കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടും

Google Oneindia Malayalam News

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അരാംകോ. കമ്പനിയുടെ ഓഹരി വില്‍ക്കാന്‍ ഭരണകൂടം ഒരുങ്ങുകയാണ്. ലോകത്തെ ഏറ്റവും വലിയ തുകയ്ക്കുള്ള ഐപിഒ ആകും നടക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ലക്ഷം കോടി ഡോളറിന്റെ മൂല്യവര്‍ധനവാണ് അരാംകോ ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗദികളുടെ പണം സൗദിയില്‍ തന്നെ എത്തിക്കാനുള്ള തന്ത്രം കൂടിയാണ് ഭരണകൂടം പയറ്റുന്നത്. ഇതിന് വേണ്ടി സൗദിയിലെ സമ്പന്നരെ ഒരുക്കുകയാണ് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും. അടുത്താഴ്ച ഇതുമായി ബന്ധപ്പെട്ട വന്‍ പ്രഖ്യാപനങ്ങളാണ് വരാന്‍പോകുന്നതെന്ന് ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ തന്ത്രമാണ് രാജ്യം പയറ്റാന്‍ ഒരുങ്ങുന്നത്. വിജയം കണ്ടാല്‍ സൗദി വീണ്ടും കുതിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു....

ബാങ്കുകള്‍ വായ്പ നല്‍കുന്നു

ബാങ്കുകള്‍ വായ്പ നല്‍കുന്നു

സൗദിയിലെ നിക്ഷേപകര്‍ക്ക് വന്‍തോതില്‍ വായ്പ അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ നീക്കം വേഗത്തിലാക്കി. രണ്ട് ശതമാനം വരെ ഒഹരി മാത്രമാണ് കമ്പനി വിപണിയില്‍ വയ്ക്കുക എന്നാണ് വിവരം. ഒരുപക്ഷേ അഞ്ച് ശതമാനം ഓഹരി വില്‍പ്പനയ്ക്ക് വച്ചേക്കും. സൗദിയുടെ ഓഹരി വിപണിയായ തദവുലിലാണ് ഐപിഒ.

ആലിബാബയെ വെട്ടും

ആലിബാബയെ വെട്ടും

അന്താരാഷ്ട്ര ഓഹരി വിപണികളിലെത്തും മുമ്പ് ആഭ്യന്തര വിപണിയില്‍ ഐപിഒ നടത്താനാണ് അരാംകോയുടെ തീരുമാനം. ലോകത്തെ ഏറ്റവും വലിയ ഐപിഒ ആണ് നടക്കാന്‍ പോകുന്നത്. 2014ല്‍ ചൈനീസ് കമ്പനിയായ ആലിബാബ നടത്തിയ ഐപിഒയേക്കാള്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

2500 കോടി ഡോളര്‍

2500 കോടി ഡോളര്‍

2500 കോടി ഡോളര്‍ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. ചെറിയ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാന്‍ സാധിക്കുംവിധം സൗദി അറേബ്യ പുതിയ വിപണി നിയമം അടുത്തിടെ കൊണ്ടുവന്നിരുന്നു. അരാംകോയുടെ ഐപിഒ ലക്ഷ്യമിട്ട് അടുത്തിടെ ഒട്ടേറെ ചെറുനിക്ഷേപകര്‍ സൗദി വിപണിയില്‍ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സൗദിയിലെ രണ്ട് ബാങ്ക് അധികൃതര്‍ പറയുന്നു.

 നിക്ഷേപ സംഗമം

നിക്ഷേപ സംഗമം

അടുത്തിടെ സൗദിയിലെ നിക്ഷേപകരെ ഭരണകൂടം വിളിച്ചുചേര്‍ത്തിരുന്നു. അരാംകോയുടെ ഐപിഒ സംബന്ധിച്ച് ഇവരെ ബോധിപ്പിക്കാന്‍ വേണ്ടിയായിരുന്നു യോഗം. സൗദിയില്‍ നിന്ന് പണം വിദേശത്തേക്ക് ഒഴുകുന്നത് തടയുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദേശത്ത് നിക്ഷേപിച്ചവര്‍ കൂടി അവിടെ നിന്ന് പണം പിന്‍വലിച്ച് അരാംകോ ഓഹരി വാങ്ങാന്‍ തയ്യാറായിട്ടുണ്ട്.

 70 ലക്ഷത്തോളം നിക്ഷേപകര്‍

70 ലക്ഷത്തോളം നിക്ഷേപകര്‍

ആഭ്യന്തര നിക്ഷേപകര്‍ക്ക് വന്‍തോതില്‍ വായ്പ അനുവദിക്കാന്‍ സൗദിയിലെ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. അരാംകോയുടെ ഐപിഒയില്‍ 70 ലക്ഷത്തോളം നിക്ഷേപകര്‍ പങ്കാളികളാകുമെന്നാണ് ബാങ്കുകള്‍ കരുതുന്നത്. 2014ല്‍ നാഷണല്‍ കൊമേഷ്യല്‍ ബാങ്കിന്റെ ഓഹരി വില്‍പ്പനയിലൂടെ 600 കോടി ഡോളറാണ് നേടിയിരുന്നത്. അരാംകോ ഐപിഒ വഴി ഇതിന്റെ അഞ്ചിരട്ടിയാണ് പ്രതീക്ഷ.

 ആസ്തികള്‍ വിറ്റ് പണം സമ്പാദിക്കുന്നു

ആസ്തികള്‍ വിറ്റ് പണം സമ്പാദിക്കുന്നു

ഒട്ടേറെ നിക്ഷേപകര്‍ അരാംകോ ഐപിഒയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പണം മറ്റിടങ്ങളില്‍ ചെലവഴിക്കാതെയും ആസ്തികള്‍ വിറ്റും മറ്റു കമ്പനികളുടെ ഓഹരി വില്‍പ്പന നടത്തിയും നിരവധി നിക്ഷേപകര്‍ ഐപിഒയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍

സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍

അരാംകോ ഓഹരി എങ്ങനെയാണ് വാങ്ങാന്‍ സാധിക്കുക എന്നന്വേഷിച്ച് ഒട്ടേറെ പേര്‍ ബാങ്കുകളിലേക്ക് വിളിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദിയിലെ സോഷ്യല്‍ മീഡിയകളില്‍ അരാംകോയുടെ ലാഭ വിഹിതവും ഓഹരിയും സംബന്ധിച്ച വന്‍ പ്രചാരണം നടക്കുന്നുണ്ട്.

 ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരം

ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരം

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് വരാന്‍ പോകുന്നതെന്ന് ഒരു നിക്ഷേപകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അരാംകോ ഓഹരി വാങ്ങുന്നത് ലോകത്തെ മറ്റേത് കമ്പനിയേക്കാള്‍ വിശ്വസ്തമാണ് എന്നാണ് പ്രചാരണം. അടുത്തിടെ ലാഭവിഹിതം സംബന്ധിച്ച വിവരങ്ങള്‍ അരാംകോ പുറത്തുവിട്ടത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്.

ചൈനയും ഇന്ത്യയും നോട്ടമിടുന്നു

ചൈനയും ഇന്ത്യയും നോട്ടമിടുന്നു

സൗദിയുടെ ഓഹരി വിപണി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടാനുള്ള സാഹചര്യവും ഭരണകൂടം ഇതിലൂടെ കാണുന്നുണ്ട്. ആഭ്യന്തര നിക്ഷേപകര്‍ക്ക് പുറമെ വിദേശ നിക്ഷേകരും ഇനി സൗദിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. അരാംകോയില്‍ ഓഹരി വാങ്ങാന്‍ ചൈനയിലേയും ഇന്ത്യയിലേയും നിക്ഷേകര്‍ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.

 ഏറ്റവും ലാഭകരമായ കമ്പനി

ഏറ്റവും ലാഭകരമായ കമ്പനി

ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവി അരാംകോയ്ക്ക് തന്നെയാണ് ഇപ്പോഴും. ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ കഴിഞ്ഞ ജൂലൈയിലും സൗദി അരാംകോയ്ക്ക് കോട്ടം തട്ടിയിരുന്നില്ല. ആറ് മാസത്തെ ഓഹരി വിഹിതം കമ്പനി കൊടുത്തുതീര്‍ത്തുവെന്ന് അധികൃതര്‍ ആഗസ്റ്റില്‍ അറിയിച്ചിരുന്നു.

4600 കോടി ഡോളര്‍

4600 കോടി ഡോളര്‍

4600 കോടി ഡോളര്‍ ലാഭവിഹിതമാണ് ഈ വര്‍ഷം അരാംകോ കൊടുത്തുതീര്‍ത്തത്. കമ്പനി ഉടമകളായ സൗദി ഭരണകൂടത്തിന് മാത്രം 2000 കോടി ഡോളര്‍ നല്‍കി. ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സൗദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലോകത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം വന്‍ തകര്‍ച്ച നേരിടുമ്പോഴാണ് അരാംകോയുടെ മികച്ച വളര്‍ച്ച.

 ആക്രമണം തിരിച്ചടി

ആക്രമണം തിരിച്ചടി

മാസങ്ങളായി അരാംകോ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുന്നത് ഒരു കോടി ബാരല്‍ എണ്ണയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. അടുത്തിടെ അരാംകോയുടെ രണ്ട് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ കമ്പനി പ്രവര്‍ത്തനം തിരിച്ചുപിടിച്ചു.

 റിലയന്‍സുമായി കരാര്‍

റിലയന്‍സുമായി കരാര്‍

എണ്ണവില കുറയുകയും മിക്ക കമ്പനികളും നഷ്ടം നേരിടുകയും ചെയ്യവെയാണ് സൗദി അരാംകോ കഴിഞ്ഞ ആഗസ്റ്റില്‍ റിലയന്‍സ് ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടത്. റിലയന്‍സിന്റെ 20 ശതമാനം ഓഹരികളാണ് സൗദി അരാംകോയ്ക്ക് വില്‍ക്കുക. ഇക്കാര്യം റിലയന്‍സ് ചെയന്‍മാര്‍ മുകേഷ് അംബാനി തന്നെയാണ് പ്രഖ്യാപിച്ചത്.

വന്‍ ലാഭം കൊയ്യും

വന്‍ ലാഭം കൊയ്യും

റിലയന്‍സിന്റെ ഉടമസ്ഥതിയിലുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് അരാംകോ ദിവസവും അഞ്ചുലക്ഷം ബാരല്‍ എണ്ണ നല്‍കും. 1500 കോടി ഡോളറിനാണ് കമ്പനിയുടെ 20 ശതമാനം ഓഹരി അരാംകോയ്ക്ക് വിറ്റിരിക്കുന്നത്. ഇന്ത്യയിലെ വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സും സൗദിയിലെ വലിയ കമ്പനിയായ അരാംകോയും ഒന്നിക്കുന്നതോടെ ഇരുകമ്പനികള്‍ക്കും വന്‍ ലാഭം കൊയ്യാമെന്നാണ് ഉടമകള്‍ കരുതുന്നത്.

ഏഷ്യയില്‍ സ്വാധീനം ശക്തമാക്കും

ഏഷ്യയില്‍ സ്വാധീനം ശക്തമാക്കും

റിലയന്‍സിന്റെ ഓഹരി വാങ്ങുന്നതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമം അരാംകോ ഊര്‍ജിതമാക്കും. വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചാ സാധ്യത കല്‍പ്പിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണെന്നാണ് പറയപ്പെടുന്നത്. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് അരാംകോ റിലയന്‍സ് ഓഹരി വാങ്ങുന്നത്. സമാനമായ രീതിയില്‍ യൂറോപ്പിലും ആഫ്രിക്കയിലും ഓഹരികള്‍ വാങ്ങാന്‍ അരാംകോയ്ക്ക് ആലോചനയുണ്ട്.

കൂടത്തായി കേസില്‍ ദുരൂഹ നീക്കങ്ങള്‍; നിര്‍ണായക രേഖകള്‍ അപ്രത്യക്ഷമായോ? കളക്ടര്‍ ഇടപെട്ടേക്കുംകൂടത്തായി കേസില്‍ ദുരൂഹ നീക്കങ്ങള്‍; നിര്‍ണായക രേഖകള്‍ അപ്രത്യക്ഷമായോ? കളക്ടര്‍ ഇടപെട്ടേക്കും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒവൈസിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒവൈസിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍

English summary
Saudi Arabia plans bumper Aramco IPO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X