കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡില്‍.... നിത്യേന ഉല്‍പ്പാദനം 11 മില്യണ്‍ ബാരലുകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയുടെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡില്‍ | Oneindia Malayalam

റിയാദ്: സൗദി അറേബ്യ എണ്ണ വിപയില്‍ ഇടപെടല്‍ ശക്തമാക്കുന്നു. അടുത്തിടെ ഉല്‍പ്പാദനം കുറഞ്ഞതും എണ്ണ വിപണിയിലെ പ്രതിസന്ധിയുമാണ് സൗദിയെ ഇതിന് പ്രേരിപ്പിക്കുന്നത്. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് എണ്ണ ഉല്‍പ്പാദനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. റെക്കോര്‍ഡ് ഉല്‍പ്പാദനമാണ് ഇപ്പോഴുള്ളത്. അതേസമം ഇന്ത്യക്ക് ഒട്ടും ആശ്വാസകരമായിട്ടുള്ള ഒരു വാര്‍ത്തയല്ല ഇത്. ഇന്ത്യന്‍ വിപണിയില്‍ ഇത് വലിയ പ്രതിസന്ധി ഉയര്‍ത്താനും സാധ്യതയുണ്ട്.

അതേസമയം അടുത്ത ആഴ്ച്ച നടക്കുന്ന ഒപെക യോഗം ലക്ഷ്യമിട്ടാണ് സൗദി പുതിയ നീക്കങ്ങള്‍ നടത്തുന്നത്. ഇതിന് പുറമേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലും നിര്‍ണായകമായെന്നാണ് വ്യക്തമാകുന്നത്. സൗദിയെ പിന്തുണച്ചതിന് ട്രംപ് സ്വന്തം നാട്ടില്‍ വലിയ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. പക്ഷേ വിപണിയില്‍ പുതിയ നിലപാട് പ്രതിഫലിച്ചാല്‍ അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ തല്‍ക്കാലത്തേക്ക് നില്‍ക്കാനും സാധ്യതയുണ്ട്.

എക്കാലത്തെയും കുതിപ്പ്

എക്കാലത്തെയും കുതിപ്പ്

സൗദിയുടെ എണ്ണ ഉല്‍പ്പാദനം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. നവംബറിലെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണ് ഇത്. നേരത്തെ ട്രംപ് സൗദി ഉല്‍പ്പാദനം കുറയ്ക്കുന്നതിനെതിരെ സമ്മര്‍ദം ചെലുത്തിയിരുന്നു. സൗദി ഉല്‍പ്പാദനം കുറച്ചാല്‍ അത് അമേരിക്കയെയും ലോകവിപണിയെയും സാരമായി ബാധിക്കുമെന്നായിരുന്നു ട്രംപ് മുന്നറിയിപ്പ് നല്‍കി. മറ്റൊന്ന് ഇറാന്‍ എളുപ്പത്തില്‍ എണ്ണ വിപണി കീഴടക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.

എണ്ണ വില താഴോട്ട്

എണ്ണ വില താഴോട്ട്

നിലവില്‍ എണ്ണ വില താഴോട്ട് പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇത് പിടിച്ച് നിര്‍ത്താനാണ് അടുത്ത ആഴ്ച്ച ഒപെക അംഗങ്ങളുടെ യോഗം ചേരുന്നത്. അതിന് മുമ്പ് ആഗോള തലത്തിലെ എണ്ണ വ്യാപാര രാജ്യങ്ങളായ സൗദി അറേബ്യ, റഷ്യ, അമേരിക്ക എന്നിവര്‍ അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കും. ഇവിടെ വെച്ച് മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപും പുടിനും തമ്മില്‍ ചര്‍ച്ച നടത്തും. സൗദിയാണ് ഈ ചര്‍ച്ചയിലെയും ശ്രദ്ധാ കേന്ദ്രം

ഇന്ത്യയെ സഹായിക്കാന്‍

ഇന്ത്യയെ സഹായിക്കാന്‍

ഇറാന് യുഎസ് ഉപരോധമേര്‍പ്പെടുത്തിയതോടെ വലിയ പ്രതിസന്ധി ഇന്ധന മേഖലയില്‍ ഉണ്ടായിരുന്നു. ഇന്ത്യ ഇക്കാര്യത്തില്‍ വലിയ പരാതിയും ഉന്നയിച്ചിരുന്നു. സൗദിയോട് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ജൂണില്‍ ഇന്ത്യയുടെ ആവശ്യപ്രകാരം ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇറാന് ഏര്‍പ്പെടുത്തിയ ഉപരോധം കുറഞ്ഞ് പോയതിനാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് സൗദിയുടെ വിലയിരുത്തല്‍.

