കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

57 കാരന് പകരം 31 കാരന്‍!!! അടിമുടി മാറാനുറച്ച് സൗദി... അതും ഖത്തറിന്റെ വഴി? ഞെട്ടിപ്പിച്ച തീരുമാനം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

റിയാദ്: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബപിന്‍ ഹമദ് അല്‍ താനിയ്ക്ക് ഇപ്പോള്‍ പ്രായം വെറും 37 വയസ്സാണ്. തന്റെ 33 -ാം വയസ്സിലാണ് അദ്ദേഹം ഖത്തറിന്റെ ഭരണാധികാരിയാകുന്നത്. ഹമദ് ബിന്‍ ഖലീഫ അല്‍ താനി മകനെ ഭരണമേല്‍പിച്ചത് അത്ഭുതത്തോടെ ആയിരുന്നു അന്ന് ലോകം നോക്കിക്കണ്ടത്. യുവാവായ അമീര്‍ അധികാരത്തിലേറിയതിന് ശേഷം ഖത്തറിന്റെ മുന്നേറ്റത്തിലും അത് പ്രകടമായിരുന്നു.

ഇപ്പോഴിതാ അറബ് ലോകത്തെ ഏറ്റവും ശക്തരായ സൗദി അറേബ്യയും യുവത്വത്തിന്റെ പാതയിലേക്കാണ് നീങ്ങുന്നത്. നേരത്തെ പ്രഖ്യാപിച്ച കിരീടാവകാശിയെ നീക്കിക്കൊണ്ടാണ് സല്‍മാന്‍ രാജാവിന്‌റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

അനന്തരവനായ മുഹമ്മദ് ബിന്‍ നയിഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ ആയിരുന്നു നേരത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നത്. ആ പ്രഖ്യാപനം തിരുത്തി മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ ആണ് ഇപ്പോള്‍ സല്‍മാന്‍ രാജാവ് കിരീടാവകാശിയായി പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 31 വയസ്സാണ് മുഹമ്മദ് ബിന്‍ സൗദിന്റെ പ്രായം.

മുഹമ്മദ് ബിന്‍ നയിഫ് ബിന്‍ അബ്ദുള്‍ അസീസ്

മുഹമ്മദ് ബിന്‍ നയിഫ് ബിന്‍ അബ്ദുള്‍ അസീസ്

മുഹമ്മദ് ബിന്‍ നയിഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ ആയിരുന്നു നേരത്തെ സല്‍മാന്‍ രാജാവ് സൗദിയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. 2015 ല്‍ ആയിരുന്നു ഈ പ്രഖ്യാപനം.

അന്നും ഞെട്ടി

അന്നും ഞെട്ടി

അനന്തരവനായ മുഹമ്മദ് ബിന്‍ നയിഫിനെ സല്‍മാന്‍ രാജാവ് കിരീടാവകാശിയായി പ്രഖ്യാപിച്ചപ്പോഴും ലോകം ഞെട്ടിയിരുന്നു. എന്തായിരുന്നു അത്തരത്തിലുള്ള ഒരു നീക്കം എന്നും പലരും സംശയിച്ചു. എന്നാല്‍ ഇപ്പോഴിതാ ഞെട്ടിപ്പിച്ച് അടുത്ത നീക്കം

സ്വന്തം മകനെ തന്നെ

സ്വന്തം മകനെ തന്നെ

സ്വന്തം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ ആണ് ഇപ്പോള്‍ അപ്രതീക്ഷിത നീക്കത്തിലൂടെ സല്‍മാന്‍ രാജാവ് കിരീടാവകാശിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയുടെ ഭാഗദേയം തന്നെ നിര്‍ണയിക്കുന്ന തീരുമാനമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

57 കാരനില്‍ നിന്ന് 31 കാരനിലേക്ക്

57 കാരനില്‍ നിന്ന് 31 കാരനിലേക്ക്

57 വയസ്സുള്ള മുഹമ്മദ് ബിന്‍ നയിഫിനെ മാറ്റി 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നതിലൂടെ ഒരു സന്ദേശം തന്നെയാണ് സല്‍മാന്‍ രാജാവ് നല്‍കിയിരിക്കുന്നത്. യുവത്വത്തിനാണ് പ്രാധാന്യം എന്ന സന്ദേശം.

