ഫുട്ബോള്‍ ലോകം കീഴടക്കാന്‍ സൗദി; വമ്പന്‍ പ്രഖ്യാപനം, ക്രിസ്റ്റ്യാനോ മാത്രമല്ല, താരങ്ങള്‍ ഒഴുകും
റിയാദ്: കായിക ലോകത്ത് പുതിയെ ചുടുവെപ്പിന് സൗദി അറേബ്യ. രാജ്യത്തെ നാല് പ്രമുഖ ക്ലബുകളെ ഇനി നിയന്ത്രിക്കിച്ച് നിര്‍ത്തുന്നത് സൗദിയായിരിക്കും. നിലവില്‍ ക്രി്സ്റ്റിയാനോ റൊണാള്‍ഡോയെ പോലൊരു വമ്പന്‍ താരം സൗദി ക്ലബ് അല്‍ നസറിന് വേണ്ടി കളിക്കുന്നുണ്ട്.
ഇതുപോലെ കോടികള്‍ വിലയുള്ള വമ്പന്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് എത്തും. ഈ നാല് ക്ലബുകളെയും സ്വകാര്യവത്കരിച്ചിരിക്കുകയാണ് അവര്‍. രാജ്യത്തെ പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഇനി ഈ നാല് ക്ലബുകളിലെയും 75 ശതമാനം ഓഹരികളും കൈവശം വെക്കും.

അല്‍ ഇത്തിഹാദ്, അല്‍ അഹ്ലി, അല്‍ നസര്‍, അല്‍ ഹിലാല്‍, എന്നിങ്ങനെ നാല് ക്ലബുകളാണ് സൗദിയില്‍ ഉള്ളത്. നാലാം സാമ്പത്തിക പാദം മുതല്‍ നിരവധി കായിക ക്ലബുകളെ സൗദി സ്വകാര്യവത്കരിച്ച് തുടങ്ങും.
കൂടുതല്‍ നിക്ഷേപങ്ങളും, തൊഴിലവസരങ്ങളും കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. കോടികളാണ് ഈ ക്ലബുകള്‍ വമ്പന്‍ താരങ്ങളെ എത്തിക്കാനായി ചെലവിടുന്നത്. അതിലൂടെ സൗദി ഫുട്ബോള്‍ ലീഗിനെ കൂടുതല്‍ ജനപ്രിയമാക്കാനും സാധിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയുടെ വരവോടെ ക്ലബ് ഫുട്ബോളിന് ഗ്ലാമറും വര്‍ധിച്ചിട്ടുണ്ട്.
നേരത്തെ നിരവധി കമ്പനി പിഐഎഫ് ഏറ്റെടുത്തിരുന്നു. അതിന് ശേഷമാണ് സ്വകാര്യവത്കരിക്കുക. എന്നാല്‍ ഭാഗികമായിട്ടാണ് പലതും സ്വകാര്യവത്കരിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ പോലെയോ, മറ്റ് യൂറോപ്പ്യന്‍ ക്ലബുകളെ പോലെയോ, യുവേഫയുടെ നിയമങ്ങള്‍ അനുസരിച്ചായിരുന്നില്ല സൗദി ക്ലബുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
യുവേഫയുടെ നിയമങ്ങള്‍പ്രകാരം താരങ്ങള്‍ക്ക് ചെലവാക്കാവുന്ന തുകയ്ക്ക് പരിധികളുണ്ട്. എന്നാല്‍ ഇത് പാലിക്കാത്തത് കൊണ്ട് സൗദി ക്ലബുകളില്‍ വാര്‍ഷിക ശമ്പളത്തിന് അടക്കം നിയന്ത്രണങ്ങളുണ്ടാവില്ല. അതുകൊണ്ട് ലോകത്തെ ഏത് വമ്പന്‍ താരത്തെയും മിഡില്‍ ഈസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.
മുമ്പ് സ്പാനിഷ് ഇതിഹാസ താരം സാവി അടക്കം സൗദി ക്ലബിലെത്തിയത് ഈ പണത്തിന്റെ കരുത്തിലാണ്. സൗദിയുടെ വിഷന്‍ 2030ന്റെ പ്രധാനപ്പെട്ട പ്ലാനാണ് കായികം. പുതിയ വ്യവസായ മേഖലകളെയും, അതോടൊപ്പം തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കും എന്നാണ് സൗദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഈ പദ്ധതിയുടെ മധ്യത്തില്‍ തന്നെ പിഐഎഫിന്റെ സ്ഥാനം.ഫ്രാന്‍സിന്റെ ബാലന് ദ്യോര്‍ ജേതാവും, റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ കരീം ബെന്‍സേമയും, സൗദി ക്ലബിലെത്തിയിരിക്കുകയാണ്. അല്‍ ഇത്തിഹാദിലാണ് താരം എത്തിയിരിക്കുന്നത്. ഇതെല്ലാം തുടക്കം മാത്രമാണെന്ന സൂചനയാണ് സൗദി നല്‍കുന്നത്.മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഇത്തിഹാദില്‍ കളിക്കാന്‍ എത്തുന്നത്.
അതേസമയം ലയണല്‍ മെസ്സിയും നേരത്തെ സൗദി ക്ലബിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിരുന്നില്ല.
അല്‍ ഹിലാല്‍ ക്ലബില്‍ നിന്നുള്ള പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി ലയണല്‍ മെസ്സിയുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മെസ്സിയുടെ പിതാവിനെയും, ഏജന്റ് യോര്ഗെയെയും കാണാനുള്ള ശ്രമത്തിലാണ് ഈ സംഘം. സൗദി അറേബ്യ ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയ പത്തോളം സൂപ്പര്‍ താരങ്ങളെ ക്ലബുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ്
ലൂക്കാ മോഡ്രിച്ച്, ഹ്യൂഗോ ലോറിസ്, എന്‍ഗോളോ കാന്റെ എന്നിവരെല്ലാം സൗദി ക്ലബുകളിലെത്തിക്കാന് ലക്ഷ്യമിടുന്നവരാണ്. അതേസമയം സ്വകാര്യവത്കരണ പ്ലാന്‍ സൗദി കിരീടവാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് തയ്യാറാക്കിയത്.
കമ്പനികള്‍ക്കും. വികസന ഏജന്‍സികളും ക്ലബുകളില്‍ നിക്ഷേപം നടത്തുകയോ, ഏറ്റെടുക്കുകയോ ചെയ്യാം. 2030 ആവുമ്പോഴേക്ക് 1.8 ബില്യണ്‍ റിയാലായി വരുമാനം ഉയര്‍ത്താനാണ് സൗദിയുടെ പ്ലാന്‍. വിപണി മൂല്യം 2.1 ബില്യണായി ഇതേ കാലയളവില്‍ ഉയര്‍ത്താനും സൗദി ലക്ഷ്യമിടുന്നുണ്ട്.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications