കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ നിലപാട് കടുപ്പിച്ചു; അമ്പരന്ന് അമേരിക്ക, വിട്ടുവീഴ്ച്ചക്കില്ലെന്ന് സല്‍മാന്‍ രാജാവ്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ അമേരിക്കയുടെ സഖ്യകക്ഷിയാണെന്നത് വസ്തുതയാണ്. ഗള്‍ഫ് മേഖലയില്‍ അമേരിക്ക കൂടുതലായി ഇടപെടുന്നുമുണ്ട്. എന്നാല്‍ അമേരിക്കയുടെ എല്ലാ നിലപാടുകളും സൗദി ഭരണകൂടം അംഗീകരിക്കുമെന്ന് കരുതരുത്. അമേരിക്കയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി രാജാവ്.

അമേരിക്കയുടെ നിലപാടിനോട് യോജിപ്പില്ലെന്നും സൗദിക്ക് സ്വന്തമായ നിലപാടുണ്ടെന്നും സൗദി രാജാവ് സഖ്യരാജ്യങ്ങളെ അറിയിച്ചു.അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന നീക്കങ്ങളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സല്‍മാന്‍ രാജാവ് പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഞെട്ടിപ്പിച്ചിരിക്കുകയാണ് രാജാവിന്റെ പുതിയ തീരുമാനം. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....

പ്രധാന ചര്‍ച്ചാ വിഷയം

പ്രധാന ചര്‍ച്ചാ വിഷയം

മുസ്ലിം ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് ഫലസ്തീന്‍ പ്രശ്‌നം. പഴയ ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരണമെന്നാണ് അറബികളുടെ വാദം. ഇസ്രായേല്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ വിട്ടുതരണമെന്നും അതെല്ലാം ചേര്‍ത്ത് പുതിയ ഫലസ്തീന്‍ രാജ്യം രൂപീകരിക്കണമെന്നും അറബ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു.

ഒബാമയല്ല ട്രംപ്

ഒബാമയല്ല ട്രംപ്

ഒബാമ ഭരണകൂടം പശ്ചിമേഷ്യയിലെ വിഷയത്തില്‍ അല്‍പ്പം മയത്തോടെയാണ് ഇടപെട്ടിരുന്നത്. സമവായത്തിന്റെയും ചര്‍ച്ചയുടേയും പാതയായിരുന്നു ഒബാമയുടെ മാര്‍ഗം. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ചര്‍ച്ച പൊളിയുന്ന എല്ലാ നീക്കങ്ങളും ട്രംപ് നടത്തുന്നുവെന്നാണ് അറബ് രാജ്യങ്ങളുടെ ആരോപണം.

ട്രംപ് ആര്‍ക്കൊപ്പം

ട്രംപ് ആര്‍ക്കൊപ്പം

ജറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം. എന്നാല്‍ ജറുസലേം കേന്ദ്രമാക്കി ജൂത രാഷ്ട്രം സ്ഥാപിക്കാനാണ് ഇസ്രായേല്‍ തീരുമാനം. ഈ തീരുമാനത്തിന് പിന്തുണ നല്‍കുകയാണ് ട്രംപ്. അടുത്തിടെ തെല്‍ അവീവില്‍ നിന്ന് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് ട്രംപ് മാറ്റിയത് ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്.

സൗദി എന്ത് തീരുമാനമെടുക്കും

സൗദി എന്ത് തീരുമാനമെടുക്കും

ഈ പശ്ചാത്തലത്തില്‍ സൗദി അറേബ്യ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. കാരണം സൗദിക്ക് അമേരിക്കയെ പിണക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇതുവരെ പിന്തുടര്‍ന്ന നിലപാടില്‍ മാറ്റം വരുത്താനും സാധ്യമല്ല. ഈ സാഹചര്യത്തില്‍ സൗദി എടുക്കുന്ന നിലപാട് ഏവരും ഉറ്റുനോക്കുകയാണ്.

വിട്ടുവീഴ്ചയ്ക്ക് സൗദി ഒരുക്കമല്ല

വിട്ടുവീഴ്ചയ്ക്ക് സൗദി ഒരുക്കമല്ല

സൗദി അറേബ്യ സഖ്യരാജ്യങ്ങളുമായി ചര്‍ച്ച നടത്തി. ജറുസലേമിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സൗദി ഒരുക്കമല്ലെന്ന് സല്‍മാന്‍ രാജാവ് അറിയിച്ചുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സൗദിയെ കൂടെ നിര്‍ത്തി കാര്യങ്ങള്‍ എളുപ്പമാക്കാം എന്നു കരുതിയ ട്രംപിന് തിരിച്ചടിയാണ് രാജാവിന്റെ തീരുമാനം.

