കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയിൽ കഴിയുന്നവർ സൂക്ഷിച്ചോ; ഇറുകിയ വസ്ത്രം ധരിച്ചാൽ പിടി വീഴും, നിയമം ലംഘിച്ചാൽ കനത്ത പിഴ!

Google Oneindia Malayalam News

റിയാദ്: ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ പൊതുസ്ഥലങ്ങളില്‍ വെച്ച് ചുംബിക്കുകയോ ചെയ്താല്‍ ഇനി പിടി വീഴും. സൗദി അറേബ്യയിലാണ് പുതിയ നിയമം വന്നിരിക്കുന്നത്. വിദേശികളായ വിനോദസഞ്ചാരികളാണെങ്കില്‍പ്പോലും കനത്ത പിഴയീടാക്കുമെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്.

പ്രളയം തകർത്ത ബീഹാറിനെ സഹായിക്കാൻ കേരളം; ഇതുവരെ മരണപ്പെട്ടത് 80 പേർ!!പ്രളയം തകർത്ത ബീഹാറിനെ സഹായിക്കാൻ കേരളം; ഇതുവരെ മരണപ്പെട്ടത് 80 പേർ!!

പൊതുസ്ഥലത്ത് മാന്യതയുടെ അതിര്‍വരമ്പ് ലംഘിച്ചാല്‍ കനത്ത പിഴയീടാക്കുമെന്നാണ് സൗദി അറിയിച്ചത്. പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങള്‍ സൗദി ആഭ്യന്തരമന്ത്രാലയം പറയുന്നുമുണ്ട്. എന്നാല്‍ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം വന്ന് ഒരു ദിവസത്തിനകമാണ് സൗദിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

Dress

സൗദിയില്‍ നിലനില്‍ക്കുന്ന പൊതുസ്ഥലങ്ങളിലെ പെരുമാറ്റരീതിയെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു ധാരണയുണ്ടാകാനാണ് ഇപ്പോൾ ഇത്തരത്തിലുള്ള നടപടി യെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കുന്നു. സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ സൗദിയില്‍ പുറത്തിറങ്ങി നടക്കാവൂ, പൊതുസ്ഥലങ്ങളില്‍ വെച്ചു സ്‌നേഹപ്രകടനങ്ങള്‍ പാടില്ല, മാന്യമായ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കു ധരിക്കാം എന്നിവയാണ് സൗദി മന്ത്രാലയം പുറത്തിറക്കിയ പുതിയ പ്രസ്താവന.

English summary
Saudi Arabia on Saturday said it would impose fines for violations of "public decency"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X