കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് വനിതാ അംബാസഡര്‍; ബിന്‍ സല്‍മാന്റെ സഹോദരന്‍ മന്ത്രിയായി, കിഴക്കും പടിഞ്ഞാറും പിടിക്കാന്‍...

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നയതന്ത്ര തലത്തില്‍ അടിമുടി മാറ്റം. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏഷ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് പുതിയ നിയമനങ്ങള്‍. അമേരിക്കയിലേക്ക് പുതിയ അംബാസഡറായി വനിതയെ നിയോഗിച്ചു. ബിന്‍ സല്‍മാന്റെ സഹോദരനെ മന്ത്രിയാക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതക ശേഷം ലോകരാജ്യങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ് സൗദി. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏഷ്യയിലെ വന്‍ശക്തി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും ഇതേ ലക്ഷ്യത്തിലായിരുന്നു. പാശ്ചാത്യരാജ്യങ്ങളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

റിമ ബിന്‍ത് ബാന്തര്‍

റിമ ബിന്‍ത് ബാന്തര്‍

റിമ ബിന്‍ത് ബാന്തര്‍ രാജകുമാരിയായിരിക്കും ഇനി അമേരിക്കയിലെ സൗദി അംബാസഡര്‍. ആദ്യമായിട്ടാണ് സൗദി വനിതാ അംബാസഡറെ അമേരിക്കയില്‍ നിയോഗിക്കുന്നത്. നേരത്തെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇളയ സഹോദരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ ആയിരുന്നു സൗദി അംബാസഡര്‍.

സൗദിയിലേക്ക് തിരിച്ചുവിളിച്ചു

സൗദിയിലേക്ക് തിരിച്ചുവിളിച്ചു

ഖാലിദിനെ സൗദിയിലേക്ക് തിരിച്ചുവിളിച്ചു. അദ്ദേഹത്തെ മന്ത്രിയായി നിയമിക്കുകയും ചെയ്തു. പ്രതിരോധ സഹമന്ത്രി ആയിട്ടാണ് നിയമനം. ബിന്‍ സല്‍മാന്‍ നാല് വര്‍ഷത്തോളമായി പ്രതിരോധ മന്ത്രിയായാണ്. 2017ലാണ് കിരീടവകാശി ആയത്. ശനിയാഴ്ച രാത്രിയാണ് പുതിയ മാറ്റങ്ങള്‍ സൗദി ഭരണകൂടം വരുത്തിയത്.

ബന്ധങ്ങള്‍ വഷളാക്കിയ കാര്യം

ബന്ധങ്ങള്‍ വഷളാക്കിയ കാര്യം

തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഖഷഗ്ജി കൊല്ലപ്പെട്ടത്. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്നു ഖഷഗ്ജി. സംഭവത്തില്‍ സൗദിക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. സൗദിയെ ഒറ്റപ്പെടുത്തണമെന്ന് അമേരിക്കയിലും യൂറോപ്പിലും ആവശ്യം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമങ്ങള്‍.

ഭരണകൂടം അറിയാതെ നടന്നത്

ഭരണകൂടം അറിയാതെ നടന്നത്

ഖഷഗ്ജിയുടെ മരണത്തില്‍ പങ്കില്ല എന്നാണ് സൗദി ആദ്യം പറഞ്ഞത്. എന്നാല്‍ തെളിവുകള്‍ എതിരായതോടെ അവര്‍ നിലപാട് മാറ്റി. സൗദി ഏജന്റുമാരാണ് കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. എന്നാല്‍ സൗദി ഭരണകൂടത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു. കേസില്‍ ചിലരെ സൗദി അറസ്റ്റ് ചെയ്തിരുന്നു.

ആരാണ് റിമ രാജകുമാരി

ആരാണ് റിമ രാജകുമാരി

അമേരിക്കയില്‍ ഏറെ കാലം സൗദി അംബാസഡറായിരുന്ന ബാന്തര്‍ രാജകുമാരന്റെ മകളാണ് റിമ രാജകുമാരി. സൗദിയിലെ വനിതാ ശാക്തീകരണ മേഖലയില്‍ സജീവമാണ് ഇവര്‍. സൗദിയിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി മേധാവി ആയിരുന്ന റിമ, കായിക രംഗത്ത വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഏറെ ശ്രമിച്ചിരുന്നു.

 ഖാലിദ് രാജകുമാരന്റെ സാന്നിധ്യം

ഖാലിദ് രാജകുമാരന്റെ സാന്നിധ്യം

ഖാലിദ് രാജകുമാരന്‍ അമേരിക്കന്‍ അംബാസഡറായി നിയമിതനായത് 2017ലാണ്. അദ്ദേഹം ഇനി പ്രതിരോധ സഹമന്ത്രിയാകും. യമന്‍ യുദ്ധത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഖാലിദ് രാജകുമാരന്റെ നിലപാടുകളും നിര്‍ണായകമാകും എന്ന് ചുരുക്കം. സൗദി കിരീടവകാശിയായ ബിന്‍ സല്‍മാന്‍ ആണ് സൗദിയുടെ പ്രതിരോധ മന്ത്രി.

ഏഷ്യയില്‍ സൗഹൃദം, ഇനി യൂറോപ്പ് കൂടി...

ഏഷ്യയില്‍ സൗഹൃദം, ഇനി യൂറോപ്പ് കൂടി...

ബിന്‍ സല്‍മാന്റെ ഏഷ്യന്‍ പര്യടനം വിജയകരമാണ് എന്നാണ് വിലയിരുത്തല്‍. പാകിസ്താന്‍, ഇന്ത്യ, ചൈന തുടങ്ങി ഏഷ്യയിലെ പ്രധാന രാജ്യങ്ങള്‍ സന്ദര്‍ശിച്ച ബിന്‍ സല്‍മാന്‍ ഒട്ടേറെ സഹകരണ-നിക്ഷേപ കരാരുകളില്‍ ഒപ്പുവച്ചിരുന്നു. ഏഷ്യയിലെ പ്രധാന രാജ്യങ്ങള്‍ സൗദിയെ തള്ളിപ്പറഞ്ഞിട്ടില്ല. ഇനി പാശ്ചാത്യ നാടുകളെ കൂടെ സൗദിയോട് അടുപ്പിക്കാനാണ് പുതിയ നിയമനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Saudi Names A Princess As First Woman Envoy To US At Critical Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X