ഇന്ധന വിലയിടിഞ്ഞു

ഇന്ധന വിലയിടിഞ്ഞു

എണ്ണയുടെ വിലയില്‍ വന്‍ ഇടിവാണ് ഇതിലൂടെ ഉണ്ടായത്. ഇറാന്‍ കുറഞ്ഞ വിലയില്‍ ഇന്ധന പലരാജ്യങ്ങളും വില്‍ക്കാന്‍ ആരംഭിച്ചു. ഇതോടെ ഇന്ധന വിലയില്‍ കാര്യമായ ഇടിവുണ്ടായി. ബാരലിന് 60 ഡോളര്‍ എന്ന നിരക്കിലേക്കാണ് ഇത് വീണത്. ഇതോടെ സൗദി വിപണിയില്‍ സജീവമായിരുന്നു. ഒക്ടോബറില്‍ ബാരലിന് 85 ഡോളറായി ഉയര്‍ത്താനും സൗദിയുടെ ഇടപെടലിന് സാധിച്ചു. ഇവിടെ നിന്നാണ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. നവംബറില്‍ 11.3 മില്യണ്‍ ബാരലുകള്‍ നിത്യേന ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് സൗദി വെളിപ്പെടുത്തുന്നത്.

ലക്ഷ്യം എന്ത്

ലക്ഷ്യം എന്ത്

സൗദിയുടെ പോസിറ്റീവ് ഇമേജ് വീണ്ടെടുക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോള ആവശ്യത്തിന്റെ 0.5 ശതമാനം വര്‍ധനവാണ് സൗദിയുടെ ഉല്‍പ്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. 2018ന്റെ തുടക്കത്തിനെ അപേക്ഷിച്ച് ഒരു മില്യണ്‍ ബാരലിന്റെ വര്‍ധനവാണ് ഇത്. അതേസമയം റഷ്യയും ഉല്‍പ്പദാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിലയില്‍ ഏകീകരണം കൊണ്ടുവരാനുമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷ.

70 ഡോളറിന് മുകളില്‍

70 ഡോളറിന് മുകളില്‍

എണ്ണ വില 70 ഡോളറിന് മുകളില്‍ നിര്‍ത്താനാണ് സൗദി ആഗ്രഹിക്കുന്നത്. അത് വിപണിക്ക് താങ്ങാവുന്നതാണ്. അടുത്ത വര്‍ഷം ഒരു ബില്യണ്‍ ബാരല്‍ നിത്യേന കൂടുതലായി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ സൗദിയുടെ എണ്ണ വിപണി പ്രതിസന്ധിയിലായിരുന്നു. പലരും വ്യാപാര ബന്ധം വരെ ഉപേക്ഷിച്ചു. ഇത് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തീരുമാനിക്കുകയായിരുന്നു. അതിനാണ് അമേരിക്കയുടെ സഹായം തേടുന്നത്.

ഇന്ത്യക്ക് കടുത്ത ആശങ്ക

ഇന്ത്യക്ക് കടുത്ത ആശങ്ക

സൗദിയുടെ ഇടപെടല്‍ എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കും. ഇത് ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇന്ത്യയെയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. നിലവില്‍ അത് കുറച്ച് കൊണ്ട് വരികയാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് മാസമായതിനാല്‍ അത് വര്‍ധിപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് ഇന്ത്യ. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ്. അപ്പോള്‍ ഇന്ധന വില വര്‍ധിക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് സര്‍ക്കാരിനെ തന്നെ മോശമായി ബാധിക്കും.

തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കത്തിന്.... റാലിയില്‍ സിനിമാ താരങ്ങളെ ഇറക്കും... കെസിആര്‍ വീഴും!!തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കത്തിന്.... റാലിയില്‍ സിനിമാ താരങ്ങളെ ഇറക്കും... കെസിആര്‍ വീഴും!!

50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം

English summary
saudi arabia pumping at record high
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X