യുഎസ്-സൗദി ബന്ധത്തില്‍ വിള്ളല്‍? സൗദി നിക്ഷേപത്തില്‍ കോണ്‍ഗ്രസ് അന്വേഷണം, സംഭവിക്കാം ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: സൗദി അറേബ്യ യുഎസ്സില്‍ നടത്തിയ നിക്ഷേപങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുഎസ് കോണ്‍ഗ്രസ്. സര്‍പ്രൈസ് പ്രഖ്യാപനം സൗദി-യുഎസ് ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ കുറച്ച് കാലമായി പല വിഷയത്തിലും തര്‍ക്കം രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് ബന്ധം പുനസ്ഥാപിക്കാനായി സൗദിയിലെത്തിയിരുന്നു.
എന്നാല്‍ കാര്യമായ ഫലം ഇതിലൂടെ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ചൈനയുമായി സൗദി ഉണ്ടാക്കിയ കരാറുകള്‍ യുഎസ്സിന്റെ കടുത്ത അതൃപ്തിക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഊര്‍ജ വകുപ്പ് മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്മാന് ആലു സൗദ് വ്യാപാര കാര്യങ്ങളില്‍ യുഎസ് ഉപദേശം വേണ്ടെന്ന രീതിയിലായിരുന്നു സംസാരിച്ചത്. ഇതിന് പിന്നാലെയാണ് യുഎസ് കോണ്‍ഗ്രസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ബന്ധം വളരെ മോശമാകുന്നു
യുഎസ്സിലെ പ്രൊഫഷണല്‍ ഗോള്‍ഫേഴ്സ് അസോസിയേഷന് അഥവാ പിജിഎയുടെ ലയനമാണ് അന്വേഷണത്തിന് കാരണമായിരിക്കുന്നത്. സൗദിയുടെ പിന്തുണയുള്ള ലിവ് ഗോള്ഫുമായിട്ടായിരുന്നു ലയനം. എന്നാല്‍ ഈ ലയനത്തിലെ സാമ്പത്തിക ഇടപാടുകളെല്ലാം യുഎസ്സിലെ പലരെയും അതൃപ്തരാക്കിയിരുന്നു.
സൗദി എണ്ണ വിപണിക്കപ്പുറത്തേക്ക് വളരുന്നതും, ഫുട്ബോള്‍ അടക്കമുള്ള കായിക മേഖലയില്‍ പണമെറിയുന്നതിനുമെതിരെ യുഎസ്സിലെ പ്രമുഖ നേതാക്കളില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനം നേരിടുന്നത്.
ലയനത്തില്‍ പങ്ക് ആര്‍ക്ക്?
യുഎസ്സിലെ നിക്ഷേപത്തില്‍, സൗദി സര്‍ക്കാരിന് നേരിട്ട് പങ്കുണ്ടെന്നാണ് യുഎസ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സെനറ്റ് സബ് കമ്മിറ്റി ചെയര്മാന് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലുമെന്താലും ഇതേ ആരോപണമാണ് ഉന്നയിക്കുന്നത്.
അതേസമയം നിരവധി ഗോള്‍ഫ് ഗ്രൂപ്പുകളും ഈ ലയനത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പിജിഎ ഇതിനെ സ്വാഗതം ചെയ്തിരുന്നു. ലിവ് ഗോള്‍ഫ് 2021 ഒക്ടോബറില്‍ മാത്രം ലോഞ്ച് ചെയ്ത ഗ്രൂപ്പാണിത്.
പിജിഎയില് 25 മില്യണിന്റെ നിക്ഷേപമാണ് ഇവര്‍ നടത്തുന്നത്. നിരവധി ഉറപ്പുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ഇതിന് പണമിറക്കുന്നത്. ഇവർ സൗദി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
കായിക മേഖലയിലെ കുതിപ്പ്
പിജിഎയില് നിന്നും ലിവില്‍ നിന്നും ലയനത്തെ കുറിച്ചുള്ള രേഖകള്‍ നല്കാന് യുഎസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 26 ആണ് അന്തിമ തിയതി. എന്നാല്‍ കായിക മേഖലയിലെ വന്‍ കുതിപ്പാണ് സൗദി തുടരുന്നത്.
