കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്; ഇളവ് നല്‍കാന്‍ ഭരണകൂടം, എങ്കിലും പിടിച്ചുനില്‍ക്കാനാകില്ല

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ നാടുവിടേണ്ടി വരുന്ന സാഹചര്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ മാത്രം രണ്ടര ലക്ഷം വിദേശികള്‍ സൗദി വിട്ടുപോയിരുന്നു. അതിന് പിന്നാലെയാണ് കൂട്ടക്കൊഴിഞ്ഞുപോക്കിന് കളമൊരുങ്ങുന്നുവെന്ന വിവരം വന്നിരിക്കുന്നത്. അടുത്ത സപ്തംബര്‍ മുതല്‍ 12 ജോലികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ജോലി നഷ്ടമാകല്‍ ഭീതി.

വിദേശികള്‍ പോകുന്നത് സൗദിക്ക് തിരിച്ചടിയാകുമെന്ന തോന്നല്‍ ഭരണകൂടത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ നേരിയ ഇളവ് പ്രഖ്യാപിക്കാനും സൗദി ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇളവ് പ്രഖ്യാപിച്ചാലും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രവാസികള്‍ പറയുന്നു. ഇതോടെ സപ്തംബര്‍ മുതല്‍ കൂട്ടത്തോടെ പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് എത്തുമെന്ന് ഉറപ്പാണ്. വിവരങ്ങള്‍ ഇങ്ങനെ...

കൂട്ടത്തോടെ രാജ്യംവിടും

കൂട്ടത്തോടെ രാജ്യംവിടും

സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം 12 മേഖലകളില്‍ കൂടിയാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഈ വര്‍ഷമാദ്യത്തില്‍ തന്നെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശികള്‍ സൗദിയിലെ ജോലി മതിയാക്കി പോകുന്നത്. എന്നാല്‍ പ്രവാസികള്‍ കൂട്ടമായി രാജ്യംവിടുന്നതില്‍ ഭരണകൂടത്തിന് ആശങ്കയുണ്ട്.

ഇളവ് നല്‍കാന്‍ ആലോചന

ഇളവ് നല്‍കാന്‍ ആലോചന

തുടര്‍ന്നാണ് സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച 12 മേഖലകളില്‍ നേരിയ ഇളവ് നല്‍കാന്‍ ഭരണകൂടം ആലോചിക്കുന്നത്. പൂര്‍ണമായും വിദേശികളെ ഒഴിവാക്കുന്നതിന് പകരം നിശ്ചിത അളവില്‍ വിദേശികളും സ്വദേശികളും ജോലിക്കുണ്ടാകണമെന്ന നിബന്ധനായാണ് കൊണ്ടുവരുന്നത്. അതും പ്രവാസികളായ ചെറുകിട സംരഭകര്‍ക്ക് തിരിച്ചടിയാണ്.

70 ശതമാനം സ്വദേശികള്‍

70 ശതമാനം സ്വദേശികള്‍

കാരണം, സ്ഥാപനങ്ങളില്‍ 70 ശതമാനം വിദേശികളെ നിയമിക്കണമെന്ന നിബന്ധനയാണ് കൊണ്ടുവരുന്നത്. ഒരു ജോലിക്കാരന്‍ മാത്രമുള്ള സ്ഥാപനത്തില്‍ സൗദിക്കാരനെ മാത്രമേ ജോലിക്ക് നിര്‍ത്താന്‍ പറ്റൂ. ഒന്നില്‍ കൂടുതല്‍ ജോലിക്കാരുള്ള സ്ഥലങ്ങളിലാണ് 70 ശതമാനം സ്വദേശികളെ ജോലിക്ക് നിര്‍ത്തേണ്ടത്.

ചെറിയ സ്ഥാപനങ്ങള്‍ പൂട്ടും

ചെറിയ സ്ഥാപനങ്ങള്‍ പൂട്ടും

രണ്ടു പേര്‍ ജോലിക്കുണ്ടെങ്കില്‍ ഒരാള്‍ സൗദിക്കാരനാകണം. നാലു പേരുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികള്‍ വേണം. 10 പേരുള്ള സ്ഥാപനത്തില്‍ ഏഴ് സ്വദേശികള്‍ വേണം. 100 പേരുള്ള സ്ഥാപനത്തില്‍ 70 സൗദിക്കാര്‍ വേണം. ഇങ്ങനെ വരുമ്പോള്‍ പ്രവാസികളുടെ ചെറിയ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടി വരും.

ലംഘിക്കുന്നവര്‍ക്ക് പിഴ

ലംഘിക്കുന്നവര്‍ക്ക് പിഴ

സാധാരണ പ്രവാസികളുടെ സ്ഥാപനങ്ങളില്‍ 10 ജോലിക്കാര്‍ വരെയുണ്ടാകാം. ഇതില്‍ ഏഴ് പേര്‍ സ്വദേശികളാകണമെന്നാണ് ചട്ടം വരുന്നത്. ചട്ടം ലംഘിക്കുന്നവര്‍ക്ക് പിഴയുണ്ടാകും. ചെറിയ കടകളില്‍ പോലും മുഴുവന്‍ സമയം ഒരു സ്വദേശി ജോലിക്ക് വേണ്ടിവരും. ഇവരുടെ ശമ്പളവും മറ്റും പ്രവാസികള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാകും.

