• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി അറേബ്യ കടുത്ത തീരുമാനത്തിന്; ഇത്തവണ ഹജ്ജില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യത, റിപ്പോര്‍ട്ട്

  • By Desk

റിയാദ്: വര്‍ഷത്തിലൊരിക്കല്‍ സൗദി അറേബ്യയില്‍ നടക്കുന്ന ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ ചില മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് വന്നില്ലെങ്കില്‍ ഹജ്ജ് മാറ്റിവച്ചേക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സൗദി അറേബ്യയിലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ പരിഗണനയിലാണ്.

പ്രവാചകന്‍ ഇബ്രാഹീമിന്റെയും പത്‌നി ഹാജറയുടെയും മകന്‍ ഇസ്മാഈലിന്റെയും ഓര്‍മകള്‍ അനുസ്മരിച്ചാണ് ലോക മുസ്ലിങ്ങള്‍ സൗദിയിലെ മക്കയിലെത്തി ഹജ്ജ് കര്‍മം എല്ലാ വര്‍ഷവും നിര്‍വഹിക്കാറ്. ഹജ്ജ് മാറ്റിവച്ചാല്‍ സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും അത്തരമൊരു തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആധുനിക സൗദിയില്‍ ആദ്യം

ആധുനിക സൗദിയില്‍ ആദ്യം

1932ലാണ് ആധുനിക സൗദിയുടെ രൂപീകരണം. ഇതിന് ശേഷം ആദ്യമായിട്ടാണ് ഹജ്ജ്് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയില്‍ കൊറോണ വൈറസ് രോഗികള്‍ ഒരു ലക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തുന്നത്.

ഒരാഴ്ച്ചക്കകം അറിയാം

ഒരാഴ്ച്ചക്കകം അറിയാം

വിശദമായ പഠനം നടന്നുവരികയാണ്. വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. ഒരാഴ്ച്ചക്കകം ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വര്‍ഷം ആഗസ്റ്റ് ആദ്യത്തിലാണ് ഹജ്ജ് കര്‍മം നടക്കേണ്ടത്.

കൂടുതല്‍ പേര്‍ ഒത്തുചേരുന്ന ചടങ്ങ്

കൂടുതല്‍ പേര്‍ ഒത്തുചേരുന്ന ചടങ്ങ്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഒത്തുചേരുന്ന മത ചടങ്ങാണ് ഹജ്ജ്. കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തിലധികം പേരാണ് ഹജ്ജിനെത്തിയത്. ജനങ്ങള്‍ വന്‍ തോതില്‍ ഒത്തുചേരുന്ന പല പരിപാടികളും ചില രാജ്യങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. ഹജ്ജിന് കൃത്യമായ സമയമുള്ളതിനാല്‍ മാറ്റിവച്ച് മറ്റൊരു തിയ്യതിയില്‍ നടത്താന്‍ സാധിക്കില്ല.

രണ്ടു നിര്‍ദേശങ്ങള്‍

രണ്ടു നിര്‍ദേശങ്ങള്‍

രണ്ടു നിര്‍ദേശങ്ങളാണ് സൗദി ഉദ്യോഗസ്ഥരുടെ പരിഗണനയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്ന് ആളുകളെ വളരെ കുറഞ്ഞ അളവില്‍ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കര്‍മം നിര്‍വഹിക്കാമെന്നതാണ്. സൗദിയിലുള്ളവര്‍ക്കോ അയല്‍ രാജ്യങ്ങളിലുള്ളവര്‍ക്കോ മാത്രമാകും ഒരു പക്ഷേ അനുമതി നല്‍കുക.

അല്ലെങ്കില്‍ കടുത്ത തീരുമാനം

അല്ലെങ്കില്‍ കടുത്ത തീരുമാനം

കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് നടത്തുന്നത് സാധ്യമല്ലെന്ന നിഗമനത്തില്‍ എത്തിയാല്‍ ഹജ്ജ് ഈ വര്‍ഷം പൂര്‍ണമായി ഒഴിവാക്കിയേക്കും. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ സൗദി മാത്രമല്ല തീരുമാനമെടുക്കേണ്ടത്. അതത് രാജ്യങ്ങളുടെ അനുമതിയും ആവശ്യമാണ്.

