കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഇനി കാര്‍..!; ലോകകപ്പ് കാണാനും അവസരം; വമ്പന്‍ പ്രഖ്യാപനം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവിംഗ് നിബന്ധനകള്‍ ഉദാരമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്കായി ഒരു പുതിയ ഡിജിറ്റല്‍ ഡ്രൈവിംഗ് ഓതറൈസേഷന്‍ സേവനം ആരംഭിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ് പി എ) റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനം ലഭ്യമാകുക. രാജ്യത്തെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം ആണ് അബ്ഷര്‍ ബിസിനസ്.

1

ഇത് വഴി കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് സന്ദര്‍ശകരുടെ ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കാം. ഈ അംഗീകാരം ലഭിക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല എന്നതിനാല്‍ പുതിയ സേവനം സന്ദര്‍ശകരുടെ സമയവും ലാഭിക്കും. ഇത് സന്ദര്‍ശകര്‍ക്ക് ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാന്‍ കാര്‍ റെന്റല്‍ കമ്പനികളെ അനുവദിക്കുന്നു.

ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍

2

ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുക്കാനായി രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഡിജിറ്റല്‍ പരിവര്‍ത്തനം പ്രാപ്തമാക്കുന്നതിനും പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍ പ്രാപ്തമാക്കാനും സഹായിക്കുന്നതാണ് പുതിയ തീരുമാനം എന്ന് അധികൃതര്‍ അറിയിച്ചു.

റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍

3

പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും പരാതികളിന്‍ മേല്‍ പരിഹാരങ്ങള്‍ നല്‍കാനും അപേക്ഷകള്‍ എളുപ്പത്തില്‍ പ്രോസസ്സ് ചെയ്യാനും ഉള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ വിപുലീകരണമായാണ് ഈ സേവനം ആരംഭിക്കുന്നത്. ഈ മാസം 14 ന് പ്രഖ്യാപിച്ച അഞ്ച് പുതിയ ഓണ്‍ലൈന്‍ സേവനങ്ങളിലൊന്നാണ് അബ്ഷര്‍ ബിസിനസ്. നേരത്തെ സൗദി അറേബ്യയിലെ ഇഖാമയുള്ളവര്‍ക്ക് മാത്രമേ വാഹനം കൈമാറാന്‍ അബ്ഷറില്‍ സൗകര്യമുണ്ടായിരുന്നുള്ളൂ.

പുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചുപുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചു

4

പുതിയ സംവിധാനത്തോടെ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാഹനം സന്ദര്‍ശക വിസയിലുളളവര്‍ക്ക് അബ്ഷര്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കി ഓടിക്കാന്‍ നല്‍കാം. കൂടാതെ ഇനി മുതല്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനും സ്പെഷ്യല്‍ നമ്പറുകള്‍ക്ക് അപേക്ഷിക്കാനും നമ്പര്‍ പ്ലേറ്റുകള്‍ മോഷണം പോയാലും നഷ്ടപ്പെട്ടാലും അപേക്ഷ നല്‍കാനും അബ്ഷര്‍ വഴി സാധിക്കും.

English summary
Saudi Arabia: new system allows car rental companies to give cars to those holding visiting visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X