• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി അറേബ്യയെ ഞെട്ടിച്ച് ഹൂത്തി മിസൈല്‍ ആക്രമണം; ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍...

റിയാദ്: സൗദി അറേബ്യയെ ഞെട്ടിച്ച് ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍ യമനിലെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം. അതിര്‍ത്തി മേഖലയില്‍ ആക്രമണം ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും ജിദ്ദയിലെ എണ്ണ കേന്ദ്രം സുരക്ഷിതമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചാണ് ഹൂത്തി മിസൈലുകള്‍ കുതിച്ചെത്തിയത്. ആക്രമണം അരാംകോ അധികൃതര്‍ ശരിവച്ചു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് തടസം നേരിടില്ലെന്ന് കമ്പനി അറിയിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച എണ്ണ കമ്പനികളില്‍ ഒന്നാണ് അരാംകോ. യമനില്‍ ഹൂത്തികളും സൗദി സൈന്യവും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ തിരിച്ചടിയുടെ ഭാഗമായിട്ടാണ് സൗദി നഗരങ്ങളെ ഹൂത്തികള്‍ ആക്രമിക്കുന്നത്. പുതിയ ആക്രമണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ....

 കേടുപാടുകള്‍ സംഭവിച്ചു

കേടുപാടുകള്‍ സംഭവിച്ചു

ഹൂത്തികളുടെ ആക്രമണത്തില്‍ ജിദ്ദ അരാംകോ കേന്ദ്രത്തിലെ ഒരു ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചു. സംഭരിച്ചുവച്ചിരുന്ന എണ്ണയില്‍ 10 ശതമാനം നഷ്ടമായി. ഈ ടാങ്ക് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍ 13 ടാങ്കുകളാണുള്ളത്. അരാംകോയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കേന്ദ്രമാണിത്.

ദിവസവും 1.20 ലക്ഷം ബാരല്‍ എണ്ണ

ദിവസവും 1.20 ലക്ഷം ബാരല്‍ എണ്ണ

ജിദ്ദയിലെ എണ്ണ കേന്ദ്രത്തില്‍ നിന്ന് ഓരോ ദിവസവും 1.20 ലക്ഷം ബാരല്‍ എണ്ണയാണ് വിതരണം ചെയ്യുന്നത്. ഇവിടെയാണ് ആക്രമണമുണ്ടായത്. സൗദിയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയാണ് ഹൂത്തികളുടെ ലക്ഷ്യമെന്ന് കരുതുന്നു. സാധാരണ ഇത്തരം ആക്രമണങ്ങള്‍ സൗദി സൈന്യത്തിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ലക്ഷ്യം കാണും മുമ്പേ നശിപ്പിക്കാറാണ് പതിവ്.

തീ പടര്‍ന്നു

തീ പടര്‍ന്നു

ആക്രമണത്തെ തുടര്‍ന്ന് ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍ തീപടര്‍ന്നു. 40 മിനുട്ടോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ആര്‍ക്കും പരിക്കില്ല. മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദിയുടെ ഈസ്റ്റേണ്‍ പ്രവിശ്യയിലാണ് അരാംകോയുടെ മിക്ക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത് ജിദ്ദയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ്.

ഖുദ്‌സ് 2 മിസൈല്‍

ഖുദ്‌സ് 2 മിസൈല്‍

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തു. ഖുദ്‌സ് 2 ഗണത്തില്‍പ്പെട്ട മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അവര്‍ പറയുന്നു. ആക്രമണത്തിന്റെ ഉപഗ്രഹ ചിത്രം ഹൂത്തി സൈനിക വക്താവ് യഹിയ സരിയ പുറത്തുവിട്ടു. തങ്ങള്‍ ലക്ഷ്യം കണ്ടു എന്നും അദ്ദേഹം പറഞ്ഞു.

 ഹൂത്തികളുടെ ശക്തി

ഹൂത്തികളുടെ ശക്തി

ഹൂത്തികള്‍ ആക്രമണം നടത്തിയ എണ്ണ കേന്ദ്രത്തില്‍ നിന്ന് അധികം വിദൂരമല്ലാത്ത സ്ഥലത്താണ് കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. മക്കയിലേക്ക് തീര്‍ഥാടനത്തിന് വരുന്ന വിദേശികള്‍ ഈ വിമാനത്താവളത്തെയാണ് ആശ്രയിക്കാറ്. ഹൂത്തികള്‍ക്ക് ഇറാന്റെ സൈനിക പിന്തുണയുണ്ട് എന്നാണ് സൗദി പറയുന്നത്.

സമാധാന ചര്‍ച്ച

സമാധാന ചര്‍ച്ച

യമനിലെ ഷിയാ വിഭാഗമാണ് ഹൂത്തികള്‍. 2014ല്‍ ഇവര്‍ യമന്‍ തലസ്ഥാനമായ സന്‍ആയുടെ ഭരണം പിടിച്ചു. ഇതോടെയാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന യമനില്‍ ഇടപെട്ടത്. വര്‍ഷം അഞ്ച് കഴിഞ്ഞെങ്കിലും സന്‍ആ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ഹൂത്തികള്‍ പിന്‍മാറിയിട്ടുമില്ല. ഇവരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ ദഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്

cmsvideo
  സൗദിയിൽ മരം മുറിച്ചാൽ വമ്പൻ പിഴയും 10 കൊല്ലം തടവും | Oneindia Malayalam

  English summary
  Saudi Arabia Oil giant Aramco Jeddah plant Attacked by Yemen Rebels Houthi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X