ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്സിന് എടുക്കണം; സൗദി അറേബ്യയുടെ പുതിയ തീരുമാനം
റിയാദ്: ഈ വര്‍ഷം ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്സിന് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് സൗദി അറേബ്യ. കൊറോണ വാക്സിന് എടുക്കാത്തവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ഓക്കാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹജ്ജിന് അനുമതി നല്‍കുന്നതിനുള്ള പ്രധാന വ്യവസായി വാകിസ്നേഷന് മാറ്റിയിരിക്കുകയാണ്.

വിവിധ രാജ്യങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും ഹജ്ജിന് സൗദിയില്‍ എത്താറ്. തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദിയുടെ പുതിയ തീരുമാനം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ലെ ഹജ്ജിന് നാമമാത്രമായ ആളുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. സൗദിയില്‍ നിന്ന് തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രം തീര്‍ഥാടനത്തിന് കനത്ത ജാഗ്രതയോടെ അവസരം നല്‍കുകയായിരുന്നു.
ഹിജ്റ കലണ്ടറിലെ ദുല്‍ ഹജ്ജ് മാസത്തിലാണ് എല്ലാ വര്‍ഷവും ഹജ്ജ് കര്‍മം നടക്കാറ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസ്ലിങ്ങള്‍ ഈ വേളയില്‍ സൗദിയിലെ മക്കയിലെത്തും. തീര്‍ഥാടകര്‍ മദീനയും സന്ദര്‍ശിക്കാറുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു എന്നതിനാലാണ് കൊറോണ വാക്സിന് നിര്‍ബന്ധമാക്കുന്നത്.
സൗദിയുടെ വരുമാനത്തിന്റെ ഒരു മാര്‍ഗം കൂടിയാണ് ഹജ്ജ് തീര്‍ഥാടനം. കഴിഞ്ഞ തവണ ആദ്യം ഹജ്ജ് കര്‍മം പൂര്‍ണമായി ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീടാണ് വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രം അനുമതി നല്കി കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇത്തവണ ആളുകളെ നിയന്ത്രിക്കില്ല എന്നാണ് സൂചന. അതിന്റെ ഭാഗമായിട്ടാണ് വാക്സിന് തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാക്കുന്നത് എന്നാണ് വിവരം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications