കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ ജോലിക്കാര്‍ മാറുന്നു; മക്കയിലും മദീനയിലും 600 സ്ത്രീകള്‍... വന്‍ മാറ്റത്തിന് തുടക്കം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്നത് സമ്പൂര്‍ണമായ പരിഷ്‌കരണം. ഇതുവരെയുണ്ടായിരുന്ന തൊഴില്‍ രീതികളില്‍ പൂര്‍ണമായ മാറ്റം വരികയാണ്. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയാണ് സൗദി ഭരണകൂടം. മക്കയിലെയും മദീനയിലെയും പുണ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതിന് 600 വനിതകളെയാണ് നിയോഗിച്ചിരിക്കുന്നത്. ജനസഖ്യയുടെ പകുതിയോളം വരുന്ന വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനായാല്‍ സൗദിയുടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ മികച്ചതാകുമെന്നാണ് വിലയിരുത്തല്‍.

മാത്രമല്ല, വിദേശ ജോലിക്കാരുടെ എണ്ണം പല മേഖലകളിലായി കുറച്ചുകൊണ്ടുവരികയാണ്. മക്കയിലെ സുരക്ഷാ ചുമതലയില്‍ വനിതാ സൈനികരെയും ഉള്‍പ്പെടുത്തിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; സൗന്ദര്യം മാത്രമല്ല... ടി പത്മനാഭന്‍ പറയുന്നുഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; സൗന്ദര്യം മാത്രമല്ല... ടി പത്മനാഭന്‍ പറയുന്നു

1

എണ്ണ വരുമാനം മാത്രം ആശ്രയിച്ച് കൂടുതല്‍ കാലം നിലനില്‍ക്കാനാകില്ല എന്നാണ് സൗദി ഭരണകൂടത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്നാണ് സര്‍വ മേഖലകളിലും സമ്പൂര്‍ണ പരിഷ്‌കരണത്തിന് തുടക്കമിട്ടത്. ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കിയാല്‍ സാമ്പത്തിക മേഖല കൂടുതല്‍ മെച്ചപ്പെടുത്താമെന്ന് ഭരണകൂടം കരുതുന്നു.

2

സൈനിക രംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് സൗദിയുടെ തീരുമാനം. മാത്രമല്ല, ബിസിനസ് ആരംഭിക്കുന്നതിന് അവര്‍ക്ക് പ്രത്യേക പ്രോല്‍സാഹനമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഏറിവരികയാണ്. മക്കയിലെയും മദീനയിലെയും പുണ്യ കേന്ദ്രങ്ങളില്‍ 600 വനിതാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

3

നേരത്തെ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല. രണ്ടു വര്‍ഷം മുമ്പാണ് ഭരണകൂടം അനുമതി നല്‍കിയത്. മാത്രമല്ല, കളി സ്ഥലങ്ങളില്‍ തനിച്ച് എത്തുന്നതിനുള്ള അനുമതിയും ഇപ്പോള്‍ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖല കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സിനിമാ പ്രദര്‍ശനത്തിനും അനുമതി നല്‍കിയിരുന്നു.

4

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് മക്കയിലും മദീനയിലും വനിതാ ജീവനക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പലരും പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ജോലിയില്‍ പ്രവേശിച്ചു. ഇരു ഹറമുകളുടെയും ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സിയുടെ നേതൃത്വത്തിലാണ് വനിതകള്‍ക്ക് നിയമനം നല്‍കുന്നത്. പ്രസിഡന്‍സിക്ക് കീഴിലുള്ള വിവിധ ഏജന്‍സികളിലാണ് നിയമനം.

ബൃഹദ് പ്ലാനുമായി സുധാകരന്‍; ബിജെപി നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍, കൂടെ നൂറോളം പേരുംബൃഹദ് പ്ലാനുമായി സുധാകരന്‍; ബിജെപി നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍, കൂടെ നൂറോളം പേരും

5

ലോക മുസ്ലിങ്ങള്‍ക്ക് മൂന്ന് പുണ്യ കേന്ദ്രങ്ങളാണുള്ളത്. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ എന്നിവയാണവ. മക്കയിലെയും മദീനയിലെയും ജോലിക്കാരിലാണ് 600 വനിതകളെ നിയോഗിച്ചിരിക്കുന്നത്. അടുത്തിടെ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് വനിതാ സൈനികരെ നിയോഗിച്ചിരുന്നു. വനിതാ തീര്‍ഥാടകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സൈനിക യൂണിഫോമില്‍ വനിതകള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

6

വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമാണ് സൗദിയിലെ പുതിയ പരിഷ്‌കാരങ്ങളെല്ലാം. രാജ്യത്തിന്റെ അടിമുടി മാറ്റമാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്. പുതിയ വരുമാന മാര്‍ഗങ്ങള്‍ ആരായുകയാണ് സൗദി. കൂടുതല്‍ മേഖലകള്‍ വനിതകള്‍ക്ക് തുറന്നുനല്‍കാനാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ തീരുമാനം. സൈനിക സേവനത്തിന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് നേരത്തെ സൗദി പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്‍!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി

7

കഴിഞ്ഞ ഡിസംബറില്‍ മാത്രം മക്കയിലെ വിശുദ്ധ പള്ളിയില്‍ 1500 വനിതാ സൈനികരെയാണ് വിന്യസിച്ചത്. കൊവിഡ് ഭീഷണി അകലുന്ന സാഹചര്യത്തില്‍ കൂടുതല്‍ മേഖലകള്‍ തുറക്കുകയാണ് സൗദി. സിനിമാ ശാലകള്‍ തുറക്കാനും ആലോചനയുണ്ട്. അതേസമയം, മദീനയില്‍ സിനിമാശാല തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുംബൈയില്‍ പ്രതിഷേധം നടക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയ്ക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ വിമാന സൗകര്യം ഇതുവരെ അനുവദിച്ചിട്ടില്ല. സൗദിയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് നിലവില്‍ അനുമതിയുള്ളത്.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
Saudi Arabia News: 600 Women Deployed Work For Mecca, Medina Grand Mosques
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X