Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ പുതിയ തീരുമാനം വരുന്നു; റിപ്പോര്‍ട്ട് ചെയ്ത് ഇസ്രായേലി മാധ്യമങ്ങള്‍... കൂടെ മന്ത്രിയും

ടെല്‍ അവീവ്: സൗദി അറേബ്യയുമായി ബന്ധം ശക്തമാക്കാന്‍ ഇസ്രായേല്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അബ്രഹാം അക്കോര്‍ഡ് എന്ന പേരിലുണ്ടാക്കിയ കരാറില്‍ യുഎഇയും ബഹ്‌റൈനും ഒപ്പുവച്ചെങ്കിലും സൗദി മുഖം തിരിച്ചുനില്‍ക്കുകയാണ്. എന്നാല്‍ അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ സൗദിക്ക് മേലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് ചില ഇളവുകള്‍ നല്‍കിയതത്രെ.

സൗദി അറേബ്യയിലെ മക്കയില്‍ ഹജ്ജ് കര്‍മങ്ങള്‍ അടുത്ത മാസം നടക്കും. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നും മുസ്ലിങ്ങള്‍ സൗദിയിലെത്തും. 25 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന വിശ്വാസി സംഗമം ലോകത്ത് തന്നെ ഏറ്റവും വലുതാണ്. ഇസ്രായേലില്‍ നിന്ന് ഇത്തവണ ഹജ്ജിന് സൗദിയിലേക്ക് വിമാനം പുറപ്പെട്ടേക്കുമെന്നാണ് പുതിയ വാര്‍ത്ത.

saudi

ഇസ്രായേലി മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദി മാരിവ് ദിനപത്രം വെള്ളിയാഴ്ച ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഞായറാഴ്ച കൂടുതല്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ജിദ്ദയിലേക്ക് ഇസ്രായേലില്‍ നിന്ന് വിമാനം പറക്കുന്ന കാര്യത്തില്‍ 60 ശതമാനം ഉറപ്പായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഇസ്രായേലില്‍ നിന്ന് മുസ്ലിങ്ങള്‍ ഹജ്ജിന് വരുന്നുണ്ട്. മറ്റൊരു രാജ്യത്തേക്ക് പോയി, അവിടെ നിന്നാണ് സൗദിയിലേക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷം 2700 പേരാണ് ഇസ്രായേലില്‍ നിന്ന് ഹജ്ജിന് വന്നത്. ഈ വര്‍ഷം 4500 പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നേരിട്ട് വിമാന സര്‍വീസിന് അനുമതി ലഭിക്കണമെന്ന ആവശ്യവുമായി ഇസ്രയേല്‍ രംഗത്തുവന്നിരിക്കുകയാണ്.

ജൂണ്‍ 26 മുതലാണ് ഈ വര്‍ഷത്തെ ഹജ്ജ് ആരംഭിക്കുക. ജൂലൈ 1ന് അവസാനിക്കും. എല്ലാ സിവിലിയന്‍ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഈ തീരുമാനം വന്ന ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇസ്രായേലില്‍ നിന്ന് സൗദിയിലേക്ക് ആദ്യമായി യാത്ര ചെയ്തത്. എങ്കിലും ഹജ്ജ് വിമാനങ്ങള്‍ക്ക് സൗദി അനുമതി നല്‍കിയിരുന്നില്ല.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സൗദിയുമായുള്ള ബന്ധത്തെ കുറിച്ച് സുപ്രധാനമായ കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആറ് മാസത്തിനകം സൗദിയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്നാണ് മന്ത്രി എലി കോഹന്‍ പറഞ്ഞത്. ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. അതേസമയം, സൗദിയുടെ പുതിയ ചില നീക്കങ്ങള്‍ ഇസ്രായേലിനെ അലട്ടുന്നുണ്ട്.

സമീപ കാലം വരെ സൗദിയും ഇസ്രായേലും ഒരുപോലെ വിമര്‍ശിച്ചിരുന്ന രാജ്യമാണ് ഇറാന്‍. അടുത്തിടെ ഇറാനുമായി സൗദി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇത് ഇസ്രായേല്‍ പ്രതീക്ഷിച്ചതല്ല. മാത്രമല്ല, ഇസ്രായേല്‍ ശത്രുപക്ഷത്ത് നിര്‍ത്തിയ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായും സൗദി ബന്ധം മെച്ചപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമോ എന്ന ആശങ്ക ബാക്കിയാണ്.

കഴിഞ്ഞ ദിവസം സൗദിയില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടിയില്‍ സൗദി അറേബ്യ ആവര്‍ത്തിച്ചത്, പലസ്തീന്‍ രാജ്യം യാഥാര്‍ഥ്യമാകണം എന്നായിരുന്നു. പലസ്തീന്‍ രാജ്യം നിലവില്‍ വരാതെ യാതൊരു സമാധാനവും മേഖലയില്‍ സാധ്യമാകില്ലെന്ന സൂചനയും സൗദി നല്‍കി. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ എന്നിവയാണ് ഇസ്രായേലുമായി നിലവില്‍ ബന്ധം സ്ഥാപിച്ചിട്ടുള്ള അറബ് രാജ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+