Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കില്ല, പക്ഷേ സൗദി അവര്‍ക്ക് ജര്‍മനിയില്‍ പള്ളി പണിയും... പേടിച്ചിട്ടോ?

ബര്‍ലിന്‍: സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കാന്‍ സൗദി അറേബ്യ അടക്കമുള്ള സമ്പന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ തയ്യാറല്ല. എന്നാല്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിയ്ക്കുന്നു എന്ന വാര്‍ത്ത കേട്ടതോടെ സൗദി ഇപ്പോള്‍ ഭയപ്പാടിലാണോ എന്നാണ് സംശയം.

സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കാന്‍ തയ്യാറാകാത്ത സൗദി അവര്‍ക്ക് വേണ്ടി ജര്‍മനിയില്‍ പള്ളി പണിത് നല്‍കാന്‍ സന്നദ്ധത അറിയിച്ചു എന്നാണ് വാര്‍ത്ത. ഫ്രണ്ട്‌പേജ്മാഗ് എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

200 പള്ളികള്‍

200 പള്ളികള്‍

ജര്‍മനിയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 200 പള്ളികള്‍ പണിത് നല്‍കാന്‍ സൗദി പണം നല്‍കുമെന്നാണ് വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ല.

 എന്താണ് പേടി

എന്താണ് പേടി

എന്തുകൊണ്ടാണ് സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഭയക്കുന്നത്? തീവ്രവദികള്‍ അവരിലൂടെ തങ്ങളുടെ രാജ്യത്ത് നുഴഞ്ഞ് കയറും എന്നാണോ ഭയം.

യൂറോപ്പ് ആണ് ഭേദം

യൂറോപ്പ് ആണ് ഭേദം

സിറിയന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച് യൂറോപ്പ് തന്നെയാണ് ഭേദം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അവര്‍ക്ക് ഒരു സുരക്ഷിതത്വവും ഉണ്ടാകില്ലെന്ന് അവര്‍ ഭയക്കുന്നു.

പണം നല്‍കുന്നതിലും

പണം നല്‍കുന്നതിലും

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി പണം നല്‍കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ തയ്യാറാണ്. എന്നാല്‍ ബ്രിട്ടന്‍ നല്‍കിയ അത്ര പോലും സൗദിയോ, യുഎഇയോ, ഖത്തറോ നല്‍കിയിട്ടില്ല.

നാണക്കേട്

നാണക്കേട്

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട് നാണക്കേടാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി ഷെരിഫ് എല്‍സയിദ് അലി പ്രതികരിച്ചത്.

ഗള്‍ഫ് യുദ്ധകാലത്ത്

ഗള്‍ഫ് യുദ്ധകാലത്ത്

പണ്ട് ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോള്‍ ഈ നിലപാടായിരുന്നില്ല മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്. അന്ന് കുവൈത്തില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സഹായമായി എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഉണ്ടായിരുന്നു.

അമേരിയ്ക്കയാണോ മെച്ചം

അമേരിയ്ക്കയാണോ മെച്ചം

അഭയാര്‍ത്ഥി പ്രശ്‌നത്തിലേയ്ക്ക് പണം ഒഴുക്കുന്നതില്‍ അമേരിയ്ക്ക തന്നെയാണ് മുന്നില്‍ ഇതുവരെ 280 കോടി യൂറോ ആണ് അവര്‍ സംഭാവന നല്‍കിയിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+