വിമാന സര്‍വീസുകള്‍

വിമാന സര്‍വീസുകള്‍

അന്താരാഷ്ട്ര തലത്തില്‍ വിമാന സര്‍വീസുകള്‍ ഇപ്പോള്‍ പരിമിതമായ അളവില്‍ മാത്രമാണ് നടക്കുന്നത്. സ്വന്തം രാജ്യക്കാരെ തിരിച്ചെത്തുന്ന പ്രത്യേക സര്‍വീസുകളാണ് ഇപ്പോള്‍ നടക്കുന്നതില്‍ പ്രധാനം. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വിമാനസര്‍വീസ് പുനരാരംഭിച്ചില്ലെങ്കിലും ഹജ്ജില്‍ പങ്കെടുക്കുന്നതിന് തടസം നേരിടും.

 ഇബോളയും മെര്‍സും വ്യാപിച്ചപ്പോള്‍

ഇബോളയും മെര്‍സും വ്യാപിച്ചപ്പോള്‍

തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചുള്ള തീരുമാനമാകും സൗദി എടുക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ പകര്‍ച്ച വ്യാധികളായ ഇബോളയും മെര്‍സും റിപ്പോര്‍ട്ട് ചെയ്ത വേളയിലും ആരോഗ്യ പരിരക്ഷ ഉറപ്പാക്കി സൗദി അറേബ്യ ഹജ്ജ് കര്‍മം നടത്തിയിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ വെല്ലുവിളിയാണ് കൊറോണ ഉയര്‍ത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ നീക്കുന്നു

നിയന്ത്രണങ്ങള്‍ നീക്കുന്നു

സൗദി അറേബ്യ രോഗ വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരുന്നത്. അടുത്തിടെ ചില ഇളവുകള്‍ നല്‍കുകയും പള്ളികള്‍ തുറക്കുകയും ചെയ്തിരുന്നു. എങ്കിലും രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ നിയന്ത്രണം തുടരുന്നുണ്ട്. ഗള്‍ഫ് മേഖലയിലെല്ലാം കൊറോണ ഭീതിയിലാണ്.

 സപ്തംബര്‍ വരെ

സപ്തംബര്‍ വരെ

സപ്തംബര്‍ വരെ കൊറോണ ഭീതിയുണ്ടാകുമെന്നാണ് ചില വിദഗ്ധരുടെ നിരീക്ഷണം. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിയത് ആശ്വാസമാണ്. കച്ചവട സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കുമെല്ലാം നിയന്ത്രണം നീക്കിയ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളിലെ കാര്യങ്ങള്‍ കൂടി പരിശോധിച്ചാകും ഹജ്ജ് കാര്യത്തില്‍ സൗദി നിലപാട് പ്രഖ്യാിക്കുക എന്നറിയുന്നു.

സാമ്പത്തിക വരുമാനം

സാമ്പത്തിക വരുമാനം

മതപരമായ പ്രാധാന്യത്തിന് പുറമെ, സാമ്പത്തികമായും സൗദി അറേബ്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഹജ്ജ് കര്‍മം എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ വരുമാനം നേടാന്‍ സൗദിക്ക് വളരെ ഉപകാരപ്രദമാണ് ഹജ്ജ്. ഹജ്ജ്-ഉംറ വഴി വര്‍ഷത്തില്‍ 1200 കോടി രൂപ സൗദിക്ക് ലഭിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉംറ നിര്‍ത്തിവച്ചു

ഉംറ നിര്‍ത്തിവച്ചു

മാര്‍ച്ചില്‍ കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയ വേളയില്‍ സൗദി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൊന്നായിരുന്നു ഉംറ തീര്‍ഥാടനകര്‍ക്കുള്ള നിയന്ത്രണം. മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ചക്കകം ഹജ്ജിന്റെ കാര്യത്തില്‍ സൗദിയുടെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി

അമ്മയ്ക്ക് കൊറോണ രോഗമാണ്, രക്ഷിക്കണം... ആരും സഹായിക്കുന്നില്ല, കൈകൂപ്പി നടി ദീപിക സിങ്

English summary
Saudi Arabia mulls to cancelling Hajj amid coronavirus- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X