പാക്കും.

English summary
Saudi, Kuwait Nationalisation starts; expats workers may lost Job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X