Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ആദ്യ പത്തില്‍ ഇല്ല; ഇസ്രായേല്‍ അവസാന പത്തിലുണ്ട്, ലോകത്തെ സമാധാനം നിറഞ്ഞ രാജ്യങ്ങള്‍

ദുബായ്: സമാധാനം നിറഞ്ഞ ജീവിതം ഏതൊരാള്‍ക്കും സന്തോഷം നല്‍കുന്നതാണ്. എവിടെയാണ് സന്തോഷം കിട്ടുക എന്ന് തേടി അലയുന്നവരും നമുക്ക് ചുറ്റിലുണ്ട്. ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്ന് അറിയാമോ. ഓരോ വര്‍ഷവും ഇത് സംബന്ധിച്ച ഡാറ്റ പരിശോധിച്ച് പട്ടിക തയ്യാറാക്കാറുണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്റ് പീസ് (ഐഇപി) എന്ന സംഘടന.

2025ലെ പട്ടിക അവര്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും സമാധാനം നിറഞ്ഞ പത്ത് രാജ്യങ്ങളും സമാധാനം കുറഞ്ഞ പത്ത് രാജ്യങ്ങളും പരിചയപ്പെടുത്താം. ഈ രണ്ട് പത്തിലും ഇന്ത്യയില്ല. മാത്രമല്ല, ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള ജിസിസി മേഖലയിലെ യുഎഇ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുമില്ല. മിക്കതും യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍. അറിയാം വിശദമായി....

world peace countries list 2025

സമാധാനമുള്ള രാജ്യങ്ങളുടെ ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് 2025ല്‍ ഒന്നാം സ്ഥാനത്തുള്ളത് ഐസ്ലാന്റ് ആണ്. 2008 മുതല്‍ ഒന്നാം സ്ഥാനത്ത് ഈ യൂറോപ്യന്‍ രാജ്യമുണ്ട്. സ്വന്തമായി സൈന്യമില്ലാത്ത ഈ രാജ്യം പക്ഷേ, നാറ്റോ സഖ്യത്തില്‍ അംഗമാണ്. യൂറോപ്പിലെ ദ്വീപ് രാജ്യമായ അയര്‍ലാന്റ് ആണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലാന്റ് മൂന്നാം സ്ഥാനത്ത് എത്തി എന്നതാണ് ഇത്തവണയുള്ള പ്രധാന മാറ്റം.

ഏഷ്യയില്‍ നിന്ന് ഏക രാജ്യം

പസഫിക് മേഖലയില്‍ നിന്ന് ആദ്യപത്തില്‍ ഇടംപിടിച്ച ഏക രാജ്യം ന്യൂസിലാന്റ് ആണ്. നേരത്തെ നാലാം സ്ഥാനമുണ്ടായിരുന്ന ന്യൂസിലാന്റ് ഇപ്പോള്‍ ഒരടി മുന്നോട്ടുവച്ചു. അതേസമയം, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രിയ ഇത്തവണ നാലാം സ്ഥാനത്തേക്ക് വീണു. സ്വിറ്റ്‌സര്‍ലാന്റ് ഒരു പദവി ഉയര്‍ത്തി അഞ്ചാം സ്ഥാനത്തെത്തി. സിംഗപ്പൂരാണ് ആറാം സ്ഥാനത്ത്.

സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഏഷ്യന്‍ രാജ്യം സിംഗപ്പൂര്‍ ആണ്. ഏഴാം സ്ഥാനം പോര്‍ച്ചുഗല്‍ നിലനിര്‍ത്തി. യുഎന്നിന്റെ സമാധാന ദൗത്യ സംഘത്തിന് നല്‍കുന്ന സംഭാവന ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്ത് തുടരുന്നത്. എട്ടാം സ്ഥാനത്ത് ഡെന്‍മാര്‍ക്ക് തുടരുന്നു. സ്ലൊവേനിയ ഒമ്പതാം സ്ഥാനം നിലനിര്‍ത്തി. മൂന്ന് പദവി ഉയര്‍ത്തി ഫിന്‍ലാന്റ് ഇത്തവണ പത്താം സ്ഥാനത്തെത്തി.

എവിടെ ഇന്ത്യയും പാകിസ്താനും

അതേസമയം, ഏറ്റവും സമാധാനം കുറഞ്ഞ രാജ്യങ്ങളായി പട്ടികയില്‍ വിലയിരുത്തുന്നത് റഷ്യ, യുക്രൈന്‍, സുഡാന്‍, കോംഗോ, യമന്‍, അഫ്ഗാനിസ്താന്‍, സിറിയ, ദക്ഷിണ സുഡാന്‍, ഇസ്രായേല്‍, മാലി എന്നീ പത്ത് രാജ്യങ്ങളാണ്. സമാധാന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 115 ആണ്. ബംഗ്ലാദേശ് 123, പാകിസ്താന്‍ 144 എന്നീ സ്ഥാനങ്ങളിലുമുണ്ട്.

ഓരോ രാജ്യത്തെയും സുരക്ഷ, സംഘര്‍ഷ സാഹചര്യം, സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വിദേശ സഞ്ചാരികളുടെ അഭിപ്രായം തുടങ്ങി 23 കാര്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. 163 രാജ്യങ്ങളിലെ സാഹചര്യം പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അറബ് മേഖലയില്‍ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തറാണ്. കുവൈത്ത്, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ടുണീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലായുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+