സൗദി അറേബ്യ പിന്നോട്ടില്ലെന്ന് സൂചന; ഇന്ത്യ ഉള്‍പ്പെടെ വെട്ടിലാകുന്ന നീക്കം... എണ്ണയില്‍ കൈവച്ചേക്കും
റിയാദ്: സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ഏറ്റവും പുതിയ വരുമാനക്കണക്കില്‍ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ എല്ലാ സാഹചര്യവുമുണ്ടായിട്ടും കമ്പനിക്ക് പ്രതീക്ഷിത വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി സൗദി അറേബ്യ തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി അടുത്ത മാര്‍ച്ച് വരെയോ അല്ലെങ്കില്‍ ജൂണ്‍ വരെയോ തുടര്‍ന്നേക്കുമെന്ന് എനര്‍ജി ആസ്പെക്ട്സ് സഹസ്ഥാപകന്‍ അമൃത സെന്‍ അഭിപ്രായപ്പെടുന്നു. ഇതിലേക്ക് സൗദി കടന്നാല്‍ ലോക വിപണിയുടെ ക്രമം താളം തെറ്റാനുള്ള സാധ്യതയുമുണ്ട്.

യുക്രൈന് റഷ്യ യുദ്ധം, ഇസ്രായേല്‍ പലസ്തീന് യുദ്ധം എന്നിവ വിപണിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് സൗദി അറേബ്യ കഴിഞ്ഞ ജൂണ്‍ മുതല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചത്. അടുത്ത മാസംവരെ കുറവ് തുടരുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. എണ്ണ ഖനന മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പുറമെ ഈ തീരുമാനം കൂടി വരുമ്പോള്‍ വില ഉയരേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല.
ഇസ്രായേല്‍ പലസ്തീന് യുദ്ധം പശ്ചിമേഷ്യയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു വിലയിരുത്തല്‍. എണ്ണ വ്യാപാരത്തെ ഇത് സാരമായി ബാധിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. യുദ്ധം തുടങ്ങിയ വേളയില്‍ എണ്ണവില കുതിച്ചുയരുകയും ചെയ്തു. എന്നാല്‍ പിന്നീട് കുറഞ്ഞ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 92ല്‍ നിന്ന് 79 ഡോളര്‍ വരെ എത്തുന്നതാണ് കണ്ടത്.
എണ്ണവില ബാരലിന് 100 ഡോളര്‍ എത്തണമെന്നാണ് സൗദിയുടെ ആഗ്രഹം. റഷ്യയും ഇതിനോട് യോജിക്കുന്നു. പ്രധാന രണ്ട് എണ്ണ രാജ്യങ്ങളുടെ ഈ താല്‍പ്പര്യമാണ് ഉല്‍പ്പാദനം കുറച്ചതിന് പിന്നില്‍. പക്ഷേ, വില ഉയരാത്തതിനാല്‍ ഉല്‍പ്പാദനം പഴയപടി എത്തിക്കാന്‍ സാധ്യത കുറവാണ്. അതിനിടെ കഴിഞ്ഞ ദിവസം എണ്ണവിലയില്‍ പെട്ടെന്നുള്ള വര്‍ധന പ്രകടമായി.
അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും ആവശ്യം വര്‍ധിച്ചതാണ് എണ്ണവിലയില്‍ പൊടുന്നനെയുള്ള വര്‍ധനവിന് ഇടയാക്കിയത്. ഈ മാസം 26ന് ഒപെക് കൂട്ടായ്മയിലെ മന്ത്രിതല യോഗം ചേരുന്നുണ്ട്. ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം അന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ വെട്ടിലാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.
ആവശ്യമുള്ള എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ, ഇറാഖ്, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുന്നത്. ഇവര്‍ ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഇരട്ടിയാക്കും. ഇതാകട്ടെ രാജ്യത്ത് എണ്ണവില ഉയരാനും അതുവഴി അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications