Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ വന്‍ വീഴ്ചയില്‍; ലാഭത്തില്‍ അപ്രതീക്ഷിത ഇടിവ്, ആ 3 കാര്യങ്ങള്‍ അരാംകോയ്ക്ക് ക്ഷീണം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ കമ്പനിയാണ് അരാംകോ. ലോകത്തെ പ്രധാന എണ്ണ കമ്പനികളിലൊന്നാണിത്. എല്ലാ വര്‍ഷവും ലാഭം കൊയ്യുന്ന കമ്പനി 2022ല്‍ നേടിയ ലാഭം ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ആ വര്‍ഷം സൗദി അറേബ്യയ്ക്ക് മിച്ച ബജറ്റ് അവതരിപ്പിക്കാനും സാധിച്ചു. ദശാബ്ദത്തിനിടയില്‍ മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ സൗദിയെ സഹായിച്ചത് അരാംകോ കമ്പനിയുടെ അഭൂതപൂര്‍വമായ ലാഭമായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ ലാഭ വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. എല്ലാ വര്‍ഷവും ഇരട്ടി ലാഭം പ്രതീക്ഷിക്കുന്ന കമ്പനിക്ക് അല്‍പ്പം ക്ഷീണം സംഭവിച്ചു. ലാഭത്തില്‍ 24.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. മൂന്ന് കാര്യങ്ങളാണ് സൗദി അരാംകോയ്ക്ക് തിരിച്ചടി ലഭിക്കാന്‍ കാരണം. കമ്പനി മേധാവി അമീന്‍ എച്ച് നാസര്‍ പറയുന്ന കാരണങ്ങള്‍ വിശദീകരിക്കാം...

saudi-aramco-profit

2022ലെ വന്‍ ലാഭത്തിന് കാരണം എണ്ണ വില കുതിച്ചുയര്‍ന്നതായിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നായിരുന്നു എണ്ണവിലയിലെ കുതിപ്പ്. ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്നത് ലോക വിപണിക്ക് തിരിച്ചടിയായെങ്കിലും സൗദിയെ പോലുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് ചാകര സമ്മാനിച്ചു. ഇതാകട്ടെ, സൗദിയെ മിച്ച ബജറ്റ് അവതിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.

യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഉപരോധ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ റഷ്യ അവരുടെ എണ്ണ വിലകുറച്ചുവിറ്റു. ഇതോടെ ആഗോള വിപണിയില്‍ എണ്ണ വില ഇടിഞ്ഞുതാഴ്ന്നു. അവസരം മുതലാക്കി ചൈനയും ഇന്ത്യയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇറക്കി. സൗദി അറേബ്യ വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍.

എണ്ണ വില ഇടിഞ്ഞതു സൗദി അരാംകോയ്ക്ക് വലിയ തിരിച്ചടിയായി. ബാരലിന് 130ല്‍ നിന്ന് 80ലേക്ക് താഴ്ന്നു. ഇതോടെ വില ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയ സൗദി അറേബ്യ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗത്തില്‍ സൗദി ഇതിന് വേണ്ടി നിര്‍ബന്ധിക്കുകയും ചെയ്തു. അവസാനം 2023 ജൂണില്‍ സൗദി അറേബ്യ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപനം നടത്തി.

പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്നായിരുന്നു സൗദിയുടെ പ്രഖ്യാപനം. ഇതോടെ വിപണിയില്‍ വില കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വലിയ മാറ്റം സംഭവിച്ചില്ല. ഇത് സൗദിക്ക് മറ്റൊരു തിരിച്ചടിയായി. വില കുറയുകയും ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തതിന് പിന്നാലെ ചെങ്കടലിലെ ചരക്കുപാത പ്രതിസന്ധിയിലായതാണ് അരാംകോയ്ക്ക് അടിയായത്.

ഒക്ടോബര്‍ ഏഴിനാണ് ഹമാസ് അപ്രതീക്ഷിതമായി ഇസ്രായേലിനെ ആക്രമിച്ചത്. ഇസ്രായേല്‍ തിരിച്ച് ആക്രമണം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഹമാസിനെ സഹായിക്കാന്‍ യമനിലെ ഹൂത്തികള്‍ രംഗത്തെത്തി. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന ചരക്കുകപ്പലുകള്‍ ഇവര്‍ ആക്രമിച്ചു. ഇതോടെ ചരക്കുകടത്ത് പ്രതിസന്ധിയിലായി. ഇതും സൗദി അരാംകോയ്ക്ക് ക്ഷീണമായി എന്ന് സിഇഒ അമീന്‍ എച്ച് നാസര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+