സൗദി സഹോദരിമാരുടെ ദുരൂഹമരണം; ഇരുവരെയും കൂട്ടിക്കെട്ടി... നദിയില്‍ പൊങ്ങിക്കിടക്കുന്നു
ന്യൂയോര്‍ക്ക്/റിയാദ്: സൗദി സഹോദരിമാരായ യുവതികളുടെ മരണം വിവാദമാകുന്നു. അമേരിക്കയിലെ നദിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സൗദിയില്‍ നിന്ന് അമേരിക്കയിലെത്തിയ സഹോദരിമാര്‍ ഇനി ഒരിക്കലും സൗദിയിലേക്ക് തിരിച്ചുപോകില്ലെന്ന് പറഞ്ഞിരുന്നുവത്രെ.
അമേരിക്കയില്‍ അഭയം തേടാനും നീക്കം നടത്തിയിരുന്നു. സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ തുര്‍ക്കിയില്‍ വച്ചുണ്ടായ കൊലപാതകം വന്‍ വിവാദമായിരിക്കെയാണ് സൗദി സഹോദരിമാരുടെ മരണവും വാര്‍ത്തകളില്‍ നിറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ....

താല ഫരിയ, റൊതാന ഫരിയ
താല ഫരിയ, റൊതാന ഫരിയ എന്നീ സഹോദരിമാരെയാണ് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 24നായിരുന്നു സംഭവം. ഇരുവരും ജോര്‍ജ് വാഷിങ്ടണ്‍ പാലത്തില്‍ നിന്ന് ചാടിമരിച്ചതാണെന്നാണ് പോലീസ് ആദ്യംകരുതിയത്. എന്നാല്‍ ശരീരത്തില്‍ ചെറിയ മുറിവ് പോലും കാണുന്നില്ല.

കൊലപ്പെടുത്തിയ ശേഷം
നേരത്തെ കൊലപ്പെടുത്തിയ ശേഷം നദിയില്‍ ഉപേക്ഷിച്ചതാണോ എന്ന സംശയവും പോലീസിനുണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ഒടുവില്‍ പോലീസ് എത്തിയിരിക്കുന്നത്. കാലുകളും അരക്കെട്ടും പരസ്പരം ചേര്‍ത്ത് കെട്ടിയിരുന്നു. കുറ്റകൃത്യങ്ങള്‍ സംഭവത്തിന് പിന്നിലില്ലെന്നും പോലീസ് പറയുന്നു.

ഇരുവരും പ്രാര്‍ഥിച്ചു
നദിക്കരയില്‍ നിന്ന് ഇരുവരും പ്രാര്‍ഥിച്ചതിന് ദൃക്സാക്ഷികളുണ്ട്. സൗദിയിലേക്ക് തിരിച്ചുപോകില്ലെന്നും അതിനേക്കാള്‍ നല്ലത് ഇവിടെ മരിക്കുന്നതാണെന്നും യുവതികള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രെ. സൗദിയില്‍ പോയാല്‍ ബന്ധുക്കളുടെ ക്രൂര പീഡനം ഏല്‍ക്കേണ്ടിവരുമോ എന്നും ഇരുവരും ഭയപ്പെട്ടിരുന്നുവത്രെ.

യാതൊരു തെളിവും
ഖഷോഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യുവതികളുടെ മരണത്തില്‍ സൗദി ഭരണകൂടത്തിന് പങ്കുണ്ടോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ സര്‍ക്കാരിനെ സംശയിക്കാന്‍ പര്യാപ്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് പറഞ്ഞു.

ലഭ്യമായ വിവരം
2015ലാണ് സൗദി സഹോദരിമാര്‍ മാതാവിനൊപ്പം അമേരിക്കയിലെ വെര്ജീനിയയിലെത്തിയത്. മൂത്ത സഹോദരിക്ക് ജോര്‍ജ് മാസണ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരെ അവര്‍ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പീഡനം മൂലമാണ് ഇവര്‍ അമേരിക്കയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭയം തേടാന്‍ ശ്രമങ്ങള്‍
സൗദിയിലേക്ക് തിരിച്ചുപോകാന്‍ സഹോദരിമാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അമേരിക്കയില്‍ അഭയം ലഭിക്കാനും ഇരുവരും നീക്കം നടത്തിയിരുന്നു. ഇക്കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് വെര്‍ജീനിയയില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തിയത്. ഇവിടെ ഹോട്ടലില്‍ താമസിച്ചതിനും രേഖയുണ്ട്. ശേഷമാണ് മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണം തുടരുകയാണ്.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications