കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്‌സിന്‍ എടുക്കണം; സൗദി അറേബ്യയുടെ പുതിയ തീരുമാനം

Google Oneindia Malayalam News

റിയാദ്: ഈ വര്‍ഷം ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് സൗദി അറേബ്യ. കൊറോണ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ഓക്കാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹജ്ജിന് അനുമതി നല്‍കുന്നതിനുള്ള പ്രധാന വ്യവസായി വാകിസ്‌നേഷന്‍ മാറ്റിയിരിക്കുകയാണ്.

13

വിവിധ രാജ്യങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും ഹജ്ജിന് സൗദിയില്‍ എത്താറ്. തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദിയുടെ പുതിയ തീരുമാനം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ലെ ഹജ്ജിന് നാമമാത്രമായ ആളുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. സൗദിയില്‍ നിന്ന് തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രം തീര്‍ഥാടനത്തിന് കനത്ത ജാഗ്രതയോടെ അവസരം നല്‍കുകയായിരുന്നു.

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

ഹിജ്‌റ കലണ്ടറിലെ ദുല്‍ ഹജ്ജ് മാസത്തിലാണ് എല്ലാ വര്‍ഷവും ഹജ്ജ് കര്‍മം നടക്കാറ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസ്ലിങ്ങള്‍ ഈ വേളയില്‍ സൗദിയിലെ മക്കയിലെത്തും. തീര്‍ഥാടകര്‍ മദീനയും സന്ദര്‍ശിക്കാറുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു എന്നതിനാലാണ് കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

സൗദിയുടെ വരുമാനത്തിന്റെ ഒരു മാര്‍ഗം കൂടിയാണ് ഹജ്ജ് തീര്‍ഥാടനം. കഴിഞ്ഞ തവണ ആദ്യം ഹജ്ജ് കര്‍മം പൂര്‍ണമായി ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീടാണ് വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രം അനുമതി നല്‍കി കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇത്തവണ ആളുകളെ നിയന്ത്രിക്കില്ല എന്നാണ് സൂചന. അതിന്റെ ഭാഗമായിട്ടാണ് വാക്‌സിന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാക്കുന്നത് എന്നാണ് വിവരം.

English summary
Saudi Arabia makes Coronavirus vaccine mandatory for Hajj pilgrims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X