സൗദിയിലെ ഫുട്ബോള്‍ ക്ലബുകള്‍ വമ്പന്‍ താരങ്ങളെ അതുപോലെ രാജ്യത്തെ ക്ലബുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരത്തെ വന്‍ തുക നല്‍കിയാണ് എത്തിച്ചത്.
ഇതെല്ലാം സൗദിയുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണവിപണിക്കും അപ്പുറത്തേക്കുള്ള സമ്പദ് ഘടനയ്ക്കായിട്ടാണെന്ന് വിലയിരുത്തിലുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 എന്ന പദ്ധതിയാണ് ഇത്തരമൊരു മാറ്റം സൗദിയില്‍ ഒരുങ്ങാന്‍ കാരണം.
എംബിഎസ് നയം വ്യക്തമാക്കിയോ?
യുഎസ്സുമായി സൗദിയുടെ ബന്ധം ഏറ്റവും മോശം നിലയിലാണ്. ബൈഡന് ഭരണകൂടത്തിന്റെ താല്പര്യങ്ങള്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് സൗദിയില്‍ നിന്നുണ്ടായതെന്നാണ് കുറ്റപ്പെടുത്തല്‍. യുഎസ് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞതായി നേരത്തെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ബൈഡന് കടുത്ത നടപടിയെടുക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് എംബിഎസ് യുഎസ്സിന് മുന്നറിയിപ്പ് നല്‍കിയതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ബിസിനസ് താല്പര്യം നോക്കും
സൗദിയുടെ ബിസിനസ് താല്പര്യം സംരക്ഷിക്കുന്ന തരത്തിലായിരിക്കും കാര്യങ്ങള്‍ ചെയ്യുകയെന്ന് അബ്ദുള്‍ അസീസ് ബിന്‍ സല്മാന് ആലു സൗദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിലൂടെ യുഎസ് എതിര്‍ക്കുന്നവരുമായി കൂടുതല്‍ അടുത്ത ബന്ധവും സൗദി ആരംഭിച്ചിരുന്നു.
ആഗോള തലത്തില്‍ ഇന്ധന വില വര്‍ധിക്കുന്നതിനിടെയാണ് സൗദി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇത് റഷ്യക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് യുഎസ് പറയുന്നത്. കുറഞ്ഞ വിലയ്ക്ക് റഷ്യക്ക് തങ്ങളുടെ ഇന്ധനം വില്ക്കാന് സാധിക്കുമെന്നും, അവര്‍ ഉല്‍പ്പാദനം കുറയ്ക്കുന്നില്ലെന്നും യുഎസ് സൗദിയെ അറിയിച്ചിരുന്നു.
അതേസമയം രഹസ്യമായ രേഖയിലാണ് മുഹമ്മദ് ബിന്‍ സല്മാന് യുഎസ്സിനെ വിരട്ടിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയുടെ വന്‍ സഹായം
യുഎസ്സിന്റെ വിമര്‍ശനമൊന്നും കാര്യമാക്കാതെ, ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ചൈനയില്‍ നിന്ന് വാങ്ങുമെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈഡന്റെ ഭീഷണികളൊന്നും ഏറ്റില്ലെന്ന് വ്യക്തമാണ്.
സൗദി എണ്ണ ഉല്‍പ്പാദനം നിത്യേന ഒരു മില്യണ്‍ ഡോളറോളമാണ് കുറയ്ക്കാന്‍ പോകുന്നത്. ജൂലായില്‍ ഇത് അരംഭിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ സൗദിയോട് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സൗദി ഇത് അംഗീകരിച്ചിട്ടില്ല.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications