Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറും സൗദിയുമല്ല; ഇറാന്‍ മധ്യസ്ഥതയ്ക്ക് നിര്‍ദേശിച്ചത് മറ്റൊരു രാജ്യത്തെ, ഒപ്പം ഭീഷണിയും

ടെഹ്‌റാന്‍: ആണവ കരാര്‍ സംബന്ധിച്ച് പുതിയ ചര്‍ച്ച വേണം എന്നാണ് ഇറാന് മുമ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വച്ചിരിക്കുന്ന ആവശ്യം. ചര്‍ച്ചയ്ക്ക് തയ്യാറല്ലെങ്കില്‍ ഇറാനില്‍ ബോംബിടുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ മുങ്ങിയിരിക്കെ ട്രംപ് ഉയര്‍ത്തുന്ന ഭീഷണി മേഖലയില്‍ കൂടുതല്‍ അസ്വസ്ഥത പടര്‍ത്തിയിരിക്കുകയാണ്.

ട്രംപ് നടത്താന്‍ സാധ്യതയുള്ള ഏത് നീക്കങ്ങളെയും നേരിടാന്‍ ഇറാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. അയല്‍ രാജ്യങ്ങളോട് ഭീഷണി കലര്‍ത്തി ചില ആവശ്യങ്ങള്‍ ഇറാന്‍ ഉന്നയിച്ചിട്ടുണ്ടത്രെ. കാരണം അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമുള്ളതാണ് ഇറാന്റെ അയല്‍രാജ്യങ്ങള്‍. പ്രത്യക്ഷ ചര്‍ച്ചയ്ക്ക് ഇല്ലെന്നും പരോക്ഷ ചര്‍ച്ചയാകാമെന്നും ഇറാന്‍ അറിയിച്ചുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

iran saudi arabia qatar leaders

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തുമ്പോള്‍ മധ്യസ്ഥരായി ഏതെങ്കിലും രാജ്യമോ സംഘടനകളോ ആവശ്യമാണ്. ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍, ഈജിപ്ത് എന്നിവരാണ് മധ്യസ്ഥത വഹിക്കുന്നത്. ആഫ്രിക്കയിലെ അഫ്ഗാനിലെയും പ്രശ്‌നങ്ങളിലും ഖത്തറാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള തര്‍ക്കത്തില്‍ സൗദിയാണ് മധ്യസ്ഥര്‍.

ഇറാനും സൗദി അറേബ്യയും നേരത്തെ തര്‍ക്കമുണ്ടായിരുന്ന വേളയില്‍ മധ്യസ്ഥത വഹിച്ചത് ചൈനയായിരുന്നു. ഖത്തറും സൗദിയും തമ്മില്‍ പോര് ശക്തമായ വേളയിലും ചൈനയാണ് ഇടപെട്ടത്. എന്നാല്‍ അമേരിക്കയും ഇറാനും പുതിയ ചര്‍ച്ചയ്ക്ക് ഒരുങ്ങാനിരിക്കെ ആര് മധ്യസ്ഥത വഹിക്കുമെന്ന ചോദ്യത്തിനും ഇറാന്‍ മറുപടി നല്‍കി.

ട്രംപ് ആവശ്യപ്പെടുന്ന പോലെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറല്ല. പകരം പരോക്ഷ ചര്‍ച്ചയാകാമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ വഴിയുള്ള പരോക്ഷ ചര്‍ച്ചയാണ് ഇറാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഇറാനുമായി ഉടക്കി നില്‍ക്കുന്ന യൂറോപ്പിലെ ചില രാജ്യങ്ങളുമായുള്ള ചര്‍ച്ചയ്ക്കും ഒമാന്‍ ഇടനിലക്കാരായിരുന്നു.

ഇറാന്‍ നോട്ടീസ് അയച്ചു

അതേസമയം, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തര്‍, തുര്‍ക്കി, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ നോട്ടീസ് അയച്ചുവെന്നാണ് മറ്റൊരു വിവരം. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുമ്പോള്‍ അമേരിക്കന്‍ സൈന്യത്തെ സഹായിക്കരുത് എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന് നിങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ നല്‍കരുത് എന്നും ഇറാന്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ സൈന്യത്തിന് സഹായം നല്‍കുന്നത് തങ്ങള്‍ക്കെതിരായ പ്രവര്‍ത്തനമായി കണക്കാക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇറാന്റെ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മറ്റുരാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ഇത്തരം സന്ദേശത്തെ കുറിച്ച് അറിയില്ല എന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. അമേരിക്കന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ തങ്ങളുടെ പ്രദേശം അനുവദിക്കില്ല എന്ന് കുവൈത്ത് അറിയിച്ചുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+