അന്തിമഘട്ടത്തിലേക്ക് വരുന്നു

അന്തിമഘട്ടത്തിലേക്ക് വരുന്നു

സൗദിയിലെ തൊഴില്‍ മേഖലയില്‍ ഘട്ടംഘട്ടമായുള്ള സ്വദേശിവല്‍ക്കരണം നടപ്പാക്കല്‍ അതിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. സ്വകാര്യ മേഖലയിലെ 12 തൊഴിലുകളിലാണ് സ്വദേശിവല്‍ക്കരണം ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടമായിട്ടാണ് ഇത് നടപ്പാക്കുക. ഇക്കാര്യം മുന്‍കൂട്ടി കണ്ട് സപ്തംബറോട് സൗദി വിടാന്‍ ഒട്ടേറെ പ്രവാസികള്‍ തീരുമാനിച്ചിട്ടുണ്ടത്രെ.

മൂന്ന് ഘട്ടങ്ങള്‍ ഇങ്ങനെ

മൂന്ന് ഘട്ടങ്ങള്‍ ഇങ്ങനെ

മൂന്ന് ഘട്ടമായിട്ടാണ് ഇത് നടപ്പാകുക. അന്തിമ ഘട്ടം അടുത്ത ജനുവരിയാണ്. അതായത് ഏകദേശം ആറ് മാസമാണ് ബാക്കിയുള്ളത്. സപ്തംബര്‍ 11, നവംബര്‍ ഒമ്പത്, അടുത്ത വര്‍ഷം ജനുവരി ഏഴ് എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണം 12 മേഖലകളില്‍ പൂര്‍ണമായി നടപ്പാക്കേണ്ട അന്തിമ തിയ്യതി. ഇതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും മറിച്ചുള്ള വിവരങ്ങള്‍ തെറ്റാണെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചിരുന്നു.

രണ്ടു ഘട്ടങ്ങള്‍ നടപ്പാക്കുന്ന മേഖല

രണ്ടു ഘട്ടങ്ങള്‍ നടപ്പാക്കുന്ന മേഖല

വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ആദ്യം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. സപ്തംബര്‍ 11 മുതലാണ് ഈ മേഖലകളില്‍ സ്വദേശി നിയമനം പൂര്‍ത്തിയാക്കുക. ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണട വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലാണ് തൊട്ടടുത്ത ഘട്ടം. നവംബര്‍ ഒമ്പത് മുതല്‍ ഈ മേഖലകളിലെല്ലാം സൗദി പൗരന്‍മാര്‍ മാത്രമേ ജോലിക്കുണ്ടാകൂ. ചിലപ്പോള്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

പ്രവാസികള്‍ക്ക് മറ്റു വഴികള്‍ തേടാം

പ്രവാസികള്‍ക്ക് മറ്റു വഴികള്‍ തേടാം

മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, ബേക്കറികള്‍ എന്നീ സ്വകാര്യ മേഖലകളിലാണ് അന്തിമഘട്ടം. അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ ഈ മേഖലകളിലെല്ലാം പൂര്‍ണമായും സ്വദേശിവല്‍ക്കരണം ആരംഭിക്കും. സ്വാഭാവികമായും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ബദല്‍മാര്‍ഗം തേടേണ്ടിവരും. ഇളവ് നേടി തുടര്‍ന്നാലും സ്വദേശികളെ വന്‍തുക ശമ്പളം നല്‍കി സ്ഥാപനം നടത്താന്‍ സാധിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

ബിസിനസ് പ്രോല്‍സാഹനം

ബിസിനസ് പ്രോല്‍സാഹനം

സ്വദേശികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് സൗദി ഭരണകൂടം നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സ്വദേശികള്‍ ബാങ്ക് വഴി പണം ലഭ്യമാക്കി ബിസിനസ് പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, സ്ത്രീകളെയും തൊഴില്‍മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വകാര്യ മേഖല വളര്‍ന്നാല്‍ മത്രമേ രാജ്യത്ത് പുരോഗതി വരൂ എന്നാണ് ഭരണകൂടം കരുതുന്നത്.

സ്ത്രീ തൊഴിലാളികള്‍

സ്ത്രീ തൊഴിലാളികള്‍

സ്ത്രീകളെ റസ്‌റ്റോറന്റുകളില്‍ നിയമിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തില്‍ 16 റസ്റ്റോറന്റുകളിലാണ് സ്ത്രീകളെ നിയമിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സൗദിയിലെ തൊഴില്‍ വിഭവത്തില്‍ കൂടുതലും സ്ത്രീകളാണ്. തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചത്. എങ്കിലും പ്രവാസികള്‍ കൂട്ടത്തോടെ രാജ്യം വിടുന്നതില്‍ സൗദിക്ക് ആശങ്കയുണ്ട്.

ഇളവുകള്‍ കാര്യമാക്കുന്നില്ലെന്ന്

ഇളവുകള്‍ കാര്യമാക്കുന്നില്ലെന്ന്

സപ്തംബര്‍-ജനുവരി കാലയലളവില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ സൗദി വിടുമെന്നാണ് കണക്കാക്കുന്നത്. സപ്തംബര്‍ മുതല്‍ കടകള്‍ ഒഴിഞ്ഞു പോകാന്‍ പ്രവാസികള്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഇളവുകള്‍ കാര്യമാക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ലെവി ഇരട്ടിച്ചതും തിരിച്ചടിയാണ്. സൗദിയില്‍ തന്നെ മറ്റെന്തെങ്കിലും ജോലി നോക്കാനും പ്രവാസികള്‍ ശ്രമിക്കുന്നുണ്ട്.

ഹിന്ദു പാകിസ്താന്‍ വരും; ബിജെപി പുതിയ ഭരണഘടന തയ്യാറാക്കും!! തുറന്നടിച്ച് ശശി തരൂര്‍ഹിന്ദു പാകിസ്താന്‍ വരും; ബിജെപി പുതിയ ഭരണഘടന തയ്യാറാക്കും!! തുറന്നടിച്ച് ശശി തരൂര്‍

English summary
Saudi new labour laws barring expats from twelve job categories, begin September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X