സൗദി അറേബ്യ അല്ല കൂടുതല്‍ വെട്ടിലാകുക ഇന്ത്യ; ഇറാന് ഇസ്രായേല്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വന്‍ നഷ്ടം
ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധം ശക്തമാകവെ വലിയ ആശങ്കയിലാണ് ഇന്ത്യ. ഇരുരാജ്യങ്ങളുമായും കോടികളുടെ ഇടപാട് നടത്തുന്നുണ്ട് എന്നതു തന്നെ കാര്യം. യുദ്ധം സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിച്ചാല്‍ ഇന്ത്യയുടെ നിക്ഷേപം ത്രിശങ്കുവിലാകും. മാത്രമല്ല, ഇരുരാജ്യത്തും നിരവധി ഇന്ത്യക്കാരുണ്ട്. പശ്ചിമേഷ്യയില്‍ ഒരു കോടിയിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. എന്നാല്‍ സൗദിയേക്കാള്‍ പുതിയ യുദ്ധ സാഹചര്യം ഇന്ത്യയെ ബാധിക്കും. ഇറാനുമായി ഏറെ കാലം നയതന്ത്ര ബന്ധമില്ലാതിരുന്ന രാജ്യമാണ് സൗദി. അടുത്ത കാലത്താണ് ചൈനയുടെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും കൈകൊടുത്തത്. വാണിജ്യ ബന്ധങ്ങള്‍ ഇവര്‍ കുറവാണ്. ഇസ്രായേലുമായി സൗദി അറേബ്യയ്ക്ക് വ്യാപാര-നയതന്ത്ര ബന്ധമില്ല എന്നതും എടുത്തു പറയണം.

എന്നാല്‍ ഇന്ത്യയുടെ കാര്യം മറിച്ചാണ്. ഇറാനുമായും ഇസ്രായേലുമായും ഇന്ത്യയ്ക്ക് നയതന്ത്ര-വാണിജ്യ ബന്ധങ്ങളുണ്ട്. ഇരുരാജ്യങ്ങളിലും ഇന്ത്യ കോടികള്‍ നിക്ഷേപിച്ചിട്ടുമുണ്ട്. യുദ്ധം വഷളായാല്‍ ഇന്ത്യന്‍ നിക്ഷേപങ്ങളുടെ ഭാവി എന്താകുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഇസ്രായല്‍. ഇറാനുമായി ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധവുമുണ്ട്.
പല വിഷയങ്ങളിലും ഇന്ത്യയ്ക്കൊപ്പം നിന്ന ചരിത്രമുള്ള രാജ്യമാണ് ഇറാന്. ഏറ്റവും ഒടുവില്‍ പാകിസ്താനുമായി തര്‍ക്കമുണ്ടായ വേളയിലും ഇറാന് ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഒഐസിയില്‍ ഏത് വിഷയത്തിലും ഇന്ത്യയ്ക്കൊപ്പമാണ് ഇറാന്. അതുകൊണ്ടുതന്നെയാണ് അമേരിക്കയുടെ ആവശ്യം തള്ളി ഇന്ത്യ ഇറാനുമായി സഹകരിച്ച് മുന്നോട്ട് പോകുന്നത്. ഇറാനിലെ ചാബഹാര്‍ തുറമുഖം ഇന്ത്യയാണ് വികസിപ്പിക്കുന്നത്.
ഇരുരാജ്യത്തും ഇന്ത്യന്‍ പ്രവാസികള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു കോടിയോളം ഇന്ത്യയ്ക്കാന്‍ ജോലി ചെയ്യുന്നുണ്ട്. ഇറാനില്‍ 10000ത്തോളം ഇന്ത്യക്കാരുണ്ട് എന്നാണ് കരുതുന്നത്. ഇസ്രായേലില്‍ 20000ത്തോളം ഇന്ത്യക്കാരും. ഇവരുടെ ജീവന് അപകടത്തിലാകുന്ന സാഹചര്യം വരുമോ എന്ന് ഇന്ത്യ ഭയക്കുന്നു. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് കഴിഞ്ഞ വര്‍ഷം മാത്രം വന്ന പ്രവാസി പണം 4500 കോടി ഡോളര്‍ വരും. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വലിയ മുതല്കൂട്ടായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇസ്രായേലിലും ഇറാനിലുമുള്ള ഇന്ത്യന്‍ എംബസികള്‍ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കണം എന്ന് ഉപദേശിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി. 60-65 ഡോളറില്‍ നിന്നിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോള്‍ 75 ഡോളറിലാണ്.
ഇന്ത്യയുടെ സമ്പത്ത് ചോരും
ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വില കൂടിയാല്‍ ഇന്ത്യയുടെ സമ്പത്ത് ചോരുന്ന സാഹചര്യം വരും. ഡോളറിനെ കൂടുതലായി ആശ്രയിക്കേണ്ടി വരുമ്പോള്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയും. വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്യും. ഇറാനോട് ചേര്‍ന്നുള്ള ഹോര്‍മുസ് കടലിടുക്ക് ചരക്കുപാത ഇറാന് തടഞ്ഞാല്‍ ലോകത്തെ എല്ലാ വ്യാപാരങ്ങളെയും ബാധിക്കും.
ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിന് ഇസ്രായേലില്‍ വലിയ നിക്ഷേപമുണ്ട്. ഹൈഫ തുറമുഖത്തിന്റെ 70 ശതാനം ഓഹരി അദാനി ഗ്രൂപ്പിനാണ്. ഇസ്രായേലിന്റെ ടവര്‍ സെമികണ്ടക്ടറുമായി ചേര്‍ന്ന് 1000 കോടി ഡോളറിന്റെ ഇടപാട് അദാനി ഗ്രൂപ്പ് ചര്‍ച്ച ചെയ്യവെയാണ് രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നത്. ഇസ്രായേലിന്റെ അദാനി എല്‍ബിത് സിസ്റ്റവുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പിന് പ്രതിരോധ-ആയുധ നിര്‍മാണ സ്ഥാപനമുണ്ട്.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ഇറാന് ഇന്ത്യ ഓരോ ദിവസവും 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും; കൈവിട്ട കളി, നേട്ടം കൊയ്യാന്‍ ചൈന -
ചർച്ച പരാജയപ്പെട്ടാൽ വലിയ യുദ്ധം! ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ?












Click it and Unblock the Notifications