കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ടൂറിസ്റ്റ് വിസ ജനുവരിയില്‍; ബിന്‍ സല്‍മാന്റെ സ്വപ്‌നം സാക്ഷാത്കരിക്കുമോ...

Google Oneindia Malayalam News

റിയാദ്: കൊറോണ ഭീതി അകലുമെന്ന പ്രതീക്ഷയില്‍ സൗദി അറേബ്യ പുതിയ തുടക്കത്തിന് ഒരുങ്ങുന്നു. ടൂറിസ്റ്റ് വിസകള്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ നല്‍കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് വിദേശ വിനോദ സഞ്ചാരികള്‍ക്ക് മുമ്പില്‍ സൗദിയുടെ വാതില്‍ തുറന്നിട്ടത്. 2030 ആകുമ്പോഴേക്കും വിനോദസഞ്ചാര മേഖലയില്‍ നിന്ന് ജിഡിപിയുടെ 10 ശതമാനം വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം. എന്നാല്‍ അതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയായി കൊറോണ വന്നത്. ഇതോടെ എല്ലാം താളം തെറ്റി.

13

അടുത്ത ജനുവരി മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് അല്‍ ഖതീബ് ആണ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്. രോഗ ബാധ കുറയുകയോ വാക്‌സിന്‍ കണ്ടെത്തുകയോ ചെയ്താല്‍ കാര്യങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി അവസാനത്തിലാണ് ചില രാജ്യങ്ങളിലുള്ളവര്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാര്‍ച്ചില്‍ സമ്പൂര്‍ണമായ അടച്ചിടലും പ്രഖ്യാപിച്ചു. ഇതോടെ ടൂറിസം മേഖല പൂര്‍ണമായി തളര്‍ന്നു. ഒട്ടേറെ പേര്‍ക്ക് ജോലി സാധ്യത കൂടി കണ്ടായിരുന്നു ഭരണകൂടം ടൂറിസം മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചത്.

ബിഹാറില്‍ ആസാദിന്റെ പുതിയ സഖ്യ നീക്കം; കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളി, പിഡിഎബിഹാറില്‍ ആസാദിന്റെ പുതിയ സഖ്യ നീക്കം; കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളി, പിഡിഎ

സൗദിയുടെ ടൂറിസം മേഖലില്‍ ഈ വര്‍ഷം 45 ശതമാനം വരെ ഇടിവ് സംഭവിക്കുമെന്നാണ് കരുതുന്നതെന്ന് വകുപ്പ് മന്ത്രി പറഞ്ഞു. ടൂറിസം മേഖല പരിപോഷിപ്പിച്ച് വരുമാന മാര്‍ഗമാക്കാനാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതി. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ 49 രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചുതുടങ്ങിയത്.

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കംപാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

ജിഡിപിയുടെ പത്ത് ശതമാനം വരുമാനം ടൂറിസം മേഖലയില്‍ നിന്ന് കണ്ടെത്താനാണ് പദ്ധതി. രാജ്യത്തിന്റെ ചരിത്ര ഭൂമികള്‍ കാണാന്‍ വിദേശത്ത് നിന്ന് ആളുകളെത്തുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചാല്‍ സൗദിക്ക് കൂടുതല്‍ കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഭരണകര്‍ത്താക്കള്‍ കരുതുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ടൂറിസം മേഖലയെ കൂടുതല്‍ ആദായ മാര്‍ഗമാക്കുന്നത്. അതേസമയം, സൗദിയില്‍ കൊറോണയുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇടയ്ക്ക് അല്‍പ്പം ആശ്വാസമുണ്ടയെങ്കിലും ഇപ്പോള്‍ വീണ്ടും രോഗ ബാധ കൂടുതലായിട്ടുണ്ട്. കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സൗദി മുന്നോട്ടുപോകുന്നത്.

English summary
Saudi Arabia likely to resume tourist visas by January next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X