കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താത്കാലിക യാത്രാ വിലക്ക് അവസാനിപ്പിച്ച് സൗദി അറേബ്യ; അതിർത്തികൾ ഇന്ന് തുറക്കും

Google Oneindia Malayalam News

റിയാദ്; താത്കാലിക യാത്ര വിലക്ക് പിൻവലിച്ച് സൗദി അറേബ്യ. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്യത്ത് വിലക്ക് പ്രഖ്യാപിച്ചത്. കര,വ്യോമ, നാവിക അതിർത്തികളും അടച്ചിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ 11 ഓടെ അതിർത്തികൾ തുറക്കുമെന്ന് ഭരണകുടം അറിയിച്ചു.

ശശീന്ദ്രൻ എൻസിപി വിടും; കാപ്പനും കൂട്ടർക്കും കെണി വെച്ച് സിപിഎമ്മിന്റെ പ്ലാൻ ബി.. ഏലത്തൂരും ഏറ്റെടുക്കുംശശീന്ദ്രൻ എൻസിപി വിടും; കാപ്പനും കൂട്ടർക്കും കെണി വെച്ച് സിപിഎമ്മിന്റെ പ്ലാൻ ബി.. ഏലത്തൂരും ഏറ്റെടുക്കും

അതേസമയം അന്താരാഷ്ട്ര സർവ്വീസുകൾക്കുള്ള വിലക്ക് പൂർണമായും നീക്കിയിട്ടില്ല. അതിനാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് ഇനിയും അനുമതി ഉ്ടാകില്ല.യുഎഇയിലെത്തി അവിടെ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയൂ.അതേസമയം കൊവിഡ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്ന സൗദി പൗരൻമാർ വീടുകളിൽ 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണം.

 plane-25-1472111

യുകെയിൽ ആദ്യമായി കണ്ടെത്തിയ പുതിയ കൊവിഡ് കേസുകൾ ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ എന്നിവയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ജോർദാൻ, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സൗദിയിൽ കൊവിഡ് വാക്സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. നിലവിൽ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലും വലിയ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച 101 കേസുകൾ മാത്രമാണ് രാജ്യത്ത് റിിപ്പോർട്ട് ചെയ്തത്.ഒൻപത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രണ്ട് മേഖലകളിൽ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 362,488 പേർക്കാണ് കൊവിഡ് ബാധിച്ചത്. 6,230. പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. 2,772 പേരാണഅ നിലവിൽ ചികിത്സയിൽ ഉള്ളത്.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

 'ഇത് ആരുടെ തലയിൽ ഉദിച്ചതാണ് എന്നറിയില്ല,സ്ഥിരം വേദി മാറ്റിയാൽ അംഗീകാരം നഷ്ടമായേക്കും';ഡോ ബിജു 'ഇത് ആരുടെ തലയിൽ ഉദിച്ചതാണ് എന്നറിയില്ല,സ്ഥിരം വേദി മാറ്റിയാൽ അംഗീകാരം നഷ്ടമായേക്കും';ഡോ ബിജു

English summary
Saudi Arabia lifts temporary travel ban; Boundaries will open today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X