ഇനി ദീര്‍ഘകാലം

ഇനി ദീര്‍ഘകാലം

സല്‍മാന്‍ രാജാവിന് ശേഷം മകന്‍ തന്നെ ആയിരിക്കും സൗദിയുടെ ഭരണാധികാരി. വെറും 31 വയസ്സ് മാത്രമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏറെക്കാലം സൗദി ഭരണാധികാരിയായി തുടരും എന്നും ഉറപ്പിക്കാം.

ഉപപ്രധാനമന്ത്രി സ്ഥാനവും

ഉപപ്രധാനമന്ത്രി സ്ഥാനവും

കിരീടാവകാശിയായി പ്രഖ്യാപിച്ചതിന് പുറമേ സൗദിയുടെ ഉപ പ്രധാനമന്ത്രിയായും മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചിട്ടുണ്ട്. നിലവില്‍ സൗദി പ്രതിരോധമന്ത്രി കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാല്‍. ഒരേ സമയം ഉപപ്രധാനമന്ത്രിയുടേയും പ്രതിരോധമന്ത്രിയുടേയും ചുമതല ഇദ്ദേഹം വഹിക്കും.

സര്‍ക്കാരിലെ ശക്തന്‍

സര്‍ക്കാരിലെ ശക്തന്‍

ഭരണ രംഗത്ത് കടന്നുവന്നതുമുതല്‍ തന്നെ സൗദി ഭരണകൂടത്തിലെ ശക്തനായ സാന്നിധ്യമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. എണ്ണയില്‍ നിന്നുള്ള വരുമാനം മാത്രം നോക്കിയുള്ള മുന്നോട്ട് പോകലില്‍ നിന്ന് സൗദി മാറി ചിന്തിച്ചതിന് പിന്നിലും മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യമുണ്ടായിരുന്നു,

ഹൂത്തി വിമതര്‍ക്കെതിരെ

ഹൂത്തി വിമതര്‍ക്കെതിരെ

ഹൂത്തി വിമതര്‍ ശക്തമായ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്തായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാല്‍ പ്രതിരോധ മന്ത്രിയാകുന്നത്. ഹൂത്തികള്‍ക്കെതിരെയുള്ള സൈനിക നീക്കങ്ങളിലും ഇദ്ദേഹം നിര്‍ണായകമായ ഇടപെടലാണ് നടത്തിയത്.

ഏറെ പ്രതീക്ഷകള്‍

ഏറെ പ്രതീക്ഷകള്‍

സൗദിയുടെ മിഷന്‍ 2030 പദ്ധതിയും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഒന്നാണ്. എണ്ണ അടിസ്ഥാനമാക്കിയ സമ്പദ് ഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങളും സൗദിയില്‍ നടക്കുന്നുണ്ട്. ഇതിനെല്ലാം ഊര്‍ജ്ജം നല്‍കുന്നതാണ് പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചത്.

അധികാരം സല്‍മാന്‍ രാജാവിന്റെ കുടുംബത്തിലേക്ക്

അധികാരം സല്‍മാന്‍ രാജാവിന്റെ കുടുംബത്തിലേക്ക്

ഇബ്ന്‍ സൗദിന്റെ മകനായ സല്‍മാന്‍ രാജാവ് 2015 ല്‍ ആയിരുന്നു സൗദി ഭരണാധികാരിയായി സ്ഥാനമേല്‍ക്കുന്നത്. അബ്ദുള്ള രാജാവിന്റെ മരണശേഷം ആയിരുന്നു ഇത്. മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി പ്രഖ്യാപിച്ചതോടെ സല്‍മാന്‍ രാജാവിന്റെ പിന്‍മുറക്കാര്‍ തന്നെ ആയിരിക്കും സൗദി ഭരിക്കുക എന്ന് കൂടി ഉറപ്പായിക്കഴിഞ്ഞു.

English summary
Saudi Arabia New Crown Prince: Power transfer from 57 years old to 31 years old. In a surprise reshuffle at the top of Saudi Arabia's royal hierarchy, the country's king has deposed his nephew as crown prince in favor of his son, Mohammed bin Salman bin Abdulaziz.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X