കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ വെട്ടാന്‍ സൗദി അറേബ്യ; യമനിലൂടെ അറബി കടലിലേക്ക്!! മഹ്‌റാഹില്‍ പട്ടാളത്തെ വിന്യസിച്ചു

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദിയും ഇറാനും പല വിഷയങ്ങളിലും നേര്‍ക്കുനേര്‍ നില്‍ക്കുന്നതിനിടെ സൗദി അറേബ്യ തന്ത്രപരമായ നീക്കത്തില്‍. യുദ്ധ തന്ത്രത്തെ വെല്ലുന്ന സാമ്പത്തിക തന്ത്രമാണ് സൗദി ഭരണകൂടം നടത്തിയിരുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇറാനും യമനിലെ ഹൂത്തികളും കരുതിയ പോലെ സേനാ വിന്യാസത്തിന്റെ ലക്ഷ്യം യുദ്ധമായിരുന്നില്ല. പകരം സാമ്പത്തികമായിരുന്നു. യമന്‍ അതിര്‍ത്തിയിലൂടെ അറബികടലിലേക്ക് കടക്കാനുള്ള തന്ത്രം. ഇതോടെ ഹോര്‍മുസില്‍ ഭീഷണി മുഴക്കുന്ന ഇറാന്റെ സമ്മര്‍ദ്ദ തന്ത്രമാണ് ഇവിടെ പരാജയപ്പെട്ടത്. ശത്രുരാജ്യങ്ങള്‍ക്കിടയിലെ നീക്കങ്ങള്‍ ഏറെ രസകരമാണ്. വിശദമാക്കാം...

പ്രധാന ചരക്കുകടത്ത്

പ്രധാന ചരക്കുകടത്ത്

ലോക ചരക്കു കടത്ത് വ്യാപാരത്തിന്റെ പ്രധാന പാതകളിലൊന്നാണ് ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ജലമേഖല. അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ ഈ വഴി തടയുമെന്നാണ് ഇറാന്റെ ഭീഷണി. അതാകട്ടെ, സൗദി ഉള്‍പ്പെടെയുള്ള എണ്ണ കയറ്റുമതി രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകും.

മുന്‍കൂട്ടി കണ്ടു

മുന്‍കൂട്ടി കണ്ടു

ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സൗദി മറ്റൊരു വഴി തേടിയത്. യമന്‍ അതിര്‍ത്തിയിലൂടെയുള്ള മാര്‍ഗം. സൗദി അതിര്‍ത്തി മേഖലയിലൂടെ യമന്‍ നഗരത്തില്‍ കടന്ന് അറബി കടലില്‍ പ്രവേശിക്കുക എന്നതാണ് സൗദി കണ്ടെത്തിയ പുതിയ വഴി. ഇതിന് മുന്നോടിയായി സൈനിക വിന്യാസവും നടത്തിയിരുന്നു.

യുദ്ധതന്ത്രമായിരുന്നില്ല

യുദ്ധതന്ത്രമായിരുന്നില്ല

സൗദി സൈന്യം യമനില്‍ യുദ്ധം തുടങ്ങിയിട്ട് ഏറെ കാലമായി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ആക്രമണം നടത്തുന്നതും പതിവാണ്. ഈ സാഹചര്യത്തില്‍ യമന്‍ അതിര്‍ത്തി നഗരത്തിലെ സൈനിക വിന്യാസം യുദ്ധതന്ത്രത്തിന്റെ ഭാഗമായിട്ടാണ് യമനിലെ ഹൂത്തികളും ഇറാനും കരുതിയത്.

നഗരം കടന്നാല്‍ അറബി കടല്‍

നഗരം കടന്നാല്‍ അറബി കടല്‍

എന്നാല്‍ സൗദിയുടെ ലക്ഷ്യം സാമ്പത്തികമായിരുന്നുവെന്ന് അല്‍ അറബി അല്‍ ജദീദ് റിപ്പോര്‍ട്ട് ചെയ്യുന്നു. യമനിലെ അല്‍ മഹ്‌റാഹ് നഗരത്തിലൂടെയാണ് സൗദി അറേബ്യ പുതിയ വഴി കണ്ടെത്തിയത്. ഈ നഗരം കടന്നാല്‍ അറബി കടലാണ്. അറബി കടലിലെത്തിയാല്‍ സൗദിയുടെ ചരക്കുകള്‍ സുഗമമായി കയറ്റി അയക്കാം.

ഈ വര്‍ഷം ആദ്യത്തില്‍

ഈ വര്‍ഷം ആദ്യത്തില്‍

അല്‍ മഹ്‌റാഹ് ഗവര്‍ണറേറ്റിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമറിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തിലാണ് നഗരത്തില്‍ സൗദി അറേബ്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നത്. തീരപ്രദേശത്തായിരുന്നു വിന്യാസം. ഇറാന്‍ കരുതിയത് ഇതുവഴി സൈനിക നീക്കം നടത്തുമെന്നാണ്. എത്താല്‍ അതുണ്ടായില്ല.

പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നു

പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നു

സൗദിയുടെ എണ്ണ കൊണ്ടുപോകാന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഈ വേളയില്‍ ആക്രമണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തെ വിന്യസിച്ചിരുന്നത്. യമനിലെ ഹൂത്തികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് സൗദിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പട്ടാളത്തെ മഹ്‌റാഹില്‍ വിന്യസിച്ചത്.

ഇങ്ങനെയാണ് ആ വഴി

ഇങ്ങനെയാണ് ആ വഴി

സൗദിയിലെ അതിര്‍ത്തി നഗരമാണ് അല്‍ ഖര്‍ഖീര്‍. ഈ നഗരം കടന്നാല്‍ യമന്‍ അതിര്‍ത്തിയാണ്. യമനിലെ അല്‍ മഹ്‌റാഹിലെ നിഷ്തുന്‍ തുറമുഖം വഴിയാണ് സൗദി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് തടസമില്ലാതിരിക്കാന്‍ മറ്റു ചില തന്ത്രങ്ങളും സൗദി സ്വീകരിച്ചിരുന്നു.

മറ്റു ചില തന്ത്രങ്ങളും

മറ്റു ചില തന്ത്രങ്ങളും

സൈനിക കേന്ദ്രമാണെന്ന് തോന്നുന്ന വിധത്തിലായിരുന്നു സൗദിയുടെ പ്രവര്‍ത്തനം. ഈ മേഖലയില്‍ 20 സൈനിക കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. ഇതോടെ സാധാരണക്കാര്‍ മേഖലയിലേക്ക് പ്രവേശിക്കാതെയായി. എന്നാല്‍ ഗോത്രമേഖലയിലുള്ളവരും സാധാരണക്കാരും തമ്മില്‍ കലഹമുണ്ടായത് സൗദിക്ക് നിര്‍മാണത്തിന് അല്‍പ്പം തടസമുണ്ടാക്കി.

ഒത്താശ ചെയ്യാന്‍ കാരണം

ഒത്താശ ചെയ്യാന്‍ കാരണം

എണ്ണക്കടത്തിന് മറ്റൊരു വഴി തേടുകയായിരുന്നു സൗദി. അല്‍ മഹ്‌റാഹ് നഗരത്തിനും സൗദിയുടെ പൈപ്പ് ലൈന്‍ ഉപകാരപ്രദമാണ്. ഈ നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് പ്രാദേശിക ഭരണകൂടം സൗദിക്ക് ഒത്താശ ചെയ്തുകൊടുത്തത്.

ഗള്‍ഫ് മേഖലയ്‌ക്കെല്ലാം

ഗള്‍ഫ് മേഖലയ്‌ക്കെല്ലാം

അല്‍ മഹ്‌റാഹ് വഴി കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാനാണ് സൗദിയുടെ പദ്ധതി. തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൗദി കമ്പനികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സൗദിയുടെ പുതിയ പാത ഗള്‍ഫ് മേഖലയ്‌ക്കെല്ലാം കയറ്റുമതിയില്‍ ഉണര്‍വേകുമെന്ന്് കരുതുന്നു.

മല്‍സ്യത്തൊഴിലാളികളെ പിന്തിരിപ്പിച്ചു

മല്‍സ്യത്തൊഴിലാളികളെ പിന്തിരിപ്പിച്ചു

അല്‍ മഹ്‌റാഹ് ഗവര്‍ണറേറ്റിന്റെ ഒട്ടേറെ പ്രദേശം അറബി കടലിനോട് ചേര്‍ന്നാണ് കിടക്കുന്നത്. ഈ മേഖല സൗദിക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ ഇവിടെ മല്‍സ്യത്തൊഴിലാളികള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്തിടെയായി അവരെ നിയന്ത്രിക്കുന്നുണ്ട്. സൈനിക മേഖലയാണെന്ന് വ്യക്തമാക്കി മല്‍സ്യത്തൊഴിലാളികളെ പിന്തിരിപ്പിച്ചിട്ടുണ്ട്.

ഗോസിപ്പല്ല, കേസിന്റെ ഭാഗമായിരുന്നു ആ വാര്‍ത്ത; കൃത്യത അന്വേഷിച്ചില്ല, നമിത പ്രമോദ് പ്രതികരിക്കുന്നുഗോസിപ്പല്ല, കേസിന്റെ ഭാഗമായിരുന്നു ആ വാര്‍ത്ത; കൃത്യത അന്വേഷിച്ചില്ല, നമിത പ്രമോദ് പ്രതികരിക്കുന്നു

English summary
Saudi Arabia prepares to extend oil pipeline through Yemen to Arabian Sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X