സൗദി അറേബ്യ എണ്ണ 'തുറന്നുവിട്ടു'; വിപണിയില്‍ ഞെട്ടല്‍, ഇന്ത്യയ്ക്ക് വന്‍ ലാഭം, ക്രൂഡ് വില ഇനിയും താഴും

ആഗോള വിപണിയെ ഞെട്ടിച്ച് സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുത്തനെ കൂട്ടാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. ഇതോടെ വിപണിയില്‍ കൂടുതല്‍ എണ്ണ ലഭിക്കും. ക്രൂഡ് ഓയില്‍ വില കുറയാന്‍ ഇത് കാരണമാകും. ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ നേട്ടമാണ് ഇതുവഴി കിട്ടുക.

ക്രൂഡ് ഓയില്‍ വില നിലവില്‍ വളരെ കുറവിലാണ്. ഇനിയും കുറയുമെന്ന സൂചനയാണ് വരുന്നത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഒമാന്‍, അല്‍ജീരിയ, കസാഖിസ്താന്‍ എന്നീ രാജ്യങ്ങളാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. എന്താണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ സൗദിയെ പ്രേരിപ്പിച്ചത് എന്ന ചോദ്യമാണ് വിപണിയില്‍ ഉയരുന്നത്. ട്രംപിന്റെ വരവാണ് പുതിയ മാറ്റത്തിന് കാരണമത്രെ.

saudi arabia lead opec oil production-1

മെയ് മാസം മുതല്‍ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ജൂണില്‍ ഉല്‍പ്പാദനം വീണ്ടും വര്‍ധിപ്പിക്കണം എന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ കരുതിയിരുന്ന അളവിനേക്കാള്‍ എത്രയോ ഉയര്‍ന്ന അളവിലാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

സൗദി അറേബ്യയുടെ ലക്ഷ്യം ഇതാണ്

134000 ബാരല്‍ എണ്ണ ഉല്‍പ്പാദനം കൂട്ടുമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ 411000 ബാരല്‍ എണ്ണ ഓരോ ദിവസവും കൂട്ടാനാണ് തീരുമാനം എടുത്തിരിക്കുന്നത്. വന്‍തോതില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ വിപണിയില്‍ കൂടുതല്‍ എണ്ണ എത്തുകയും വില ഇടിയുകയും ചെയ്യും. ഇതിന് പിന്നില്‍ സൗദിക്ക് രണ്ട് പ്ലാന്‍ ഉണ്ടത്രെ. ചെറുകിട എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും.

കഴിഞ്ഞ ജനുവരിയില്‍ അധികാരമേല്‍ക്കുന്ന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയോട് ആവശ്യപ്പെട്ടത് എണ്ണവില കുറയ്ക്കണം എന്നായിരുന്നു. ട്രംപിന്റെ എപ്പോഴുമുള്ള ആവശ്യവും ഇതുതന്നെയാണ്. എണ്ണ വില കുറയ്ക്കാന്‍ എല്ലാ ഉല്‍പ്പാദക രാജ്യങ്ങളും തയ്യാറാകണം എന്ന് ട്രംപ് ആവശ്യപ്പെട്ടതോടെ സൗദി അറേബ്യ കളിമാറ്റുകയായിരുന്നു.

ട്രംപിന്റെ പ്രീതി പിടിച്ചുപറ്റുക എന്നതാണ് സൗദിയുടെ ഒരു ലക്ഷ്യം. ഈ മാസം ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വേളയില്‍ വമ്പന്‍ സൈനിക-സാമ്പത്തിക കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. അമേരിക്കയുമായി സഹകരിച്ച് പോകാനാണ് സൗദി അറേബ്യയുടെ തീരുമാനം. അതുവഴി വലിയ ലക്ഷ്യങ്ങള്‍ സൗദി അറേബ്യയ്ക്ക് ഉണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ക്വാട്ട ലംഘിച്ചവര്‍ക്ക് പണിയാകും

സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവര്‍ക്ക് യഥേഷ്ടം എണ്ണയുമുണ്ട്. ആവശ്യത്തിന് ഉല്‍പ്പാദനം കൂട്ടാനും കുറയ്ക്കാനും സാധിക്കും. ഓരോ രാജ്യങ്ങളും എത്ര ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കണം എന്ന കാര്യത്തില്‍ ഒപെക് നിശ്ചിത ക്വാട്ട തീരുമാനിച്ചിരുന്നു. അവ ലംഘിച്ച് ഇറാഖും കസാഖിസ്താനും ഉല്‍പ്പാദിപ്പിച്ചതാണ് സൗദി അറേബ്യയെ ചൊടിപ്പിച്ചത്. ഇവര്‍ക്കുള്ള പണി കൂടിയാണ് സൗദിയുടെ മറ്റൊരു ലക്ഷ്യം.

ഇനി ക്രൂഡ് വില കുറയാനാണ് സാധ്യത. എണ്ണ വില കുറയ്ക്കണം എന്ന ഇന്ത്യയുടെ ആവശ്യത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് സൗദി. ഇനി വന്‍കിട ഉല്‍പ്പാദകര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ സധിക്കു. വില കുറഞ്ഞാല്‍ ഉല്‍പ്പാദന ചെലവുമായി ഒത്തുപോകാത്ത രാജ്യങ്ങള്‍ വിപണിയില്‍ പിന്നാക്കം പോകും. ഇതോടെ കൂടുതല്‍ വിപണി പിടിക്കാമെന്ന് സൗദിയും റഷ്യയും കരുതുന്നു.

ഏറെ കാലമായി ഉല്‍പ്പാദനം വെട്ടിക്കുറച്ച് എണ്ണവില കൂട്ടണം എന്ന നിലപാടായിരുന്നു സൗദിക്ക്. 2022ല്‍ മുതല്‍ എടുത്ത ഈ നിലപാടിന് നേരെ വിപരീത നടപടിയാണ് ഇപ്പോള്‍ സൗദി എടുക്കുന്നത്. എണ്ണ വിപണിയില്‍ സൗദിയും കൂട്ടരും ബോംബ് എറിഞ്ഞിരിക്കുകയാണ് എന്നാണ് റയ്‌സ്റ്റാഡ് എനര്‍ജിയുടെ ജോര്‍ജ് ലിയോണ്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+