സൗദിയുടെ രണ്ട് നിലപാടുകള്‍

സൗദിയുടെ രണ്ട് നിലപാടുകള്‍

കിഴക്കന്‍ ജറുസലേം ഫലസ്തീന്റെ ഭാഗമാകണം. വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്തീന്‍കാര്‍ക്ക് പിറന്ന മണ്ണിലേക്ക് തിരിച്ചുവരാന്‍ കഴിയണം. ഈ രണ്ട് നിലപാടിലും ഒരു മാറ്റവുമില്ലെന്ന് സല്‍മാന്‍ രാജാവ് സഖ്യകക്ഷികളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക പ്രതീക്ഷിക്കാത്ത തീരുമാനമാണിത്.

ആശങ്ക ഉയര്‍ത്തി മറ്റൊരാള്‍

ആശങ്ക ഉയര്‍ത്തി മറ്റൊരാള്‍

സൗദി കിരീടവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ സ്വീകരിച്ച ചില നിലപാടുകള്‍ ഏറെ വിവാദമായിരുന്നു. അദ്ദേഹം ഇസ്രായേലിന്റെയും അമേരിക്കയുടെയും പക്ഷം ചേരുമോ എന്ന ആശങ്ക പരക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു പിന്മാറ്റവും സംഭവിക്കില്ലെന്ന് സൗദി രാജാവ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മദൂബ് അബ്ബാസിന് ഉറപ്പു നല്‍കിയെന്നാണ് വാര്‍ത്തകള്‍.

സൗദിയുടെ ലക്ഷ്യം

സൗദിയുടെ ലക്ഷ്യം

സൗദി ഫലസ്തീന്‍ അനുകൂല നിലപാട് ശക്തമാക്കിയതിന് പിന്നില്‍ മറ്റു ചില ഉദ്ദേശങ്ങളുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. പശ്ചിമേഷ്യയില്‍ ഇറാനെതിരായ കൊമ്പു കോര്‍ക്കല്‍ നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ സൗദിക്ക് പിന്നില്‍ മുസ്ലിം രാജ്യങ്ങള്‍ അണി നിരക്കണമെങ്കില്‍ ഫലസ്തീന് അനുകൂല നിലപാട് സ്വീകരിക്കമെന്നും അതാണിപ്പോള്‍ സംഭവിക്കുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഒരു അറബ് നേതാവും

ഒരു അറബ് നേതാവും

ഫലസ്തീന്‍ വിഷയത്തില്‍ സല്‍മാന്‍ രാജാവാണ് തീരുമാനം എടുക്കുന്നതെന്ന് റിയാദിലെ അറബ് നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ ഫലസ്തീന്റെയും ജറുസലേമിന്റെയും കാര്യത്തില്‍ ഒരു അറബ് നേതാവും വിട്ടുവീഴ്ച ചെയ്യില്ലെന്നും നയതന്ത്ര പ്രതിനിധി വ്യക്തമാക്കി.

അമേരിക്ക മുന്നോട്ട് വയ്ക്കുന്ന പദ്ധതി

അമേരിക്ക മുന്നോട്ട് വയ്ക്കുന്ന പദ്ധതി

ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണം നടത്തിയിരിക്കുന്ന ജുദിയ, സമാരിയ എന്നീ പ്രദേശങ്ങള്‍ നിയന്ത്രിത അധികാരത്തോടെ ഫലസ്തീന് കൈമാറാം. പകരം വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്തീന്‍കാര്‍ തിരിച്ചുവരരുത്. കുടിയേറ്റ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിക്കരുത്- ഇതാണത്രെ ട്രംപ് മുന്നോട്ട് വയ്ക്കുന്ന സമാധാന പദ്ധതി.

വിരുദ്ധമാണ് സൗദി

വിരുദ്ധമാണ് സൗദി

അമേരിക്കയുടെ പദ്ധതി അംഗീകരിക്കാന്‍ സൗദി കിരീടവകാശി ആവശ്യപ്പെട്ടുവെന്ന് ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് ഡിസംബറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ പദ്ധതി ഇസ്രായേല്‍ അനുകൂലമാണ്. എന്നാല്‍ ഇതിന് വിരുദ്ധമാണ് സല്‍മാന്‍ രാജാവിന്റെ നിലപാട്.

കൂടെയുണ്ടാകുമെന്ന് രാജാവ്

കൂടെയുണ്ടാകുമെന്ന് രാജാവ്

സല്‍മാന്‍ രാജാവും മഹ്മൂദ് അബ്ബാസും അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ഫലസ്തീന്‍കാരുടെ ആവശ്യത്തിന് കൂടെയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ് അബ്ബാസിന് ഉറപ്പ് നല്‍കിയെന്ന് റിയാദിലെ ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി ബാസിം അല്‍ ആഗ പറയുന്നു. ഫലസ്തീന്‍കാര്‍ സ്വീകരിക്കുന്നത് സ്വീകരിക്കും, അല്ലാത്തത് തങ്ങളും തള്ളുമെന്നാണ് സല്‍മാന്‍ രാജാവ് പറഞ്ഞതെന്ന് ആഗ പറഞ്ഞു.

സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍

English summary
Saudi Arabia: No peace talks without eastern Jerusalem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X