കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ എടുത്തില്ലേ? സൗദിയിൽ കർശന നിയന്ത്രണം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ആഗസ്റ്റ് ഒമ്പതിന് ശേഷം ബാധകം

Google Oneindia Malayalam News

റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികളുമായി സൗദി അറേബ്യ. കൂടാതെ ഇതിനകം കൊവിബാധിച്ച് രോഗമുക്തി നേടിയവർക്കും രാജ്യത്ത് പ്രവേശനം ലഭിക്കും. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. അതേ സമയം പൊതുജനാരോഗ്യം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ ഇവർ പാലിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

മുരളിചേട്ടന്റെ ഫോൺ വന്നു..വീട്ടിലേക്കു വരുന്നുണ്ട്, ഊണ് തരുമല്ലോ; ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാർമുരളിചേട്ടന്റെ ഫോൺ വന്നു..വീട്ടിലേക്കു വരുന്നുണ്ട്, ഊണ് തരുമല്ലോ; ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാർ

1


രാജ്യത്തെ പൊതു- സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി നൽകുക. രാജ്യത്ത് നടക്കുന്ന പൊതുപരിപാടികളിൽ പങ്കെടുക്കാനും പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നതിനും വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ആഗസ്റ്റ് ഒന്ന് മുതലാണ് സൌദിയിൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ആഭ്യന്തര മന്ത്രാലയം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

2

സൌദിയിലെ സാംസ്കാരിക, വാണിജ്യ, വിനോദ, കായിക മേഖലകൾ, സാസ്കാരിക സമ്മേളനങ്ങൾ, ശാസ്ത്ര സംഗമങ്ങൾ, പൊതു ഗതാഗത എന്നിങ്ങനെ എല്ലാ മേഖലകളിലും കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കും. അതേ സമയം സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയിട്ടുള്ള കൊവിഡ് വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് ചട്ടം. ഇത് രാജ്യത്ത് താമസിക്കുന്നവർക്കും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി രാജ്യത്തേക്ക് എത്തുന്നവർക്കും ബാധകമായിരിക്കും.

3

രാജ്യത്തെ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽനാ ആപ്പിനെ ഇമ്യൂൺ സ്റ്റാറ്റസാണ് പരിശോധിക്കുക. ഇത് പരിശോധിച്ച് വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുക. വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഭരണകൂടം മുന്നോട്ടുവെക്കുന്ന കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ മുൻകരുതൽ നടപടികളും കൃത്യമായി പാലിച്ചിരിക്കണമെന്നും നിർബന്ധമാണ്. ഒരു സ്ഥാപനത്തിനും ഈ ചട്ടങ്ങളിൽ ഇളവ് ലഭിക്കില്ലെന്ന് സൌദി വാണിജ്യ മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

4


കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് ആഗസ്റ്റ് ഒന്ന് മുതൽ സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പ്രവേശനം വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് തങ്ങളുടെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുണ്ട്. സൌദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ആഗസ്റ്റ് ഒമ്പതിന് ശേഷം ഈ സൌകര്യം ലഭ്യമാകില്ല. അതുവരെ പൂർണ്ണമായും ശമ്പളത്തോടെ വീട്ടിലിരുന്ന് വർക്ക് അറ്റ് ഹോം സംവിധാനത്തിൽ ജോലി ചെയ്യാൻ സാധിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കാലയളവിനുള്ളിൽ തൊഴിലുടമ ഇവരോട് വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നാണ് നിർദേശം.

5

ആഗസ്റ്റ് ഒമ്പതിന് ശേഷവും വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ അത്തരത്തിലുള്ള ജീവനക്കാരോട് തൊഴിലുടമ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കണമെന്നും ഈ അവധി വാർഷിക അവധി ദിനങ്ങളിൽ കുറയ്ക്കണമെന്നുമാണ് നിർദേശം. വാക്സിൻ സ്വീകരിക്കുന്നത് വരെ ഇത് തുടരാം. എന്നാൽ വാർഷിക അവധി ദിനങ്ങൾ അവസാനിച്ചാൽ ഇത്തരം ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ല. അതിന് ശേഷവും 20 ദിവസത്തെ അവധി കഴിഞ്ഞാൽ ഇത്തരക്കാരുടെ തൊഴിൽ കരാർ താൽക്കാലികമായി നിർത്തിവെച്ചതായി കണക്കാക്കുകയും ചെയ്യുമെന്നാണ് ചട്ടം.

6


സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ വാക്സിൻ എടുക്കാത്തവർക്ക് അവരുടെ വർഷത്തിലെ അവധി ദിനങ്ങൾ പൂർത്തിയായാൽ ശമ്പളം നൽകാതിരിക്കുക എന്ന നിർദേശമാണ് മാനവ വിഭവശേഷി മന്ത്രാലയം നൽകിയിട്ടുള്ള അറിയിപ്പ്. എന്നാൽ വാക്സിൻ എടുക്കുന്നതിൽ ഇളവ് നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക് ഈ ചട്ടങ്ങളൊന്നും തന്നെ ബാധകമായിരിക്കില്ല.

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
Saudi Arabia made Covid vaccine compulsary for private- and public institutions from August 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X