സൗദി അറേബ്യ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു; ഇനി നിയന്ത്രണം മൂന്ന് കാര്യങ്ങളില്‍ മാത്രം
റിയാദ്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയരുന്ന ദേശീയ കര്‍ഫ്യൂ പിന്‍വലിച്ചു. ഞായറാഴ്ച രാവിലെ ആറ് മണി മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. എല്ലാ വാണിജ്യ-സാമ്പത്തിക പ്രവര്‍ത്തനങ്ങളും സൗദിയില്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, മൂന്ന് കാര്യങ്ങളില്‍ നിയന്ത്രണം തുടരും.

ഉംറ തീര്‍ഥാടനം ഇപ്പോള്‍ അനുവദിക്കില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഇപ്പോള്‍ ആരംഭിക്കില്ല. മക്കയിലെയും മദീനയിലെയും ഹറമുകളിലെ നിയന്ത്രണവും തുടരാനാണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കരാതിര്‍ത്തി വഴി സൗദിയിലേക്കുള്ള പ്രവേശനവും അനുവദിക്കില്ല. 50ല്‍ അധികം പേര്‍ കൂട്ടം ചേരുന്നതിനുള്ള വിലക്കും തുടരും.
Recommended Video
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയുന്നു. പള്ളികളില്‍ പ്രാര്‍ഥന നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. ജോലി സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഈ നിയന്ത്രണങ്ങളെല്ലാം ഘട്ടങ്ങളായി സൗദി എടുത്തുകളഞ്ഞിരുന്നു. ജൂണ്‍ 21 മുതല്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ സൗദി ഭരണകൂടം അറിയിച്ചിരുന്നു.












Click it and Unblock the Notifications