സൗദി അറേബ്യയില്‍ ബഖാലകളിലും സ്വദേശികള്‍; ഞെട്ടലോടെ പ്രവാസികള്‍!! നടപടി തുടങ്ങി
എണ്ണ മേഖലയെ ആശ്രയിച്ചായിരുന്നു സൗദി അറേബ്യയുടെ വരുമാനം. എന്നാല്‍ എണ്ണയ്ക്ക് ആഗോളതലത്തില്‍ വിലയിടിഞ്ഞതാണ് സൗദി അഭ്യന്തര ശാക്തീരകരണത്തിനും സ്വദേശി വല്‍ക്കരണത്തിനും നീക്കം ശക്തമാക്കാന്‍ കാരണം.
റിയാദ്: സ്വദേശികള്‍ക്ക് ജോലി നല്‍കാനുള്ള സൗദി അറേബ്യയുടെ ഓരോ നീക്കവും പ്രവാസി സമൂഹത്തിന് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. മൊബൈല്‍ കടകളിലും സര്‍ക്കാര്‍ സേവനങ്ങളിലും സ്വദേശി വല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ച സൗദി അറേബ്യ ഇപ്പോള്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും സ്വദേശിവല്‍ക്കരിക്കുകയാണ്.
എല്ലാ ബഖാലകളിലും സ്വദേശി വല്‍ക്കരണം വേഗത്തില്‍ നടപ്പാക്കുമെന്ന് സൗദി അറേബ്യയുടെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളില്‍ ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയുടെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകും.

ചില്ലറ വില്‍പ്പന കടകളിലും
എല്ലാ ചില്ലറ വില്‍പ്പന കടകളിലും ഉപഭോഗ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പാക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതുവഴി വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഭരണകൂടത്തിന്റെ കരുതല്‍.

20000 സ്വദേശികള്‍ക്ക് ജോലി
ബഖാലകളില്‍ നൂറ് ശതമാനം സ്വദേശി വല്‍ക്കരണം നടപ്പാക്കിയാല്‍ 20000 സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു. മൊബൈല്‍ കടകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയതിനേക്കാള്‍ കനത്ത തിരിച്ചടിയാകും പ്രവാസി സമൂഹത്തിന് പുതിയ തീരുമാനം.

മൊബൈല്‍ കടകളില്‍ നടപ്പാക്കിയതിന്റെ ഗുണം
മൊബൈല്‍ കടകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കിയതു വഴി 8000 പേര്‍ക്കാണ് സൗദിയില്‍ തൊഴില്‍ ലഭിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ നടപടി ഏറെകുറെ വിജയം കണ്ടതാണ് പുതിയ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

നാല് വര്‍ഷത്തിനകം വന്‍ മാറ്റങ്ങള്‍
അടുത്ത നാല് വര്‍ഷത്തിനകം വന്‍ മാറ്റങ്ങളാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. 171 തൊഴില്‍ രംഗങ്ങള്‍ പൂര്‍ണമായും ഇക്കാലയളവില്‍ സ്വദേശിവല്‍ക്കരിക്കും. മൊബൈല്‍ കടകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഗ്രാമീണ മേഖലകളില്‍ വിദേശികള്‍ മൊബൈല്‍ കടകള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാരിന് വിവരംലഭിച്ചിട്ടുണ്ട്.

ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍
ട്രാവല്‍, ടൂറിസം മേഖലയിലെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഭാഗികമായി സ്വദേശി വല്‍ക്കരണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഈ രംഗത്തും നിരവധി മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉംറ, ഹജ്ജ് ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കും ഉടന്‍ പിടിവീഴും.

33000 തൊഴിലുകള്‍ ലഭിക്കും
ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളില്‍ അടുത്ത വര്‍ഷത്തോടെ 33000 തൊഴിലുകളില്‍ സ്വദേശികള്‍ക്ക് ലഭിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഈ രംഗത്ത് സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നത് 33000 തൊഴിലുകള്‍ ലക്ഷ്യമിട്ടാണ്. സൗദിയില്‍ നിരവധി ഹോട്ടലുകള്‍ മലയാളികളുടേതായുണ്ട്.

ആരോഗ്യമേഖലയില്‍ 7500 ജോലി
ആരോഗ്യമേഖലയില്‍ 7500 ജോലിക്കകാര്‍ക്കുള്ള കരാറുകളില്‍ മന്ത്രാലയം ഒപ്പുവച്ചുകഴിഞ്ഞു. സൗദിയില്‍ ആയിരക്കണക്കിന് വിദേശ നഴ്‌സുമാരാണുള്ളത്. ഇവര്‍ക്കൊക്കെ ജോലി നഷ്ടമാകും. പുതിയ റിക്രൂട്ട്‌മെന്റുകളില്‍ നിന്നു വിദേശികളെ കുറച്ചുകൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

2020ഓടെയുള്ള ലക്ഷ്യം
2020ഓടെ ആരോഗ്യരംഗത്ത് ഒരു ലക്ഷത്തോളം സ്വദേശികള്‍ക്ക് ജോലി നല്‍കുക എന്നതാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം. റെന്റ് എ കാര്‍ മേഖലയില്‍ ഇപ്പോള്‍ തന്നെ 40 ശതമാനം സ്വദേശി വല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. ഇത് ഉടന്‍ നൂറ് ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം.

ഷോപ്പിങ് മാളുകളും സ്വദേശികള്‍ക്ക്
ഷോപ്പിങ് മാളുകള്‍ സ്വദേശി വല്‍ക്കരിക്കുന്ന നടപടിക്ക് സര്‍ക്കാര്‍ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. തുടക്കമെന്നോളം അല്‍ ഖസീം മേഖലയില്‍ ചില നടപടികള്‍ തുടങ്ങിയിരുന്നു. വിദ്യാസമ്പന്നരായ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍.

എല്ലാത്തിനും കാരണം ഇതാണ്
എണ്ണ മേഖലയെ ആശ്രയിച്ചായിരുന്നു സൗദി അറേബ്യയുടെ വരുമാനം. എന്നാല്‍ എണ്ണയ്ക്ക് ആഗോളതലത്തില്‍ വിലയിടിഞ്ഞതാണ് സൗദി അഭ്യന്തര ശാക്തീരകരണത്തിനും സ്വദേശി വല്‍ക്കരണത്തിനും നീക്കം ശക്തമാക്കാന്‍ കാരണം. കൂടാതെ വിദ്യാസമ്പന്നരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതുവഴി നിരവധി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നതോടെ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് കണക്കൂ കൂട്ടല്‍. പക്ഷേ, സൗദിയുടെ ഈ നടപടികളെല്ലാം ലക്ഷക്കണക്കിന് പ്രവാസികളെ ആശങ്കയിലാക്കുന്നതാണ്.












Click it and Unblock the Notifications