Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അടിമുടി മാറുന്നു!! മദ്യവില്‍പ്പന അനുവദിച്ചേക്കും... വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍

റിയാദ്: സമീപകാലത്തായി വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പല നയങ്ങളിലും കാതലമായ മാറ്റം വരുത്തുകയാണ് സൗദി. 30 വര്‍ഷത്തിലേറെ നീണ്ട നിരോധനം നീക്കി സിനിമാ പ്രദര്‍ശനം ആരംഭിച്ചത് അടുത്തിടെയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു, മൈതാനങ്ങളില്‍ സ്ത്രീകള്‍ക്ക് എത്താന്‍ അനുമതിയുണ്ട്, സ്വന്തമായി ബിസിനസ് ആരംഭിക്കാം, മഹ്‌റമിന്റെ കൂടെ അല്ലാതെ തന്നെ ഉംറയ്ക്ക് മക്കയിലെത്താം...

തുടങ്ങി ഒരുപിടി പരിഷ്‌കാരങ്ങളാണ് സൗദി നടപ്പാക്കുന്നത്. ഇനി മദ്യവില്‍പ്പനയ്ക്ക് കൂടി സൗദി അനുമതി നല്‍കുമെന്നാണ് വാര്‍ത്തകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. ഈ നിരോധനത്തില്‍ ചില ഇളവുകള്‍ വരുമെന്നാണ് വാര്‍ത്തകള്‍. വിമാനത്താവളങ്ങളില്‍ മദ്യവില്‍പ്പന തുടങ്ങിയേക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ആരംഭിക്കുമെന്നാണ് വിവരം. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

2

എല്ലാ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന ആരംഭിക്കില്ല. തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ മാത്രമാകും വില്‍പ്പന. അന്താരാഷ്ട്ര യാത്രക്കാരെ ലക്ഷ്യമിട്ടാകുമിത്. കടുത്ത നിയന്ത്രണത്തോടെയാകും വില്‍പ്പന എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസം മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം അനുവദിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

3

മദ്യവില്‍പ്പന സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണത്രെ. റിപ്പോര്‍ട്ടിനോട് സൗദി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയില്‍ ഒരുങ്ങുന്ന നിയോം മെഗാസിറ്റിയില്‍ മദ്യം വില്‍ക്കുന്ന റിസോര്‍ട്ടുണ്ടാകുമെന്ന് കഴിഞ്ഞ മാസം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

4

സൗദിയില്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. വിഷയത്തില്‍ ഏറ്റവും ഒടുവില്‍ സൗദി ഭരണകൂടം പ്രതികരിച്ചത് ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു. സൗദി ടൂറിസം സഹമന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് ആണ് സൗദി അറേബ്യയുടെ നിലപാട് അന്ന് വ്യക്തമാക്കിയത്.

5

മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ള രാജ്യമാണ് സൗദി. ആ നിരോധനം എടുത്തുകളയാന്‍ ഇപ്പോള്‍ പദ്ധതിയില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേസമയം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ പ്രത്യേക പദ്ധതി തയ്യാറാക്കുകയും ചെയ്യും- ഇങ്ങനെയായിരുന്നു മന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദിന്റെ പ്രതികരണം. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

6

ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദിയില്‍ മദ്യനിരോധനം നടപ്പാക്കിയത്. ജിദ്ദയില്‍ നിയോം എന്ന പേരില്‍ മെഗാസിറ്റി സൗദി ഒരുക്കുകയാണ്. വിദേശികളെയാണ് ഇവിടേക്ക് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. സൗദിയില്‍ നിലവിലുള്ള നിയമം പൂര്‍ണമായും നിയോം സിറ്റിയില്‍ ബാധകമാക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി മദ്യം നിയോമിലെ റിസോര്‍ട്ടുകളില്‍ അനുവദിക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ മാസം വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+