സൗദി അറേബ്യയിലെ പണച്ചാക്കുകള്‍; ഒറ്റദിവസം കൊണ്ട് പാപ്പരായി!! ആപ്പിളും ട്വിറ്ററും കുത്തുപാളയെടുക്കും?
അങ്ങനെ സംഭവിക്കുമ്പോള്‍ അറസ്റ്റിലായവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ആഗോള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും ഫലം. ആപ്പിളും ട്വിറ്ററും സിറ്റി ഗ്രൂപ്പും ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഒരു തരത്തില്‍ തിരിച്ച
റിയാദ്: ആഗോള സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് സൗദി അറേബ്യയില്‍ രാജകുടുംബത്തിനെതിരേ ശനിയാഴ്ച വൈകീട്ട് ശക്തമായ നടപടിയുണ്ടായത്. 11 രാജകുമാരന്മാരെയും അത്ര തന്നെ മുന്‍ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു തടവിലിട്ടു. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അറസ്റ്റെന്ന് ഔദ്യോഗിക അറിയിപ്പുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്രയും രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുക മാത്രമല്ല. ഇവര്‍ക്ക് പോക്കറ്റ് മണി പോലും ഇല്ലാത്ത രീതിയില്‍ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. എല്ലാത്തിനും പിന്നില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്താണ് സൗദിയില്‍ നടക്കുന്നത്. അറസ്റ്റിലായവര്‍ക്ക് മുന്നില്‍ എന്തു വഴിയാണുള്ളത്. കൂടുതല്‍ വിശദീകരിക്കാം....

ഉടനെ ബദല്‍ നിയമനവും
സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ചാനല്‍ തന്നെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഔദ്യോഗിക പദവികളില്‍ നിന്ന് മാറ്റപ്പെട്ട രാജകുമാരന്മാര്ക്ക് പകരം ഉടനെ ബദല്‍ നിയമനവും നടത്തി. വളരെ ആസൂത്രിതമായ നീക്കമാണിതെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ ഇയാല്‍ ബ്ലാക്ക് അത്തരത്തിലൊരു വ്യക്തിയാണ്.

മുഹമ്മദ് ബിന്‍ സല്മാന്
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ഇത്രയും രാജകുടുംബങ്ങള്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. കിരീടവകാശി പട്ടം അനര്‍ഹമായി മുഹമ്മദ് ബിന്‍ സല്മാന് കൈക്കലാക്കിയെന്ന ആരോപണം രാജകുടുംബത്തിലുള്ള ചിലര്‍ തന്നെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ആസൂത്രിതമാണെന്ന് ബ്ലാക്ക് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നത്.

അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകന്‍
സൗദി ദേശീയ ഗാര്‍ഡിന്റെ മുന്‍ മേധാവി മയ്തിബ് ബിന്‍ അബ്ദുല്ലയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖന്. മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകന്‍. ഇദ്ദേഹം കിരീടവകാശിയായി വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, എല്ലാം ഞൊടിയിടയില്‍ മാറി, മുഹമ്മദ് ബിന്‍ സല്മാന് കിരീടവകാശിയായി.

മാധ്യമ റിപ്പോര്‍ട്ടുകള്‍
അബ്ദുല്ലാ രാജാവിന് ശേഷം രാജാവായി മയ്തിബ് എത്തുമെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബ്ദുല്ലാ രാജാവിന്റെ സഹോദരന് സല്മാന് രാജാവാണ് ഇപ്പോള്‍ ഭരണാധികാരി. അദ്ദേഹത്തിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്മാന്. മുഹമ്മദ് ബിന്‍ സല്മാന് അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വം ഏറ്റെടുത്തത് അടുത്തിടെയാണ്.

അഡ്മിറല്‍ അബ്ദുല്ല
ദേശീയ ഗാര്‍ഡിന്റെ പുതിയ മേധാവി ഖാലിദ് ബിന്‍ അയ്യാഫ് അല്‍ മുക്റിന് ആണ്. ഇദ്ദേഹം മുഹമ്മദ് ബിന്‍ സല്‍മാനോട് അടുപ്പം നിലനിര്‍ത്തുന്ന വ്യക്തിയുമാണ്. മയ്തിബിനെ കൂടാതെ സ്ഥാനം നഷ്ടമായ മറ്റൊരു വ്യക്തിയാണ് അഡ്മിറല്‍ അബ്ദുല്ല അല്‍ സുല്‍ത്താന്‍.

