ടൂറിസ്റ്റ് വിസ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ: നീക്കം ചരിത്രത്തിൽ ആദ്യം...
റിയാദ്: വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ വാഗ്ദാനം ചെയ്ത് മുസ്ലീം യാഥാസ്ഥിക രാജ്യമായ സൗദി അറേബ്യ. എണ്ണ വിപണിയില്‍ തകര്‍ച്ച നേരിടുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പരിഷ്കരണ പദ്ധതിയുടെ കേന്ദ്രഭാഗങ്ങളിലൊന്നാണ് കിക്ക്സ്റ്റാര്‍ട്ടിംഗ് ടൂറിസം.
ആദായ നികുതി റിട്ടേൺ: പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയ്യതി സെപ്തംബര്‍ 30
രാജ്യത്തെ വരുമാന മാര്‍ഗം എണ്ണ വിപണിയില്‍ മാത്രം കേന്ദ്രീകരിക്കാതെ മറ്റു മാര്‍ഗങ്ങളും തേടുകയാണ് ഭരണകൂടമിപ്പോള്‍. സൗദി അറേബ്യയിലെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ മിസൈല്‍ ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്കായി സൗദി അറേബ്യ വാതില്‍ തുറക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷമാണെന്ന് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖത്തീബ് പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് യുനെസ്കോ ലോക പൈതൃക സൈറ്റുകളും ഊര്‍ജ്ജസ്വലമായ പ്രാദേശിക സംസ്കാരവും പ്രകൃതി സൗന്ദര്യവും സന്ദര്‍ശകരെ ആശ്ചര്യപ്പെടുത്തും. 49 രാജ്യങ്ങളിലെ പൗരന്മാര്ക്ക് സൗദി അറേബ്യ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷ ശനിയാഴ്ച തുറക്കുമെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനെ ഉദ്ധരിച്ച് ഖത്തീബ് കൂട്ടിച്ചേര്‍ത്തു.