കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സഹോദരിമാരുടെ ദുരൂഹമരണം; ഇരുവരെയും കൂട്ടിക്കെട്ടി... നദിയില്‍ പൊങ്ങിക്കിടക്കുന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്/റിയാദ്: സൗദി സഹോദരിമാരായ യുവതികളുടെ മരണം വിവാദമാകുന്നു. അമേരിക്കയിലെ നദിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സൗദിയില്‍ നിന്ന് അമേരിക്കയിലെത്തിയ സഹോദരിമാര്‍ ഇനി ഒരിക്കലും സൗദിയിലേക്ക് തിരിച്ചുപോകില്ലെന്ന് പറഞ്ഞിരുന്നുവത്രെ.

അമേരിക്കയില്‍ അഭയം തേടാനും നീക്കം നടത്തിയിരുന്നു. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തുര്‍ക്കിയില്‍ വച്ചുണ്ടായ കൊലപാതകം വന്‍ വിവാദമായിരിക്കെയാണ് സൗദി സഹോദരിമാരുടെ മരണവും വാര്‍ത്തകളില്‍ നിറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 താല ഫരിയ, റൊതാന ഫരിയ

താല ഫരിയ, റൊതാന ഫരിയ

താല ഫരിയ, റൊതാന ഫരിയ എന്നീ സഹോദരിമാരെയാണ് ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 24നായിരുന്നു സംഭവം. ഇരുവരും ജോര്‍ജ് വാഷിങ്ടണ്‍ പാലത്തില്‍ നിന്ന് ചാടിമരിച്ചതാണെന്നാണ് പോലീസ് ആദ്യംകരുതിയത്. എന്നാല്‍ ശരീരത്തില്‍ ചെറിയ മുറിവ് പോലും കാണുന്നില്ല.

കൊലപ്പെടുത്തിയ ശേഷം

കൊലപ്പെടുത്തിയ ശേഷം

നേരത്തെ കൊലപ്പെടുത്തിയ ശേഷം നദിയില്‍ ഉപേക്ഷിച്ചതാണോ എന്ന സംശയവും പോലീസിനുണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ഒടുവില്‍ പോലീസ് എത്തിയിരിക്കുന്നത്. കാലുകളും അരക്കെട്ടും പരസ്പരം ചേര്‍ത്ത് കെട്ടിയിരുന്നു. കുറ്റകൃത്യങ്ങള്‍ സംഭവത്തിന് പിന്നിലില്ലെന്നും പോലീസ് പറയുന്നു.

 ഇരുവരും പ്രാര്‍ഥിച്ചു

ഇരുവരും പ്രാര്‍ഥിച്ചു

നദിക്കരയില്‍ നിന്ന് ഇരുവരും പ്രാര്‍ഥിച്ചതിന് ദൃക്‌സാക്ഷികളുണ്ട്. സൗദിയിലേക്ക് തിരിച്ചുപോകില്ലെന്നും അതിനേക്കാള്‍ നല്ലത് ഇവിടെ മരിക്കുന്നതാണെന്നും യുവതികള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രെ. സൗദിയില്‍ പോയാല്‍ ബന്ധുക്കളുടെ ക്രൂര പീഡനം ഏല്‍ക്കേണ്ടിവരുമോ എന്നും ഇരുവരും ഭയപ്പെട്ടിരുന്നുവത്രെ.

യാതൊരു തെളിവും

യാതൊരു തെളിവും

ഖഷോഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യുവതികളുടെ മരണത്തില്‍ സൗദി ഭരണകൂടത്തിന് പങ്കുണ്ടോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ സര്‍ക്കാരിനെ സംശയിക്കാന്‍ പര്യാപ്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് പറഞ്ഞു.

 ലഭ്യമായ വിവരം

ലഭ്യമായ വിവരം

2015ലാണ് സൗദി സഹോദരിമാര്‍ മാതാവിനൊപ്പം അമേരിക്കയിലെ വെര്‍ജീനിയയിലെത്തിയത്. മൂത്ത സഹോദരിക്ക് ജോര്‍ജ് മാസണ്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരെ അവര്‍ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പീഡനം മൂലമാണ് ഇവര്‍ അമേരിക്കയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭയം തേടാന്‍ ശ്രമങ്ങള്‍

അഭയം തേടാന്‍ ശ്രമങ്ങള്‍

സൗദിയിലേക്ക് തിരിച്ചുപോകാന്‍ സഹോദരിമാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അമേരിക്കയില്‍ അഭയം ലഭിക്കാനും ഇരുവരും നീക്കം നടത്തിയിരുന്നു. ഇക്കഴിഞ്ഞ സപ്തംബര്‍ ഒന്നിനാണ് വെര്‍ജീനിയയില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തിയത്. ഇവിടെ ഹോട്ടലില്‍ താമസിച്ചതിനും രേഖയുണ്ട്. ശേഷമാണ് മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണം തുടരുകയാണ്.

ബന്ധുനിയമനത്തില്‍ മന്ത്രി ജലീലിന്റെ മറുപടി: പ്രശ്‌നമായത് ലീഗുകാരുടെ വായ്പ തിരിച്ചുപിടിച്ചപ്പോള്‍ബന്ധുനിയമനത്തില്‍ മന്ത്രി ജലീലിന്റെ മറുപടി: പ്രശ്‌നമായത് ലീഗുകാരുടെ വായ്പ തിരിച്ചുപിടിച്ചപ്പോള്‍

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍

English summary
No foul play suspected in deaths of Saudi sisters in NY
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X