ജിദ്ദാ നഗരത്തിന്റെ മേയര്‍
സൗദി നാവിക സേനയുടെ കമാന്ററായിരുന്ന അഡ്മിറല്‍ അബ്ദുല്ലക്ക് പകരം അഡ്മിറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ ഗിഫയ്ലിയാണ് പുതിയ മേധാവി. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്‍ ഫക്കീഹും സ്ഥാനം നഷ്ടമായവരില്‍ പ്രമുഖനാണ്. അദ്ദേഹത്തിന് പകരക്കാരനായി വന്നിട്ടുള്ളത് മുഹമ്മദ് അല്‍ തുവൈജിരിയാണ്. നേരത്തെ ജിദ്ദാ നഗരത്തിന്റെ മേയറായിരുന്നു മുഹമ്മദ് അല്‍ തുവൈജിരി.

രണ്ടു കാര്യങ്ങളില്‍ വീഴ്ച
ഫക്കീഹ് ഏറെ കാലമായി മന്ത്രിപദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്. എന്‍ജിനിയറിങ് ബിരുദ ധാരിയായ ഫക്കീഹ് നേരത്തെ തൊഴില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. പിന്നീടാണ് സാമ്പത്തിക- ആസൂത്രണ വകുപ്പ് മന്ത്രിയായത്. രണ്ടു കാര്യങ്ങളില്‍ ഗുരുതമരായ വീഴ്ച വരുത്തിയെന്നാണ് പുറത്താക്കപ്പെട്ടവര്‍ക്കെതിരായ ആരോപണം.

പ്രളയവും വൈറസും
2009ല്‍ ജിദ്ദയിലുണ്ടായ പ്രളയം, പശ്ചിമേഷ്യയില്‍ വ്യാപകമായ മെര്‍സ് വൈറസ് നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ച. ഈ രണ്ട് കാര്യങ്ങളില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഇത്രയും പേര്‍ക്കെതിരേ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള സമിതി നടപടിയെടുത്തിരിക്കുന്നത്. മെര്‍സ് വൈറസ് മൂലം നിരവധി പേര് മരിച്ചിരുന്നു.

ആഗോള സമ്പന്നരില്‍ പ്രമുഖന്
ഭരണകൂടം നടപടിയെടുത്തിരിക്കുന്ന പ്രധാനിയായ രാജകുമാരനാണ് അല്‍ വലീദ് ബിന്‍ തലാല്‍. ആഗോള രംഗത്തെ പ്രമുഖനായ വ്യവസായിയാണ് ഇദ്ദേഹം. 1800 കോടി ഡോററിന്റെ ആസ്തിയുള്ള വ്യക്തിയാണ് തലാല്‍. ആഗോള കമ്പനികളായ ആപ്പിള്‍, ട്വിറ്റര്‍, സിറ്റിഗ്രൂപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ഇദ്ദേഹത്തിന് കോടികളുടെ നിക്ഷേപമുണ്ട്. ആഗോള സമ്പന്നരില്‍ പ്രമുഖനുമാണ് തലാല്‍.

നയാ പൈസയില്ല
തലാല്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടവരും വീട്ടുതടങ്കലില്‍ ആക്കപ്പെട്ടവരുമായ എല്ലാവരുടെയും ആസ്തികള്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. ഇവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. വിദേശത്തും സ്വദേശത്തുമുള്ള ഒരു അക്കൗണ്ടുകളില്‍ നിന്നും ഇവര്‍ക്ക് പണമിടപാടുകള്‍ സാധ്യമല്ല. ആസ്തികള്‍ പണമാക്കി മാറ്റാനും പറ്റില്ല. ഇവര്‍ക്കെതിരായ കേസില്‍ കോടതി അന്തിമ തീരുമാനം എടുക്കുംവരെ ആര്‍ക്കും ഒരു ഇടപാടും സാധ്യമല്ലെന്ന് ചുരുക്കം.

കോടതി കനിയണം
അങ്ങനെ സംഭവിക്കുമ്പോള്‍ അറസ്റ്റിലായവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ആഗോള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും ഫലം. ആപ്പിളും ട്വിറ്ററും സിറ്റി ഗ്രൂപ്പും ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഒരു തരത്തില്‍ തിരിച്ചടിയാണ് സൗദിയിലെ അറസ്റ്റ്. കോടതി തീരുമാനം എടുക്കുംവരെ കാത്തിരിക്കുക എന്നതാകും ഇനി അറസ്റ്റിലായവര്‍ക്കു മുമ്പുള്ള വഴി. അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ഇളവ് ലഭിക്കണം. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications