കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സ്ത്രീകള്‍ വെട്ടിത്തിളങ്ങും; ഭക്ഷണ തളികയുമായി വളയിട്ട കൈകള്‍!! ആദ്യഘട്ടത്തില്‍ 16 ഇടത്ത്

അതിന് പിന്നാലെയാണ് സ്ത്രീകളെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ യാഥാസ്ഥിതികരുടെ ലോകമാണെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ചുട്ടമറുപടി വരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ് രാജ്യം. വിവിധ തലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സൗദി ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ ആഗോള സമൂഹം കൈയ്യടികളോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ പുതിയ തീരുമാനത്തിന് കളമൊരുങ്ങുന്നു. ഇനി ഹോട്ടലുകളിലും സ്ത്രീകള്‍ ജോലിക്കെത്തും. സ്വദേശി വനിതകള്‍ക്ക് രാജ്യത്തെ ഹോട്ടലുകളില്‍ ജോലി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചു. പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെങ്കിലും സ്വദേശികള്‍ക്കിടയില്‍ പ്രശംസ പിടിച്ചുപറ്റുന്നതാകും തീരുമാനം. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

150 രൂപയില്‍ തുടങ്ങി 30 കോടിയില്‍!! ഉന്തുവണ്ടിയില്‍ നിന്ന് ഹോട്ടല്‍ സാമ്രാജ്യം കെട്ടിപ്പടുത്ത കഥ150 രൂപയില്‍ തുടങ്ങി 30 കോടിയില്‍!! ഉന്തുവണ്ടിയില്‍ നിന്ന് ഹോട്ടല്‍ സാമ്രാജ്യം കെട്ടിപ്പടുത്ത കഥ

ജോലി ഉറപ്പാക്കുക

ജോലി ഉറപ്പാക്കുക

സൗദി അറേബ്യ സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കി വിവിധ പദ്ധതികളാണ് കൊണ്ടുവരുന്നത്. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജ്വല്ലറികളിലും മളുകളിലുമെല്ലാം സ്വദേശിവല്‍ക്കരം പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകള്‍ മുന്‍നിരയിലേക്ക്

സ്ത്രീകള്‍ മുന്‍നിരയിലേക്ക്

അതിന് പിന്നാലെയാണ് സ്ത്രീകളെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അടുത്ത ജൂണില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കിത്തുടങ്ങും. ഇപ്പോള്‍ പരിശീലനം നടക്കുന്നുണ്ട്.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

സൗദി അറേബ്യയില്‍ സ്ത്രീകള്‍ ജോലിക്ക് പോകാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള നീക്കങ്ങളാണിപ്പോള്‍ നടപ്പാക്കുന്നത്. കാരണം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലം മാറിയത് ഇങ്ങനെ

കാലം മാറിയത് ഇങ്ങനെ

സൗദിയില്‍ മൊത്തം തൊഴിലില്ലായ്മ 12 ശതമാനമാണ്. എന്നാല്‍ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ 33 ശതമാനമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സര്‍ക്കാരിന്റെ ശ്രമം. നേരത്തെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ കുറവായിരുന്നു. ഈ സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നതോടെയാണ് ജോലി നല്‍കാനുള്ള തീരുമാനവും വരുന്നത്.

റസ്‌റ്റോറന്റുകളില്‍

റസ്‌റ്റോറന്റുകളില്‍

റസ്‌റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കാനാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ആലോചന ആരംഭിച്ചത്. രാജ്യത്തിന്റെ തൊഴില്‍സംസ്‌കാരത്തില്‍ വന്‍ മാറ്റമാണ് വരാന്‍ പോകുന്നത്.

 പ്രഖ്യാപനം

പ്രഖ്യാപനം

സ്ത്രീകളെ ഭക്ഷ്യ മേഖലയില്‍ ജോലിക്ക് എടുക്കുന്നത് സംബന്ധിച്ച് സൗദി ഗസറ്റും അല്‍ മദീന പത്രവുമാണ് വാര്‍ത്ത നല്‍കിയത്. കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് ഇതിന് തയ്യാറായെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. അധികം വൈകാതെ പ്രഖ്യാപനമുണ്ടായേക്കും.

സുരക്ഷ

സുരക്ഷ

എന്നാല്‍ സ്ത്രീ സുരക്ഷയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിശോധിക്കുന്ന ഒരു ഘടകം. സുരക്ഷിതമായ ജോലി സ്ഥലങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും ഇതോടൊപ്പം പ്രഖ്യാപിക്കും. ഘട്ടങ്ങളായി റസ്റ്റോറന്റുകളില്‍ സ്ത്രീകളെ ജോലിക്കെടുക്കാമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

16 റസ്‌റ്റോറന്റുകളില്‍

16 റസ്‌റ്റോറന്റുകളില്‍

പരീക്ഷണമെന്നോണം 16 റസ്‌റ്റോറന്റുകളില്‍ സ്ത്രീകളെ ജോലിക്ക് എടുക്കും. റിയാദ് അമീറിന്റെ ഭാര്യ നൂറ ബിന്‍ത് മുഹമ്മദ് രാജകുമാരി നേതൃത്വം നല്‍കുന്ന സമിതിയാണ് പദ്ധതി നടപ്പാക്കുക. സൗദി സ്ത്രീകള്‍ക്ക് ഹോട്ടലുകളില്‍ ജോലി നല്‍കണമെന്നാണ് ഇവരുടെ നിലപാട്.

ആസൂത്രണം

ആസൂത്രണം

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി റസ്റ്റോറന്റ് ഉടമകള്‍ക്ക് വേണ്ടി പ്രത്യേക ശില്‍പ്പശാലകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യുന്നതിനാണ് ശില്‍പ്പശാല. കൂടുതല്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുമെന്ന് ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹുദ അല്‍ ജിറൈസി പറഞ്ഞു.

ഇപ്പോള്‍ സ്ത്രീകള്‍

ഇപ്പോള്‍ സ്ത്രീകള്‍

സ്വകാര്യമേഖലയിലേക്ക് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതിയ തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നത്. സ്വകാര്യമേഖലയില്‍ സ്ത്രീകള്‍ 20 ശതമാനം മാത്രമേയുള്ളൂവെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.

30 ആക്കി ഉയര്‍ത്തും

30 ആക്കി ഉയര്‍ത്തും

2030 ആകുമ്പോഴേക്കും വനിതാ ജോലിക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇപ്പോഴുള്ളത് 20 ശതമാനം മാത്രമാണ്. അത് 30 ശതമാനമാക്കുക എന്നതാണ് ലക്ഷ്യം. പലവിധ സ്ത്രീ സൗഹൃദ തീരുമാനങ്ങള്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കുകയാണ് സൗദി.

പുതിയ തീരുമാനങ്ങള്‍

പുതിയ തീരുമാനങ്ങള്‍

ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് പുറമെ, കായിക രംഗത്തേക്കും സ്ത്രീകളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട് ഭരണകൂടം. ഗ്രൗണ്ടുകളില്‍ സ്ത്രീകള്‍ക്ക് വരാനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു. ഇതിന് പുറമെ വിനോദ സഞ്ചാരത്തിനും സിനിമാ വ്യവസായത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കാനും സൗദി തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ സിനിമ

വാണിജ്യ സിനിമ

വാണിജ്യ സിനിമകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിന് എത്തും. 35 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സിനിമ സൗദിയില്‍ പ്രദര്‍ശനത്തിന് വരുന്നത്. മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മാര്‍ച്ച് മുതല്‍ വാണിജ്യ സിനിമകള്‍ സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിപ്പ്.

മതവിരുദ്ധമാണോ?

മതവിരുദ്ധമാണോ?

സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്‍മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.

 2000 കോടി ഡോളര്‍ ലക്ഷ്യം

2000 കോടി ഡോളര്‍ ലക്ഷ്യം

സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

English summary
Soon, Saudi Arabia plans to employ women in restaurants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X